Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs ENG: 'പുജാരക്ക് പകരം പൃഥ്വി ഷാ വരണം', വിചിത്ര അഭിപ്രായവുമായി ബ്രാഡ് ഹോഗ്

സിഡ്‌നി: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് ഇംഗ്ലണ്ട് വെല്ലുവിളിയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഇംഗ്ലണ്ട് ന്യൂസീലന്‍ഡിനോട് തട്ടകത്തില്‍ തോറ്റ ക്ഷീണത്തിലാണെത്തുന്നത്. ജോ റൂട്ടിനും വിരാട് കോലിക്കും പരമ്പര ജയം നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിയിരിക്കുന്നു.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ സീനിയര്‍ താരങ്ങളുടെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതായിരുന്നു. ഇതാണ് കിരീടം കൈവിടാന്‍ കാരണമായതും. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ ചേതേശ്വര്‍ പുജാരക്ക് പകരം ഇന്ത്യ പൃഥ്വി ഷാക്ക് അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്.

prithvishah

ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ശിവം ജയ്‌സ്വാളെന്ന ആരാധകനാണ് പുജാരക്ക് പകരം ഇന്ത്യ കെ എല്‍ രാഹുലിനെ പരിഗണിക്കുമോയെന്ന് ഹോഗിനെ ടാഗ് ചെയ്ത് ചോദ്യം ചോതിച്ചത്. ഇതിന് ഹോഗിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ആരെങ്കിലും പുജാരക്ക് പകരക്കാരനായെത്തുകയാണെങ്കില്‍ അത് പൃഥ്വി ഷായാണ്. ഇതാണ് അവന് മൂന്നാം നമ്പറിനെക്കാളും ഉതകുന്നതെന്നാണ് ചിന്തിക്കുന്നത്. വളരെ പ്രതിഭയും നീണ്ട കരിയറും അവന്റെ മുന്നിലുണ്ട്. അവന്‍ പര്യടനത്തിന്റെ ഭാഗമല്ലെങ്കിലും വൈല്‍ഡ് കാര്‍ഡിലൂടെ പരിഗണിക്കാം'-ഹോഗ് പറഞ്ഞു.

സമീപകാലത്തായി പുജാരയുടെ പ്രകടനത്തിനെതിരേ വിമര്‍ശനം ശക്തമാണ്. അമിത പ്രതിരോധത്തിലൂന്നുന്ന അദ്ദേഹം സഹതാരങ്ങളെയും അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നു. സമീപകാലത്തെ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനങ്ങളും നിരാശപ്പെടുത്തുന്നതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 28.8 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും വലിയ സ്‌കോറിലേക്കെത്താനാവുന്നില്ല.

പൃഥ്വി ഷാ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ ഇന്ത്യന്‍ ടീമിന് പുറത്താണ്. ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള പൃഥ്വിക്ക് പെട്ടെന്നൊരു മടങ്ങിവരവും എളുപ്പമല്ല. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ പൃഥ്വിയും ഭാഗമാണ്. ടി20യില്‍ ഓപ്പണറായി അവസരം ലഭിച്ചേക്കും. എന്നാല്‍ സ്ഥിരതയോടെ കളിക്കാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാനുള്ള അവസരമുണ്ട്.

സമീപകാലത്ത് മോശം പ്രകടനമാണെങ്കിലും പുജാരയെ ഇന്ത്യ സുപ്രധാന താരമായാണ് കണക്കാക്കുന്നത്. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും പുജാരക്ക് അവസരം ലഭിച്ചേക്കും. ഇംഗ്ലണ്ടില്‍ ഭേദപ്പെട്ട റെക്കോഡ് പുജാരയ്ക്കുണ്ട്. എന്നാല്‍ ഇത്തവണകൂടി നിരാശപ്പെടുത്തിയാല്‍ ഇനിയൊരു തിരിച്ചുവരവ് പുജാരക്ക് എളുപ്പമാവില്ല.

Story first published: Friday, July 2, 2021, 17:50 [IST]
Other articles published on Jul 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+