Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അവന്‍ വേഗത്തില്‍ 100 വിക്കറ്റ് നേട്ടത്തിലെത്തിയേക്കും', ഇന്ത്യന്‍ സ്പിന്നറെ പുകഴ്ത്തി അക്തര്‍

കറാച്ചി: ഇംഗ്ലണ്ടിനെതിരായ നാല് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ അവിസ്മരണീയ പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച അക്ഷര്‍ നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ പരമ്പരയില്‍ 27 വിക്കറ്റാണ് വീഴ്ത്തിയത്. രവീന്ദ്ര ജഡേജയുടെ പകരക്കാരനായെത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ അക്ഷറിനായി. ഇപ്പോഴിതാ അക്ഷറിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഇതിഹാസ പേസര്‍ ഷുഹൈബ് അക്തര്‍.

വേഗത്തില്‍ 100 ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമായി അക്ഷര്‍ മാറാന്‍ സാധ്യതയുണ്ടെന്നാണ് അക്തര്‍ അഭിപ്രായപ്പെട്ടത്. 'പന്തെറിയാന്‍ മികച്ചൊരു സാഹചര്യവും ലഭിച്ചതുകൊണ്ടാണ് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അക്ഷറിന് സാധിച്ചത്. വളരെ ബുദ്ധിശാലിയായ ബൗളര്‍കൂടിയാണവന്‍. ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഒരവസരവും നല്‍കാതെ പൂര്‍ണ്ണമായും തന്റെ കൈയില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ അവനായി. അടുത്ത പരമ്പരകളിലും ഇതേ അവസരം അവന് ലഭിച്ചാല്‍ വേഗത്തില്‍ 100 വിക്കറ്റ് നേട്ടത്തിലെത്തുന്ന താരമാവാന്‍ അവന് സാധിച്ചേക്കും'-അക്തര്‍ പറഞ്ഞു.

axarpatelandshoaibakthar

27കാരനായ അക്ഷര്‍ ഇടം കൈയന്‍ സ്പിന്നുകൊണ്ടാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ശ്രീലങ്കന്‍ പരമ്പരയിലും ഇംഗ്ലണ്ടിന് കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെട്ടത് ഇടം കൈയന്‍ സ്പിന്നര്‍ക്ക് മുന്നിലായിരുന്നു. അതിനാലാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ അക്ഷറിന് അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. ഈ തീരുമാനമാണ് 3-1ന് പരമ്പര നേടാന്‍ ഇന്ത്യയെ സഹായിച്ചത്.

ജോ റൂട്ട്,ജോണി ബെയര്‍‌സ്റ്റോ,ബെന്‍ സ്‌റ്റോക്‌സ് തുടങ്ങിയ പ്രമുഖരെയെല്ലാം വീഴ്ത്താന്‍ അക്ഷറിനായി. നേരത്തെ മുതല്‍ പരിമിത ഓവര്‍ മത്സരങ്ങളില്‍ അക്ഷര്‍ ഉണ്ടായിരുന്നെങ്കിലും ടെസ്റ്റ് അരങ്ങേറ്റം നടത്താന്‍ ഏറെ കാത്തിരിക്കേണ്ടി വന്നു. രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ ആരെ ഉള്‍ക്കൊള്ളും ആരെ തഴയും എന്നത് തീരുമാനിക്കുക സെലക്ടര്‍മാര്‍ക്ക് കടുത്ത വെല്ലുവിളിയാവും.

അക്ഷറും ജഡേജയും വാഷിങ്ടണ്‍ സുന്ദറുമാവും അവസരത്തിനായി ഏറ്റവും കൂടുതല്‍ മത്സരം ഉണ്ടാവുക. മൂന്ന് പേരും സ്പിന്‍ ഓള്‍റൗണ്ടര്‍മാരാണ്. ബാറ്റിങ്ങിലും മൂന്ന് പേരും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഒരാള്‍ക്ക് പരിക്കേറ്റാലും ഇന്ത്യയെ അത് കാര്യമായി ബാധിക്കില്ല. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ജഡേജ ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ അക്ഷറിനും സുന്ദറിനും പുറത്തിരിക്കേണ്ടി വരും.

ഇംഗ്ലണ്ടിലാണ് ഫൈനല്‍ അവിടുത്തെ സാഹചര്യം പേസിന് അനുകൂലമാണ്. അതിനാല്‍ ഇന്ത്യ മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും കളിപ്പിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ അശ്വിനും ജഡേജയും തന്നെ ആദ്യ ഇലവനില്‍ ഇടം പിടിക്കും.

Story first published: Monday, March 8, 2021, 12:56 [IST]
Other articles published on Mar 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+