Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യക്ക് ആവിശ്യം പ്രതിരോധിക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനെ- സല്‍മാന്‍ ബട്ട്

കറാച്ചി: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആഗസ്റ്റ് നാലിന് ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നവും വിരാട് കോലിയെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നവുമാണ് ഇംഗ്ലണ്ടിലെ ടെസ്റ്റ് പരീക്ഷ. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ബാറ്റിങ് നിരയാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. സീനിയര്‍ താരമായ ചേതേശ്വര്‍ പുജാരയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടിനെതിരേ പുജാരക്ക് വിശ്രമം അനുവദിച്ചേക്കും.

പുജാരക്ക് പകരം പൃഥ്വി ഷായെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടിരുന്നു.ഇതിനോട് വിയോജിപ്പ് അറിയിക്കുന്ന നിലപാടാണ് സല്‍മാന്‍ ബട്ട് അറിയിച്ചത്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് ആവിശ്യം പ്രതിരോധിക്കാനറിയാവുന്ന ബാറ്റ്‌സ്മാനെയാണെന്നാണ് സല്‍മാന്‍ ബട്ട് അഭിപ്രായപ്പെട്ടത്.

salmanbutt

'ചേതേശ്വര്‍ പുജാരയുടെയും പൃഥ്വി ഷായുടെയും ശൈലി തികച്ചും വ്യത്യസ്തമാണ്. പൃഥ്വി സ്‌ട്രോക്ക് പ്ലേയറാണ്. അതേ സമയം പുജാര നന്നായി പ്രതിരോധിച്ച് കളിക്കുന്ന താരമാണ്. ന്യൂബോളില്‍ പുജാരക്ക് പ്രതിരോധിച്ച് കളിക്കാന്‍ നന്നായി സാധിക്കും. പൃഥ്വി ഷായുടെ ടെക്‌നിക്കുകള്‍ ആക്രമണ ശൈലിയിലാണ്. എല്ലാത്തരം ഷോട്ടുകളും കളിക്കാന്‍ അവന് സാധിക്കും. ടെസ്റ്റില്‍ പൃഥ്വിയുടെ ഷോട്ടുകള്‍ വളരെ നേരത്തെയാണ്. ഇത് ബുദ്ധിമുട്ടുണ്ടാക്കും. നിലവിലെ ഇന്ത്യയുടെ സാഹചര്യത്തില്‍ പ്രതിരോധിക്കാന്‍ അറിയാവുന്ന താരങ്ങളാണ് വേണ്ടത്. അവര്‍ക്കാണ് ദീര്‍ഘമായ ഇന്നിങ്‌സ് കളിക്കാന്‍ സാധിക്കുക'-സല്‍മാന്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പുജാര ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. 2019 ജനുവരിയിലാണ് അദ്ദേഹം അവസാനമായി സെഞ്ച്വറി പ്രകടനം നടത്തിയത്. ടെസ്റ്റ് ചാമ്പ്യന്‍പ്പില്‍ 28.3 മാത്രമായിരുന്നു പുജാരയുടെ ശരാശരി. ദീര്‍ഘ നേരം ക്രീസില്‍ നില്‍ക്കുമെങ്കിലും അതിനനുസരിച്ച് റണ്‍സ് നേടാന്‍ പുജാരക്ക് സാധിക്കുന്നില്ല. പുജാരയുടെ അമിത പ്രതിരോധം സഹതാരങ്ങളെയും അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നു.

ഇംഗ്ലണ്ട് പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതിനാല്‍ പകരം ഓപ്പണറായി കെ എല്‍ രാഹുല്‍ എത്തിയേക്കും. മൂന്നാം നമ്പറില്‍ പുജാരക്ക് തന്നെ അവസരം ലഭിക്കാനാണ് സാധ്യത. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഭേദപ്പെട്ട പ്രകടനം പുജാരക്ക് അവകാശപ്പെടാനാവും. എന്നാല്‍ ഇത്തവണത്തെ ഇംഗ്ലണ്ട് പരമ്പരയില്‍ക്കൂടി നിരാശപ്പെടുത്തിയാല്‍ അദ്ദേഹത്തിന് ടീമിലെ സ്ഥാനം നഷ്ടമായേക്കും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ തോല്‍വിക്ക് ശേഷം പുജാരയുടെ മെല്ലപ്പോക്കിനെ പരോക്ഷമായി കോലി വിമര്‍ശിച്ചിരുന്നു.

Story first published: Sunday, July 4, 2021, 15:58 [IST]
Other articles published on Jul 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+