IND vs ENG: ആശങ്കയോ, ആര്‍ക്ക്?, ധോണിയോട് സംസാരിച്ചു, തയ്യാറെന്ന് ക്യാപ്റ്റന്‍ ബുംറ

എഡ്ജ്ബാസ്റ്റന്‍: ഇംഗ്ലണ്ടിനെതിരായ പുനര്‍നിശ്ചയിക്കപ്പെട്ട അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. 35 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു പേസര്‍ ഇന്ത്യന്‍ ടീമിന്റെ നായകനാവുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തിലാണ് ബുംറയെ തേടി നായകസ്ഥാനം എത്തുന്നത്. ഇതുവരെ നായകനാവാത്ത ബുംറക്ക് ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

മിന്നും ഫോമിലെത്തുന്ന ഇംഗ്ലണ്ടിനെ നേരിടുക ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. നാല് മത്സരങ്ങളില്‍ നിന്ന് 2-1ന് മുന്നിലുള്ള ഇന്ത്യക്ക് അഞ്ചാം ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ പരമ്പര സ്വന്തമാക്കാനാവും. അതുകൊണ്ട് തന്നെ ബുംറയുടെ നായക മികവില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നു. ആദ്യമായി നയിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ ആശങ്കയുണ്ടാവുന്നത് സ്വാഭാവികം. എന്നാല്‍ തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുമായി സംസാരിച്ചുവെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ബുംറ.

'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

'ഞാന്‍ എംഎസ് ധോണിയുമായി സംസാരിച്ചു. ധോണിയും മറ്റൊരു ടീമിനെയും നയിച്ച് അനുഭവസമ്പത്തില്ലാതെ നേരിട്ട് ഇന്ത്യയുടെ നായകസ്ഥാനത്ത് എത്തുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഏറ്റവും മികച്ച നായകന്മാരിലൊരാളാണ്. ഞാന്‍ ഇതിന് മുമ്പ് എന്ത് ചെയ്തുവെന്നതിലല്ല ടീമിനെ വിജയത്തിനായി എങ്ങനെ സഹായിക്കാമെന്നതിലാണ് ശ്രദ്ധ നല്‍കുന്നത്'- ബുംറ പറഞ്ഞു.

നേരത്തെ തന്നെ ഇന്ത്യയെ നയിക്കാനുള്ള ആഗ്രഹം ബുംറ തുറന്നു പറഞ്ഞതാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന താരമാണ് ബുംറ. ഐപിഎല്ലിലോ ആഭ്യന്തര ക്രിക്കറ്റിലോ നായകനായി കളിക്കാത്ത ബുംറ ഇന്ത്യയെ ഇത്രയും ശക്തമായ എതിരാളികള്‍ക്കെതിരേ നയിക്കുമ്പോള്‍ എന്താവുമെന്ന ആശങ്കയുണ്ട്. ഇന്ത്യയുടെ പേസ് ബൗളിങ്ങിലെ കുന്തമുനയാണ് ബുംറ.

IND vs ENG: ആരെ തഴയും?, തലപുകച്ച രാഹുല്‍ ദ്രാവിഡ്, മുന്നില്‍ മൂന്ന് വെല്ലുവിളി!

അഞ്ചാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങുമ്പോള്‍ ബുംറയെന്ന നായകനെക്കാള്‍ കൂടുതല്‍ ഇന്ത്യ പ്രതീക്ഷിക്കുന്നത് ബുംറയുടെ ബൗളിങ്ങിലേക്കാണ്. ബുംറക്ക് സന്നാഹ മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ബുംറയുടെ ബൗളിങ് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നതില്‍ തര്‍ക്കമില്ല. പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ബുംറ നേടുന്ന വിക്കറ്റുകള്‍ മത്സരഫലത്തില്‍ നിര്‍ണ്ണായകമാവും. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരുടെ അഭാവത്തില്‍ ബാറ്റിങ് നിരക്ക് ആശങ്കകളേറെ. ഇത് ബൗളിങ്ങിലൂടെ വേണം പരിഹരിക്കാന്‍.

ധോണിക്കും കോലിക്കും രോഹിത്തിനുമൊപ്പം ഏറെ നാള്‍ കളിക്കുകയും ഇവരുടെയെല്ലാം നായക് മികവ് കണ്ട് പഠിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും തന്റേതായ അടയാളപ്പെടുത്തല്‍ നടത്താനാണ് ആഗ്രഹിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ബുംറ പറഞ്ഞു. 'എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം ഇതിഹാസങ്ങളാണ്. ഇവരെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സംഭാവന നല്‍കിയവരും ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നവരുമാണ്.

59, 53, രണ്ട് ഇന്നിങ്‌സിലും പാക് നിര തകര്‍ന്നടിഞ്ഞു, നാണംകെട്ട് തലതാഴ്ത്തി, ഓര്‍മയുണ്ടോ?

എല്ലാവരുടെയും ഉപദേശങ്ങള്‍ കേള്‍ക്കാന്‍ ശ്രമിക്കാറുണ്ട്. ഇതില്‍ നിന്നെല്ലാം പഠിക്കാറുണ്ട്. എന്നാല്‍ തന്റേതായ വഴി സൃഷ്ടിക്കുകയാണ് വേണ്ടതെന്നാണ് കരുതുന്നത്. അല്ലാതെ മറ്റുള്ളവരുടെ അതേപോലെ ചെയ്യുകയല്ല വേണ്ടത്. അത് ചെയ്യാനാണ് ശ്രമിക്കുന്നത്. നിരവധി സീനിയര്‍ താരങ്ങള്‍ക്കൊപ്പം കളിച്ചപ്പോള്‍ ഇവരില്‍ നിന്നെല്ലാം പഠിക്കാനാണ് എപ്പോഴും ശ്രമിച്ചത്'- ബുംറ പറഞ്ഞു.

രോഹിത്തിന്റെ അഭാവത്തില്‍ ബുംറ ഇന്ത്യയെ നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴാണ് ഉണ്ടായത്. നായകനായുള്ള നേട്ടം വലിയ അംഗീകരമായി കാണുന്നുവെന്നാണ് ബുംറ പറഞ്ഞത്. 'ഇന്ത്യയുടെ നായകസ്ഥാനം വലിയ നേട്ടവും അംഗീകാരവുമാണ്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയെന്നത് സ്വപ്‌നമായിരുന്നു. രാജ്യത്തെ നയിക്കാന്‍ അവസരം ലഭിച്ചതിനെ വലിയ ബഹുമതിയായി കാണുന്നു. കരിയറിലെ വലിയ നേട്ടമാണിത്. വളരെയധികം സന്തോഷമുണ്ട്'- ബുംറ കൂട്ടിച്ചേര്‍ത്തു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, June 30, 2022, 22:33 [IST]
Other articles published on Jun 30, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X