വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 90നും 100നും ഇടയില്‍ കൂടുതല്‍ തവണ പുറത്താകല്‍, സെവാഗിനൊപ്പം ധവാന്‍, പട്ടിക ഇതാ

പൂനെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ രണ്ട് റണ്‍സകലെയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് സെഞ്ച്വറി നഷ്ടമായത്. 106 പന്തുകള്‍ നേരിട്ട് 11 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് ധവാന്റെ മിന്നും പ്രകടനം. എന്നാല്‍ സെഞ്ച്വറിക്ക് തൊട്ടരികെവെച്ച് ബെന്‍ സ്റ്റോക്‌സിനെ ബൗണ്ടറി കടത്താനുള്ള ശ്രമം ഷോട്ടില്‍ ഓയിന്‍ മോര്‍ഗന്റെ കൈയില്‍ അവസാനിച്ചു. ഇതാദ്യമായല്ല ഏകദിനത്തില്‍ 100നും 90നും ഇടയില്‍ ധവാന്‍ പുറത്താകുന്നത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം മത്സരത്തിലെ പുറത്താകലടക്കം ഇത് അഞ്ചാം തവണയാണ് ധവാന്‍ സെഞ്ച്വറിക്കരികെ മടങ്ങുന്നത്.

ഇതോടെ ഓപ്പണറായി ഇറങ്ങി ഏകദിനത്തില്‍ 100നും 90നും ഇടയില്‍ കൂടുതല്‍ തവണ പുറത്താകുന്ന ഇന്ത്യന്‍ താരങ്ങളുടെ റെക്കോഡില്‍ വീരേന്ദര്‍ സെവാഗിന്റെ റെക്കോഡിനൊപ്പമെത്താനും ധവാനായി. സെവാഗും അഞ്ച് തവണയാണ് 90നും 100നുമിടയില്‍ ഏകദിനത്തില്‍ പുറത്തായത്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ സെവാഗ് ഏത് സമയത്തും കടന്നാക്രമിക്കുന്ന ബാറ്റിങ് ശൈലിയാണ് സ്വീകരിക്കാറ്. അതിനാല്‍ത്തന്നെ സെഞ്ച്വറിക്കരികിലാണെന്ന് കരുതി സൂഷ്മതയോടെ സെവാഗ് കളിക്കുന്നത് അദ്ദേഹത്തിന്റെ കരിയറില്‍ വിരളമാണ്. നിലവില്‍ ടെസ്റ്റിലും ടി20യിലും പുറത്തുള്ള ധവാന്‍ സെഞ്ച്വറിയിലേക്ക് അടുക്കവെ അല്‍പ്പം ഭയപ്പെട്ടതാണ് പുറത്താകലിന് കാരണമായത്.

indvseng

സെഞ്ച്വറി നേടിയില്ലെങ്കിലും ഏകദിനത്തില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ ധവാന് ഒരിക്കല്‍ക്കൂടി സാധിച്ചു. രോഹിത് ശര്‍മയ്‌ക്കൊപ്പം മറ്റൊരു ഓപ്പണിങ് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കിയതോടെ ഏകദിനത്തില്‍ കൂടുതല്‍ ഓപ്പണിങ് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടെന്ന റെക്കോഡില്‍ സച്ചിന്‍-സെവാഗ് കൂട്ടുകെട്ടിനെ മറികടക്കാനും ധവാന്‍-ാേരഹിത് കൂട്ടുകെട്ടിനായി.

ഏകദിനത്തില്‍ 100നും 90നും ഇടയില്‍ കൂടുതല്‍ തവണ പുറത്തായ ഇന്ത്യന്‍ ഓപ്പണര്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 16 തവണ സച്ചിന്‍ ഇത്തരത്തില്‍ സെഞ്ച്വറിക്കരികെ പുറത്തായിട്ടുണ്ട്. 49 ഏകദിന സെഞ്ച്വറി സ്വന്തമാക്കിയിട്ടുള്ള സച്ചിന്‍ സെഞ്ച്വറിക്കരികെ വളരെ ഭയത്തോടെ ബാറ്റ് ചെയ്യുന്ന താരങ്ങളിലൊരാളാണ്. പലപ്പോഴും തെറ്റായ അംപയറുടെ തീരുമാനത്തെത്തുടര്‍ന്നും സച്ചിന് സെഞ്ച്വറിക്കരികെ പുറത്താകേണ്ടി വന്നിട്ടുണ്ട്.

ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ്. സച്ചിനൊപ്പം ഒരു കാലത്ത് ഓപ്പണറായിരുന്ന ഗാംഗുലി 6 തവണ സെഞ്ച്വറിക്ക് തൊട്ടരികെ പുറത്തായിട്ടുണ്ട്. സച്ചിന്‍-ഗാംഗുലി കൂട്ടുകെട്ടാണ് ഏകദിനത്തില്‍ കൂടുതല്‍ തവണ ഇന്ത്യക്കായി 50ലധികം റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുള്ളത്.

Story first published: Wednesday, March 24, 2021, 10:54 [IST]
Other articles published on Mar 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X