ഇംഗ്ലണ്ടില്‍ പൃഥ്വി പ്രയാസപ്പെടും, പിഴവ് തിരുത്താനായിട്ടില്ല, ചൂണ്ടിക്കാട്ടി സല്‍മാന്‍ ബട്ട്
ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ഓഗസ്റ്റ് നാലിന് തുടക്കമാവുകയാണ്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. ഇരു ടീമിനും വളരെ പ്രധാനപ്പെട്ട പരമ്പരയായതിനാല്‍ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പരമ്പരക്ക് മുന്നോടിയായി പരിക്ക് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു. ശുഭ്മാന്‍ ഗില്‍,വാഷിങ്ടണ്‍ സുന്ദര്‍,ആവേഷ് ഖാന്‍ എന്നിവരാണ് പരിക്കേറ്റ് പുറത്തായത്.
പകരക്കാരായി പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ് എന്നിവരെ ഇന്ത്യ ഇംഗ്ലണ്ട് പരമ്പരക്ക് പരിഗണിച്ചിട്ടുണ്ട്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് പുറത്തായതിനാല്‍ പകരം പൃഥ്വി ഷായെ ഓപ്പണറാക്കാന്‍ സാധ്യത കൂടുതലാണ്. മോശം പ്രകടനത്തെത്തുറന്ന് ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ നിന്ന് പുറത്തായ പൃഥ്വിക്ക് ഇംഗ്ലണ്ടില്‍ ഗംഭീര തിരിച്ചുവരവ് നടത്താനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാക് ഓപ്പണര്‍ സല്‍മാന്‍ ബട്ട്.

ആ തെറ്റ് അവന്‍ ആവര്‍ത്തിക്കും
ഇംഗ്ലണ്ടില്‍ തന്റെ മികവ് തെളിയിക്കാനുള്ള അവസരമാണ് പൃഥ്വി ഷാക്ക് മുന്നിലുള്ളത്. എന്നാല്‍ ഇംഗ്ലണ്ടില്‍ അവന്‍ പ്രയാസപ്പെടാനാണ് സാധ്യത. കാരണം അവന്റെ ഫുട് വര്‍ക്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിട്ടില്ല. പന്ത് സ്വിങ് ചെയ്യുന്ന സാഹചര്യങ്ങളില്‍ മികച്ച ഫുട് വര്‍ക്ക് അത്യാവശ്യമാണ്. രോഹിത്,കോലി,പുജാര.രഹാനെ തുടങ്ങിയ സീനിയര്‍ താരങ്ങളെല്ലാം ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഇംഗ്ലണ്ടില്‍ എങ്ങനെയാണ് കളിക്കേണ്ടതെന്ന് അവര്‍ പൃഥ്വിക്ക് പറഞ്ഞുകൊടുക്കണം. അതിനനുസരിച്ച് മാറാന്‍ സാധിച്ചാല്‍ രക്ഷപെട്ടു. അല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് കണ്ട് തന്നെ അറിയാം-സല്‍മാന്‍ ബട്ട് പറഞ്ഞു.

മികച്ച തുടക്കം പൃഥ്വി മുതലാക്കണം
മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ പൃഥ്വി ഷാക്ക് സാധിക്കണം. ചില ആരാധകരെങ്കിലും സെവാഗിനോടും വിവിയന്‍ റിച്ചാര്‍ഡ്‌സിനോടുമെല്ലാം പൃഥ്വിയെ താരതമ്യം ചെയ്യുന്നു. ഇവരെല്ലാം വെടിക്കെട്ട് ശൈലികൊണ്ട് പേരെടുത്തവരാണ്. മികച്ച ഫലം ഉണ്ടാക്കാന്‍ സാധിച്ചാല്‍ മാത്രമെ പൃഥ്വിക്കും തന്റേതായ ഇടം നേടിയെടുക്കാനാവു. അതിനായി ബാറ്റ് ചെയ്യുമ്പോള്‍ മികച്ചൊരു മാനസികാവസ്ഥ തന്നെ വേണം.

സമീപകാല പ്രകടനം മികച്ചത്
ശ്രീലങ്കയ്‌ക്കെതിരായ പരിമിത ഓവര്‍ പരമ്പരയില്‍ മികച്ച പ്രകടനമാണ് പൃഥ്വി നടത്തിയത്. അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനായ പൃഥ്വി അവസാന വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനമാണ് നടത്തിയത്. ഐപിഎല്ലിന്റെ ആദ്യ പാദത്തിലും തിളങ്ങി. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഡ്യൂക്‌സ് ബോളില്‍ പൃഥ്വിക്ക് തിളങ്ങാനാവുമോയെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications