Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് പരമ്പര: ഇന്ത്യയെ കാത്തിരിക്കുന്ന മൂന്ന് വെല്ലുവിളികളെന്ത്? മറികടക്കാനായാല്‍ പരമ്പര നേടാം

സതാംപ്റ്റണ്‍: ഐസിസി പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ട് പരമ്പരക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്. ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരുപോലെ നിര്‍ണ്ണായകമായ പരമ്പരയാണ് വരാനിരിക്കുന്നത്. കോലിയുടെ ക്യാപ്റ്റന്‍സിക്കും ജോ റൂട്ടിന്റെ ക്യാപ്റ്റന്‍സിക്കും ഭീഷണി ഉയര്‍ത്തുന്ന പരമ്പരയാണിത്. ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടിലെ സാഹചര്യം വലിയ വെല്ലുവിളിയാണ്. പ്രധാനമായും ഇന്ത്യയെ കാത്തിരിക്കുന്ന മൂന്ന് വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് നോക്കാം.


ബാറ്റ്‌സ്മാന്‍മാരുടെ സമീപകാല ഫോം

ബാറ്റ്‌സ്മാന്‍മാരുടെ സമീപകാല ഫോം

ഇന്ത്യയുടെ സീനിയര്‍ ബാറ്റിങ് നിരയുടെ പ്രകടനം നിര്‍ണ്ണായകമാണ്. ചേതേശ്വര്‍ പുജാര,വിരാട് കോലി,രോഹിത് ശര്‍മ,അജിന്‍ക്യ രഹാനെ എന്നീ സീനിയര്‍ താരങ്ങളുടെ പ്രകടനം മത്സര ഫലത്തെ സ്വാധീനിക്കും. 2018ലെ മികവ് ആവര്‍ത്തിക്കാന്‍ കോലിക്ക് സാധിച്ചാല്‍ ഇന്ത്യക്കത് കരുത്താകും. എന്നാല്‍ സമീപകാലത്തെ ഇന്ത്യയുടെ സീനിയര്‍ നിരയുടെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. പ്രത്യേകിച്ച് ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍. സെഞ്ച്വറി പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരങ്ങള്‍ ടീമിലുണ്ടെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുക പ്രയാസമാവും.

വാലറ്റത്തിന് കാര്യമായി റണ്‍സ് നേടാനും സമീപകാലത്തായി സാധിക്കുന്നില്ല. നിലവില്‍ ബാറ്റുകൊണ്ട് ഏറ്റവും മോശമായി നില്‍ക്കുന്ന വാലറ്റം ഇന്ത്യയുടേതാണ്. ഇഷാന്ത് ശര്‍മ,ജസ്പ്രീത്,മുഹമ്മദ് ഷമി എന്നിവരടങ്ങുന്ന പേസ് നിരയില്‍ ആര്‍ക്കും ബാറ്റ് ചെയ്യാനറിയാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്.

കാലാവസ്ഥ വെല്ലുവിളിയാവും

കാലാവസ്ഥ വെല്ലുവിളിയാവും

ഇംഗ്ലണ്ടിലെ കാലാവസ്ഥ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ പ്രതികൂലമായി ബാധിക്കും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ ബാധിച്ചതും കാലാവസ്ഥയാണ്. മഴയും തണുപ്പുമുണ്ടായാല്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കും. ഇത് ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. കാലാവസ്ഥയിലെ മാറ്റങ്ങളോട് ഇംഗ്ലണ്ടിന് വേഗത്തില്‍ പൊരുത്തപ്പെടാന്‍ സാധിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അത്ര വേഗത്തില്‍ പൊരുത്തപ്പെടാന്‍ സാധിച്ചേക്കില്ല. ഇത് തിരിച്ചടിയായേക്കും.

ഇംഗ്ലണ്ടിന്റെ പേസ് നിര

ഇംഗ്ലണ്ടിന്റെ പേസ് നിര

സ്റ്റുവര്‍ട്ട് ബ്രോഡ്,ക്രിസ് വോക്‌സ്,ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഇംഗ്ലണ്ടിന്റെ പേസ് നിര ഇന്ത്യക്ക് വലിയ തലവേദനയാവും. പരിക്കേറ്റ ജോഫ്രാ ആര്‍ച്ചര്‍ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ പരമ്പരയ്ക്ക് മുമ്പ് അദ്ദേഹത്തിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനായാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവും. ബെന്‍ സ്‌റ്റോക്‌സിന്റെ ടീമിലേക്കുള്ള തിരിച്ചുവരവും ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാണ്.

Story first published: Saturday, July 3, 2021, 15:42 [IST]
Other articles published on Jul 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+