വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സൂര്യകുമാറും ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍, ഇത് വേണ്ടിയിരുന്നില്ല, മൂന്ന് കാരണങ്ങളിതാ

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിക്കേറ്റവര്‍ക്ക് പകരക്കാരനായി സൂര്യകുമാര്‍ യാദവും എത്തിയിരിക്കുകയാണ്. സൂര്യകുമാറിനെ ഉള്‍പ്പെടുത്തിയുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിലൂടെ ദേശീയ ടീം അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ നിലവില്‍ ശ്രീലങ്കയ്‌ക്കെതിരായ പരിമിത ഓവര്‍ പരമ്പരയ്ക്കായി ശ്രീലങ്കയിലാണുള്ളത്.

India call-up Prithvi Shaw, Suryakumar Yadav for England Tests
1

പരിമിത ഓവറിലും ഐപിഎല്ലിലും ഗംഭീര പ്രകടനം നടത്തിയ സൂര്യകുമാറിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചത് എന്തിനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സൂര്യയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കേണ്ടിയിരുന്നില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്തുകൊണ്ടാണ് സൂര്യയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നില്ലെന്ന് പറയുന്നത്? മൂന്ന് കാരണങ്ങളിതാ.

റെഡ് ബോള്‍ ക്രിക്കറ്റിലെ പരിചയക്കുറവ്

റെഡ് ബോള്‍ ക്രിക്കറ്റിലെ പരിചയക്കുറവ്

പരിമിത ഓവര്‍ ക്രിക്കറ്റില്‍ സൂര്യകുമാറിന്റെ മികവിനെ ചോദ്യം ചെയ്യാനാവില്ല. ഏത് ബൗളറെയും സമ്മര്‍ദ്ദത്തിലാക്കാന്‍ കെല്‍പ്പുള്ള സൂര്യ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരമാവാന്‍ കെല്‍പ്പുള്ളവനാണ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പരിചയസമ്പത്തിന് വളരെ പ്രാധാന്യമുണ്ട്. ഈ പരിചയസമ്പത്ത് സൂര്യക്ക് കുറവാണെന്നതാണ് വസ്തുത. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 44 ശരാശരി സൂര്യക്കുണ്ട്. എന്നാല്‍ ഏറെ നാളുകളായി പരിമിത ഓവര്‍ മത്സരങ്ങള്‍ മാത്രമാണ് സൂര്യ കളിക്കുന്നത്. ഇത് വലിയ തിരിച്ചടിയായേക്കും. ഇംഗ്ലണ്ടിലാണ് മത്സരമെന്നത് വെല്ലുവിളി ഉയര്‍ത്തുന്നു.

 ഫോമിനെ ബാധിച്ചേക്കും

നിലവില്‍ പരിമിത ഓവര്‍ പരമ്പര കളിച്ച് മികച്ച ഫോമിലാണ് സൂര്യയുള്ളത്. ശ്രീലങ്കയ്‌ക്കെതിരേ ശേഷിക്കുന്ന രണ്ട് ടി20യും കളിച്ച് ഐപിഎല്‍2021ന്റെ രണ്ടാം പാദത്തിന് തയ്യാറെടുക്കുന്ന സൂര്യകുമാര്‍ ടി20 ലോകകപ്പിലും ഇടം പ്രതീക്ഷിക്കുന്നു. ഈ സമയത്ത് ഇംഗ്ലണ്ടിലേക്ക് പോയാല്‍ ആദ്യം 12 ദിവസത്തെ ക്വാറന്റെയ്ന്‍ നോക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ സൂര്യക്ക് പ്ലേയിങ് 11ല്‍ ഇടം ലഭിച്ചേക്കില്ല. അതിനാല്‍ത്തന്നെ ഒരു മാസക്കാലം ടീമിനൊപ്പം കളിക്കാതിരുന്ന് വീണ്ടും പരിമിത ഓവറില്‍ ഇറങ്ങുമ്പോള്‍ താരത്തിന്റെ ഫോമിനെയത് കാര്യമായി ബാധിച്ചേക്കും.

തുടര്‍ച്ചയായ ബയോബബിള്‍ സുരക്ഷ പ്രശ്‌നമാവും

തുടര്‍ച്ചയായ ബയോബബിള്‍ സുരക്ഷ പ്രശ്‌നമാവും

ശ്രീലങ്കയിലെ ബയോബബിള്‍ സുരക്ഷയില്‍ നിന്ന് ഇംഗ്ലണ്ടിലേക്കെത്തിയാല്‍ 12 ദിവസത്തെ ക്വാറന്റെയ്ന്‍ നോക്കി പിന്നീട് വീണ്ടും ബയോബബിള്‍ സുരക്ഷയില്‍ പ്രവേശിക്കണം. ഇതിന് ശേഷം ഐപിഎല്ലിന് മുന്നോടിയായി വീണ്ടും ക്വാറന്റെയ്ന്‍ നോക്കുകയും ബയോബബിള്‍ സുരക്ഷയില്‍ പ്രവേശിക്കുകയും ചെയ്യണം. ടി20 ലോകകപ്പിന് മുന്നോടിയായും ക്വാറന്റെയ്‌നും ബയോബബിള്‍ സുരക്ഷയും നോക്കണം. തുടര്‍ച്ചയായി ക്വാറന്റെയ്‌നും ബയോബബിള്‍ സുരക്ഷയും താരത്തിന്റെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്.

Story first published: Tuesday, July 27, 2021, 9:25 [IST]
Other articles published on Jul 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X