Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലിക്ക് മൂന്നക്കം കാണാനാവുന്നില്ല, ആശങ്ക പങ്കുവെച്ച് സുനില്‍ ഗവാസ്‌കര്‍

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് തിളങ്ങാനായില്ല. വെറും 11 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. ഡോം ബെസ്സിന്റെ സ്പിന്‍ പന്തിന് മുന്നിലാണ് കോലിക്ക് കാലിടറിയത്. മൂന്ന് ഫോര്‍മാറ്റിലുമായി അവസാന 23 മത്സരങ്ങളില്‍ നിന്ന് ഒരു തവണ പോലും സെഞ്ച്വറി സ്വന്തമാക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ഇപ്പോഴിതാ കോലിയുടെ മോശം ഫോമില്‍ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍.

'അവന് വലിയ സ്‌കോറുകളുടെ കുറവുണ്ടെന്ന് ഞാന്‍ ചിന്തിക്കുന്നു. അവസാന വര്‍ഷമാണ് സെഞ്ച്വറിയില്ലാതെ ആദ്യമായി കടന്ന് പോയത്. ഒരു ഫോര്‍മാറ്റിലും അവന് സെഞ്ച്വറി നേടാനായില്ല. വളരെ അപൂര്‍വമാണത്. അവസാന 7-8 വര്‍ഷങ്ങളിലായി ഓരോ വര്‍ഷവും ചുരുങ്ങിയത് 6-7 സെഞ്ച്വറിയെങ്കിലും അവന്‍ നേടിയിരുന്നു. അവസാന വര്‍ഷം കോവിഡ് മഹാമാരിയായിരുന്നു. എങ്കിലും കോലി മൂന്നക്കം നേടുന്നത് വളരെ അപൂര്‍വമായി മാറുകയാണ്. 2021ല്‍ ഇതിനൊരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'-ഗവാസ്‌കര്‍ പറഞ്ഞു.

sunilgavaskar-virat

ഈ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ മാത്രമാണ് കോലി കളിച്ചത്. പിന്നീടുള്ള മൂന്ന് മത്സരവും അദ്ദേഹത്തിന് നഷ്ടമായി. പരിമിത ഓവര്‍ പരമ്പരയിലും സെഞ്ച്വറി നേട്ടം സ്വന്തമാക്കാന്‍ കോലിക്ക് സാധിച്ചില്ല. ഒരു കാലഘട്ടത്തില്‍ കോലി സെഞ്ച്വറിയടിക്കാത്ത മത്സരങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഇന്ന് കോലിക്ക് ആ മികവ് നഷ്ടപ്പെട്ടോയെന്ന് സംശയിക്കേണ്ടിയിരുന്നു.

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഇരട്ട സെഞ്ച്വറിയോടെ തിളങ്ങിയപ്പോള്‍ ബാറ്റിങ്ങില്‍ കോലി ഇതിന് മറുപടി നല്‍കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ തിരിച്ചുവരേണ്ടത് കോലിക്ക് അഭിമാനത്തിന്റെ പ്രശ്‌നമാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണം നിലനിര്‍ത്താന്‍ കോലിക്ക് തുടര്‍ച്ചയായ സെഞ്ച്വറി പ്രകടനം അനിവാര്യമാണ്. ഫാബുലസ് ഫോറിലെ സ്മിത്തും റൂട്ടും വില്യംസണുമെല്ലാം തിളങ്ങുമ്പോള്‍ കോലിക്ക് കാഴ്ചക്കാരനായി ഒതുങ്ങാനാവില്ല.

ഇംഗ്ലണ്ടിനെതിരേ ഇന്ത്യ പൊരുതുകയാണ്. 241 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. നിലവില്‍ 346 റണ്‍സിന്റെ ലീഡ് സന്ദര്‍ശകര്‍ക്കുണ്ട്. ഇംഗ്ലണ്ടിനെ 400 റണ്‍സിനുള്ളില്‍ തളക്കാനായാല്‍ ഇനിയും ഇന്ത്യയുടെ വിജയ സാധ്യത അവശേഷിക്കുന്നു.

Story first published: Monday, February 8, 2021, 15:09 [IST]
Other articles published on Feb 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+