വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: റിഷഭ് പന്ത് ആന്‍ഡേഴ്‌സനെ നേരിട്ടത് സ്പിന്നറെപ്പോലെ, പ്രശംസിച്ച് സുനില്‍ ഗവാസ്‌കര്‍

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ രക്ഷകനായത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന നിലയില്‍ നിന്ന് ഇന്ത്യയെ മികച്ച ലീഡിലേക്കെത്തിച്ചത് റിഷഭിന്റെ ബാറ്റിങ് കരുത്താണ്. പതിയെ തുടങ്ങി പിന്നീട് കടന്നാക്രമിച്ച് കളിച്ച റിഷഭ് 118 പന്തുകള്‍ നേരിട്ട് 13 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 101 റണ്‍സാണ് നേടിയത്.

ന്യൂബോളുമായെത്തിയ ജെയിംസ് ആന്‍ഡേഴ്‌സനെ റിവേഴ്‌സ് സ്വീപ്പിലൂടെ വിക്കറ്റ് കീപ്പര്‍ക്ക് മുകളിലൂടെ ബൗണ്ടറി കടത്തിയതടക്കം പല മികച്ച ഷോട്ടുകളും റിഷഭ് മത്സരത്തില്‍ പുറത്തെടുത്തു. ഇപ്പോഴിതാ റിഷഭിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ജെയിംസ് ആന്‍ഡേഴ്‌സനെ റിഷഭ് പരിഗണിച്ചത് സ്പിന്നറെപ്പോലെയാണെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

'രണ്ടാം ന്യൂബോള്‍ എത്തിയ ശേഷമാണ് അവന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ആന്‍ഡേഴ്‌സനെ സ്പിന്നറെപ്പോലെയാണ് അവന്‍ പരിഗണിച്ചത്. ആന്‍ഡേഴ്‌സനെതിരേ റിവേഴ്‌സ് സ്വീപ്,മഹത്തായ ബാറ്റിങ്. ഇത്തവണ അവന്‍ സെഞ്ച്വറി നഷ്ടപ്പെടുത്തിയില്ല എന്നത് കാണാന്‍ മനോഹരം. റിഷഭും സുന്ദറും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ സുരക്ഷിത സ്ഥാനത്തേക്കെത്തിച്ചത്'-ഗവാസ്‌കര്‍ പറഞ്ഞു.

rishabhpant-gavasker-

ഏഴാം വിക്കറ്റില്‍ 113 റണ്‍സാണ് റിഷഭും സുന്ദറും ചേര്‍ന്ന് ഇന്ത്യക്ക് സമ്മാനിച്ചത്. ഈ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിച്ചതും. റിഷഭ് പിച്ചിന്റെ സ്വഭാവം മനസിലാക്കിയാണ് കളിച്ചത്. ബൗളര്‍മാരെയും നന്നായി മനസിലാക്കി. ഡോം ബെസ്സില്‍ ഇംഗ്ലണ്ട് വിശ്വാസം അര്‍പ്പിക്കാതെയാണ് പോകുന്നതെന്ന് അവന്‍ തിരിച്ചറിഞ്ഞു. മൂന്ന് ബൗളര്‍മാരെ മാത്രമാണ് ഇംഗ്ലണ്ട് പരിഗണിച്ചത്. ഇതിലെ ബലഹീനത തിരിച്ചറിഞ്ഞ് കളിക്കാന്‍ അവനായെന്നും ഗവാസ്‌കര്‍ പറഞ്ഞു.

സൗരവ് ഗാംഗുലി,ശിഖര്‍ ധവാന്‍ തുടങ്ങി നിരവധി താരങ്ങള്‍ റിഷഭിനെ പ്രശംസിച്ചു. ഇവര്‍ക്കെല്ലാം ട്വിറ്ററിലൂടെ റിഷഭ് നന്ദിയും അറിയിച്ചിട്ടുണ്ട്. സമീപകാലത്തായി മികച്ച ഫോമിലുള്ള റിഷഭ് തന്റെ ടീമിലെ സ്ഥാനം ഉറപ്പിക്കുകയാണ്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. നിലവില്‍ ഇന്ത്യ,ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് എന്നിവടങ്ങളില്‍ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍മാരില്‍ ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോഡിനൊപ്പമെത്താനും റിഷഭിനായി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യയുടെ ലീഡ് 125 പിന്നിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇനിയൊരു തിരിച്ചുവരവ് നടത്തുക ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാവും. മത്സരത്തില്‍ സമനില നേടിയാല്‍പ്പോലും ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താം.

Story first published: Saturday, March 6, 2021, 11:44 [IST]
Other articles published on Mar 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X