വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പുജാര മൂന്നാം ടെസ്റ്റില്‍ വേണോ? പകരക്കാരന്‍ ആരാവും? അവസരം കാത്ത് മൂന്ന് പേര്‍

ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് 25ന് ലീഡ്‌സില്‍ ആരംഭിക്കുകയാണ്. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 151 റണ്‍സ് നേടിയതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചതിനാല്‍ത്തന്നെ ഇന്ത്യക്ക് വലിയ ആത്മവിശ്വാസമുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്നതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

 IPL 2021: 'ഇഷാന്‍ മുതല്‍ റാഷിദ് വരെ' യുഎഇയിലെ അഞ്ച് റെക്കോഡ് നേട്ടക്കാരെ അറിയാം IPL 2021: 'ഇഷാന്‍ മുതല്‍ റാഷിദ് വരെ' യുഎഇയിലെ അഞ്ച് റെക്കോഡ് നേട്ടക്കാരെ അറിയാം

1

ബാറ്റിങ് നിരയുടെ പ്രകടനമാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും പിന്നാലെ എത്തുന്ന ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ എന്നിവരുടെ പ്രകടനം കണ്ടറിയണം. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഈ മൂന്ന് പേരും നിരാശപ്പെടുത്തുന്നു. ലോര്‍ഡ്‌സിലെ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ രഹാനെ വിമര്‍ശകരുടെ വായടപ്പിച്ചിട്ടുണ്ട്. എന്നാല്‍ പുജാരയുടെ സ്ഥാനം തെറിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു.

Also Read: INDvENG: ഭീഷണി ഇന്ത്യന്‍ താരങ്ങളോടു വേണ്ട, കോലിക്കു സഹിക്കില്ല! ക്ഷമിക്കുകയുമില്ലെന്നു പനേസര്‍

2

ലോര്‍ഡ്‌സില്‍ 46 റണ്‍സ് പുജാര നേടിയിരുന്നു. രഹാനെയോടൊപ്പം നിര്‍ണ്ണായകമായ 100 റണ്‍സ് കൂട്ടുകെട്ടുമുണ്ടാക്കി. പുജാരയെ ഒഴിവാക്കിയാല്‍ പകരം ആരെന്നത് വലിയ ചോദ്യമാണ്. മൂന്നാം നമ്പര്‍ വളരെ പ്രധാനപ്പെട്ടതായതിനാല്‍ പകരക്കാരനെ കണ്ടെത്തുക എളുപ്പവുമല്ല. പുജാരയുടെ പകരക്കാരനായി ഇന്ത്യക്ക് പരീക്ഷിക്കാന്‍ കഴിയുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: 2015ല്‍ കോലി അതു പ്രവചിച്ചു! ഇന്ത്യ ഇപ്പോള്‍ അവിടെ എത്തിയിരിക്കുന്നു- വെളിപ്പെടുത്തി ഡൊണാള്‍ഡ്

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

പരിക്കേറ്റവര്‍ക്ക് പകരക്കാരനായി അപ്രതീക്ഷിതമായാണ് സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്. പരിമിത ഓവറില്‍ സ്ഥിരതയോടെ കളിക്കുന്ന സൂര്യകുമാറിനെ പുജാരക്ക് പകരക്കാരനായി പരിഗണിക്കാവുന്നതാണ്. ഇംഗ്ലണ്ടില്‍ കളിച്ച് വലിയ അനുഭവസമ്പത്തില്ലെങ്കിലും ഭേദപ്പെട്ട ബാറ്റിങ് റെക്കോഡ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നടത്തിയിട്ടുണ്ട്. 77 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 44.01 ആണ് സൂര്യകുമാറിന്റെ ശരാശരി. ബൗളര്‍മാര്‍ക്കെതിരേ ആധിപത്യം സ്ഥാപിക്കാന്‍ മിടുക്കനായ സൂര്യകുമാര്‍ അമിത പ്രതിരോധത്തിന് മുതിരാറില്ല. നിലവിലെ ഫോമില്‍ സൂര്യക്ക് അവസരം നല്‍കാവുന്നതാണ്.

Also Read: IND vs ENG: മൂന്നാം ടെസ്റ്റില്‍ കോലിയെ കാത്ത് ചരിത്ര നേട്ടം, എംഎസ് ധോണിയെ കടത്തിവെട്ടാം

ഹനുമ വിഹാരി

ഹനുമ വിഹാരി

ഇന്ത്യ മധ്യനിരയിലേക്ക് പരിഗണിച്ചിരുന്ന താരമാണ് ഹനുമ വിഹാരി. ഓസ്‌ട്രേലിയയില്‍ നടന്ന അവസാന പര്യടനത്തില്‍ ഇന്ത്യക്ക് തിളങ്ങാന്‍ വിഹാരിക്ക് സാധിച്ചിരുന്നു. കൗണ്ടി ക്രിക്കറ്റിലും കളിച്ച് വിഹാരിക്ക് അനുഭവസമ്പത്തുണ്ട്. പ്രതിരോധിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ മിടുക്കനായ അദ്ദേഹത്തിന് പുജാരക്ക് പകരക്കാരനായി അവസരം നല്‍കാവുന്നതാണ്. ഏത് പൊസിഷനിലും കളിക്കാന്‍ താരത്തിന് മികവുണ്ട്. പുജാരയേക്കാള്‍ വേഗത്തില്‍ റണ്‍സുയര്‍ത്താനും വിഹാരിക്ക് കഴിവുള്ളതിനാല്‍ അവസരം നല്‍കി പരീക്ഷണം നടത്താവുന്നതാണ്. 12 ടെസ്റ്റില്‍ നിന്ന് 32.84 ശരാശരിയില്‍ 624 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 111 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Also Read: T20 World cup: ഇന്ത്യന്‍ ടീമില്‍ 10 പേര്‍ക്ക് സ്ഥാനമുറപ്പ്, ശേഷിച്ച അഞ്ചു പേരെയെടുക്കാന്‍ കുഴങ്ങും!

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിക്കുന്ന താരമാണ് മായങ്ക് അഗര്‍വാള്‍. ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ ഇന്ത്യയുടെ ഓപ്പണറായി മായങ്ക് എത്തുമെന്ന് കരുതിയെങ്കിലും പരിക്ക് അദ്ദേഹത്തിന് തിരിച്ചടി നല്‍കി. ഈ അവസരത്തില്‍ പകരക്കാരനായെത്തിയ കെ എല്‍ രാഹുല്‍ തിളങ്ങിയതോടെ ഓപ്പണിങ്ങില്‍ അവസരം ലഭിക്കുക മായങ്കിന് പ്രയാസമാവും. എന്നാല്‍ മൂന്നാം നമ്പറില്‍ പുജാരക്ക് പകരക്കാരനാവാന്‍ മായങ്കിന് സാധിച്ചേക്കും. റണ്‍സുയര്‍ത്താന്‍ മിടുക്കനായ അദ്ദേഹത്തിന്റെ ടെസ്റ്റിലെ പ്രകടനങ്ങള്‍ മികച്ചതാണ്. ഈ അവസരത്തില്‍ മായങ്കിനെ പുജാരയുടെ പകരക്കാരനായി പരീക്ഷിക്കാവുന്നതാണ്. 14 ടെസ്റ്റില്‍ നിന്ന് 45.74 ശരാശരിയില്‍ 1052 റണ്‍സാണ് മായങ്ക് നേടിയത്. മൂന്ന് സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും മായങ്ക് നേടിയിട്ടുണ്ട്. 243 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Thursday, August 19, 2021, 20:48 [IST]
Other articles published on Aug 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X