Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ജയിക്കാന്‍ പ്രയാസം, കാര്യങ്ങള്‍ ഇന്ത്യന്‍ വരുതിയില്‍- തുറന്ന് സമ്മതിച്ച് മോയിന്‍ അലി

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക് കുതിക്കുകയാണ്. സ്പിന്നിനെ തുണയ്ക്കുന്ന മൈതാനത്ത് ഇംഗ്ലണ്ട് നിര കറങ്ങി വീണപ്പോള്‍ ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ച്വറി പ്രകടനത്തിന്റെ കരുത്തിലാണ് ലീഡ് സ്വന്തമാക്കിയത്. മൂന്നാം ദിനം രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യയെ വട്ടം കറക്കാന്‍ ഇംഗ്ലണ്ട് സ്പിന്‍ നിരയ്ക്ക് സാധിച്ചു. ഇപ്പോഴിതാ രണ്ടുപേരുടെ ബാറ്റിങ് തനിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലി.കൂടാതെ രണ്ടാം ടെസ്റ്റ് ജയിക്കുക ഇംഗ്ലണ്ടിന് പ്രയാസമാണെന്നും താരം തുറന്ന് സമ്മതിക്കുന്നു.

'ഞാന്‍ വളരെ മനോഹരാമായി പന്ത് ചെയ്തുവെന്നാണ് തോന്നുന്നത്. രോഹിത് ശര്‍മയും ചേതേശ്വര്‍ പുജാരയും എനിക്കെതിരേ മനോഹരമായി കളിച്ചതോടെ എനിക്ക് ഞാന്‍ ആഗ്രഹിച്ച രീതിയില്‍ പന്തെറിയാന്‍ സാധിക്കാതെ വന്നു. നാല് വിക്കറ്റ് നേടുകയെന്നത് മികച്ച കാര്യമാണെങ്കിലും പരിശീലന മത്സരത്തില്‍ ഇതിലും നന്നായി കളിക്കാന്‍ സാധിച്ചിരുന്നു.

moeenalitest

സ്പിന്നിനെതിരേ നന്നായി കളിക്കുന്നവനാണ് കോലി. അവനെ പുറത്താക്കാനായത് മഹത്തായ കാര്യമായി കരുതുന്നു. കൈക്ക് പരിക്കേറ്റതോടെ മുന്നൊരുക്കം മികച്ച രീതിയില്‍ നടത്താന്‍ സാധിച്ചിരുന്നില്ല. നെറ്റ്‌സില്‍ പന്തെറിയുന്നതും മത്സരത്തില്‍ പന്തെറിയുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്'-മോയിന്‍ അലി പറഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കും മുമ്പെ കോലിയെ അലി ക്ലീന്‍ ബൗള്‍ഡ് ചെയ്തിരുന്നു.

ഡോം ബെസ്സിന് പകരക്കാരനായെത്തിയ അലി ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അജിന്‍ക്യ രഹാനയേയും അക്‌സര്‍ പട്ടേലിനെയും പുറത്താക്കി. എന്നാല്‍ ഓള്‍റൗണ്ടറായ അലിക്ക് ബാറ്റിങ്ങില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായിട്ടില്ല. ഏറെ നാള്‍ ടീമിന് പുറത്തായിരുന്ന അലി സമീപകാലത്താണ് തിരിച്ചെത്തിയത്.

രണ്ടാം ടെസ്റ്റില്‍ ജയം നേടുകയോ സമനില നേടുകയോ ചെയ്യുക എന്നത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണെന്നും മോയിന്‍ അലി പറഞ്ഞു. 'ശക്തമായ പോരാടുക എന്നത് മാത്രമാണ് ഞങ്ങള്‍ക്ക് മുന്നിലുള്ള വഴി. വിജയിക്കുകയോടെ സമനില നേടുകയോ ചെയ്യുക എന്നത് ഞങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങേണ്ടതുണ്ട്. രണ്ട് ടീമുകളും തമ്മിലുള്ള വ്യത്യാസം രോഹിതിന്റെ ഇന്നിങ്‌സാണ്. അവന്റെ ഇന്നിങ്‌സാണ് മത്സരം ഞങ്ങളില്‍ നിന്ന് അകലെയാക്കിയത്'-മോയിന്‍ അലി കൂട്ടിച്ചേര്‍ത്തു.

രണ്ടാം ടെസ്റ്റില്‍ നിലവില്‍ 365 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. സ്പിന്നിനെ നന്നായി തുണയ്ക്കുന്ന മൈതാനത്ത് ഇതു തന്നെ വലിയ ടോട്ടലാണ്. അതിനാല്‍ മികച്ചൊരു പ്രകടനം ഇംഗ്ലണ്ട് താരങ്ങളില്‍ നിന്ന് ഉണ്ടായാല്‍ മാത്രമെ സന്ദര്‍ശകര്‍ക്ക് ജയിക്കാനാവു. നിലവില്‍ നാല് മത്സര പരമ്പരയില്‍ 1-0ന് ഇംഗ്ലണ്ട് മുന്നിലാണ്.

Story first published: Monday, February 15, 2021, 12:53 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+