
വിരാട് കോലി നായകനായും ബാറ്റ്‌സ്മാനായും മൂന്ന് ഫോര്‍മാറ്റിലും തിളങ്ങുമ്പോള്‍ സ്പ്‌ളിറ്റ് ക്യാപ്റ്റന്‍സിയുടെ ആവിശ്യമില്ലെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. 'വിരാട് കോലി നായകനാണ്. 4-5 വര്‍ഷത്തിലേറെയായി ടീമിനെ നയിക്കുന്നു. നന്നായി തന്നെ ടീമിനെ കൊണ്ടുപോകുന്നു. വിരാടിന്റെ ക്യാപ്റ്റന്‍സി അദ്ദേഹത്തെ ബാറ്റിങ്ങിനെ ബാധിക്കുകയാണെങ്കില്‍ മാത്രം അത്തരമൊരു മാറ്റത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതി. എന്നാല്‍ പ്രധാന ചോദ്യം ഇതാണ്. മൂന്ന് ഫോര്‍മാറ്റിലും വിരാട് കോലിയെപ്പോലെ സ്ഥിരതയോടെ തിളങ്ങാന്‍ മറ്റാര്‍ക്കാണ് സാധിക്കുക?വിരാടാണ് നായകന്‍. ഈ ടീമിനെ അവന്‍ ഉണ്ടാക്കിയതാണ്. ശരിയാണ് ഇതില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവും'-സരണ്‍ദീപ് പറഞ്ഞു.

നിലവില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനായാണ് വിരാട് കോലിയെ വിലയിരുത്തുന്നത്. നാട്ടില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയം നേടിയ ഇന്ത്യന്‍ നായകനെന്ന നേട്ടം സ്വന്തമാക്കാന്‍ ഒരു ജയം മാത്രമാണ് ഇനി കോലിക്ക് വേണ്ടത്. ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്്റ്റ് പരമ്പര നേടിക്കൊടുത്ത ക്യാപ്റ്റനും കോലിയാണ്.

കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെ ഇന്ത്യയെ നയിച്ച് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിക്കൊടുത്തിരുന്നു. രഹാനെയുടെ കീഴില്‍ താരങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കുന്നുവെന്നും യുവതാരങ്ങള്‍ കൂടുതല്‍ തിളങ്ങന്നുണ്ടെന്നും അതിനാല്‍ രഹാനെയെ ടെസ്റ്റ് നായകനാക്കണമെന്ന തരത്തിലുമെല്ലാം കഴിഞ്ഞിടെ ചില ആരാധകര്‍ ആവിശ്യപ്പെട്ടിരുന്നു.

ഐപിഎല്ലില്‍ അഞ്ച് കിരീടം രോഹിത് ശര്‍മ സ്വന്തമാക്കിയിട്ടുണ്ട്. വിരാട് കോലിയുടെ പേരില്‍ ഒരു കിരീടം പോലുമില്ല. അതിനാല്‍ത്തന്നെ ടി20 ക്യാപ്റ്റന്‍സി രോഹിതിന് നല്‍കണമെന്നും ആവിശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ കോലിക്ക് കീഴില്‍ മികച്ച വിജയ റെക്കോഡാണ് ഇന്ത്യന്‍ ടീമിനുള്ളത്. ഈ സാഹചര്യത്തില്‍ ഒരിക്കലും കോലിയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റിയേക്കില്ല. കരിയറിന്റെ അവസാന സമയത്ത് അദ്ദേഹം സ്വയം ക്യാപ്റ്റന്‍സി ഒഴിവാകാനുള്ള സാധ്യ മാത്രമാണുള്ളത്.

ഈ വര്‍ഷം നടക്കുന്ന ഐപിഎല്ലിലും ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പും കോലിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ടി20 ലോകകപ്പ് നേടിക്കൊടുക്കാനായില്ലെങ്കില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മാറ്റത്തിനെതിരായ മുറവിളി ശക്തമായേക്കും.


Click it and Unblock the Notifications