Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യയുടെ പ്ലേയിങ് 11, ഹര്‍ദിക്, സിറാജ്, കുല്‍ദീപ്- ആര് അകത്ത് ആര് പുറത്ത്?

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ തുടക്കമാവുകയാണ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം പിടിക്കാന്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനും വമ്പന്‍ ജയം അനിവാര്യമായതിനാല്‍ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓസ്‌ട്രേലിയയില്‍ യുവതാരങ്ങളെല്ലാം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചതോടെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ പ്ലേയിങ് ഇലവനെ തിരഞ്ഞെടുക്കുകയെന്നത് ഇന്ത്യന്‍ ടീമിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്.

മൂന്ന് താരങ്ങളുടെ കാര്യത്തിലാണ് പ്രധാന ആശയക്കുഴപ്പം. ഓസ്‌ട്രേലിയയില്‍ 13 വിക്കറ്റുമായി ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് പേസര്‍ മുഹമ്മദ് സിറാജ്. ചെന്നൈയില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പരിഗണിച്ചാല്‍ ഇഷാന്ത് ശര്‍മ അല്ലെങ്കില്‍ സിറാജ് എന്നിവരില്‍ ഒരാളെ മാത്രമെ ഇന്ത്യക്ക് പരിഗണിക്കാനാവൂ. ഇംഗ്ലണ്ടിനെതിരായ മികച്ച റെക്കോഡുള്ള ഇഷാന്ത് ശര്‍മയ്ക്ക് തന്നെയാണ് മുന്‍തൂക്കം. എന്നാല്‍ നിലവിലെ ഫോം സിറാജിന് അനുകൂലമാണ്. പരിക്കിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇഷാന്ത് മടങ്ങിയെത്തുന്നത്.

kuldeepsirajgill

മറ്റൊരു താരം കുല്‍ദീപ് യാദവാണ്. ഓസ്‌ട്രേലിയയില്‍ അവസരം ലഭിക്കാതിരുന്ന കുല്‍ദീപ് യാദവിന് ഇംഗ്ലണ്ടിനെതിരെയും അവസരം ലഭിക്കില്ലേയെന്ന് കണ്ടറിയണം. നിലവിലെ സാഹചര്യത്തില്‍ മൂന്ന് സ്പിന്നര്‍മാരുമായി കളിക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ അശ്വിനും അക്‌സര്‍ പട്ടേലിനുമൊപ്പം കുല്‍ദീപ് യാദവിനും അവസരം ലഭിച്ചേക്കും. ഏറെ നാളായി കളിച്ചിട്ടില്ലാത്ത കുല്‍ദീപിന് പകരം പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ പരിഗണിക്കാനും സാധ്യതയുണ്ട്.

എന്നാല്‍ സ്പിന്നിനെ തുണയ്ക്കുന്ന ചെന്നൈയില്‍ പേസ് ഓള്‍റൗണ്ടറെ പരിഗണിക്കുന്നതിനെക്കാള്‍ ഇന്ത്യ പ്രാധാന്യം നല്‍കുന്നത് സ്പിന്നര്‍ക്ക് തന്നെയാവും. അങ്ങനെയാണെങ്കില്‍ കുല്‍ദീപിന് തന്നെ മുന്‍തൂക്കം ലഭിക്കും. ഏകദേശം രണ്ട് വര്‍ഷത്തോളമായി കുല്‍ദീപിന് ടെസ്റ്റില്‍ അവസരം ലഭിച്ചിട്ടില്ല. ഇന്ത്യയുടെ ഏക ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ് യാദവ്.

ഓപ്പണര്‍മാരുടെ കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ഇന്ത്യയില്‍ 99.50 ശരാശരിയുള്ള മായങ്ക് അഗര്‍വാളിന് പകരം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തിളങ്ങിയ ശുബ്മാന്‍ ഗില്ലിന് അവസരം നല്‍കുമോയെന്ന് കണ്ടറിയണം. എന്തായാലും ഓപ്പണറായി രോഹിത് ശര്‍മ ഉണ്ടാവും. ഇംഗ്ലണ്ടിനെതിരേ മികച്ച റെക്കോഡുള്ള രവീന്ദ്ര ജഡേജയെ ഇന്ത്യ തീര്‍ച്ചയായും മിസ് ചെയ്യും. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയെ മറികടന്ന് റിഷഭ് പന്ത് കളിച്ചേക്കും.

Story first published: Thursday, February 4, 2021, 10:59 [IST]
Other articles published on Feb 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+