IND vs ENG:'ഇംഗ്ലണ്ടിന്റെ ലക്ഷ്യം സമനിലയോ പോയിന്റോ അല്ല, ഇന്‍ഷുറന്‍സ് തുക'- സല്‍മാന്‍ ബട്ട്

കറാച്ചി: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ഈ മാസം 10ന് മാഞ്ചസ്റ്ററില്‍ ആരംഭിക്കേണ്ടതായിരുന്നെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് അവസാന മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിക്ക് പിന്നാലെ സഹ ഫിസീഷ്യനും കോവിഡ് പോസിറ്റീവായതോടെയാണ് ഇന്ത്യ അഞ്ചാം ടെസ്റ്റില്‍ നിന്ന് പിന്മാറിയത്. ഐപിഎല്ലും ടി20 ലോകകപ്പും വരാനിരിക്കെയാണ് ഇന്ത്യ സുരക്ഷാഭീഷണിയുടെ പേരില്‍ അവസാന ടെസ്റ്റ് കളിക്കാന്‍ വിസമ്മതിച്ചത്.

<strong>IND vs ENG: 'അടുത്ത വര്‍ഷം രണ്ട് ടി20 അധികം കളിക്കാം', ഇസിബിയെ അനുനയിപ്പിക്കാന്‍ ബിസിസിഐ</strong> IND vs ENG: 'അടുത്ത വര്‍ഷം രണ്ട് ടി20 അധികം കളിക്കാം', ഇസിബിയെ അനുനയിപ്പിക്കാന്‍ ബിസിസിഐ


താരങ്ങളുടെ കോവിഡ് ഫലം നെഗറ്റീവായതിനാല്‍ത്തന്നെ കളിക്കാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. എന്നാല്‍ മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ സാധിക്കില്ലെന്ന് ഇസിബിയെ അറിയിക്കുകയായിരുന്നു. ഇന്ത്യയുടെ പിന്മാറ്റം ഇസിബിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. സാമ്പത്തികമായി ഏകദേശം 200 കോടിക്ക് മുകളില്‍ ഇസിബിക്ക് നഷ്ടമുണ്ടായിട്ടുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനാല്‍ത്തന്നെ ഇന്ത്യയുടെ പിന്മാറ്റത്തില്‍ ഇസിബിക്ക് വലിയ അതൃപ്തിയാണുള്ളത്. ഇസിബിയെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിസിസി ഐയുള്ളത്. എന്നാല്‍ ഇതുവരെ അനുകൂല നിലപാടിലേക്ക് ഇസിബി എത്തിയിട്ടില്ല. പരമ്പരയില്‍ നാല് മത്സരം പൂര്‍ത്തിയായപ്പോള്‍ 2-1ന് ഇന്ത്യയായിരുന്നു മുന്നില്‍. എന്നാല്‍ അഞ്ചാം മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറിയതോടെ 2-2 സമനിലയാക്കി പോയിന്റ് തുല്യമായി നല്‍കണമെന്ന് ആവിശ്യപ്പെട്ട് ഇസിബി ഐസിസിക്ക് കത്ത് അയച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഇസിബിയുടെ ലക്ഷ്യം 2-2 സമനിലയാക്കുകയോ പോയിന്റ് തുല്യമാക്കി എടുക്കുകയോ അല്ല മറിച്ച് ഇന്‍ഷുറന്‍സ് തുക നേടിയെടുക്കലാണെന്ന് വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. 'ടീമിന്റെ പോയിന്റിനെക്കുറിച്ചോ പരമ്പര നേട്ടത്തെക്കുറിച്ചോ ആയിരിക്കില്ല സാമ്പത്തികമായി ഉണ്ടായ നഷ്ട്ടമാവും അവരെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. അവര്‍ക്ക് ആവിശ്യം ഇന്‍ഷുറന്‍സ് തുകയാണ്. അതിനാലാണ് മത്സരം മറ്റൊരു തീയ്യതിയില്‍ നടത്തുന്നതിനോട് ഇസിബി അനുകൂല നിലപാട് സ്വീകരിക്കാത്തത്. ഐസിസി മത്സരം റദ്ദാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇന്‍ഷുറന്‍സ് തുക നേടിയെടുക്കുകയാണ് അവര്‍ക്ക് വേണ്ടത്. അതേ നിലപാടിലാണ് ഐസിസിക്ക് കത്ത് അയച്ചതും- സല്‍മാന്‍ ബട്ട് പറഞ്ഞു.

ഇന്ത്യക്ക് 14 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ അവസാന മത്സരം നടക്കാതെ പോയതോടെ എങ്ങനെയാവും പോയിന്റെന്നത് കണ്ടറിയണം. ഐസിസിയാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ നിയമപ്രകാരം ആണെങ്കില്‍ ഒരു മത്സരം കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് നടക്കാത്ത സാഹചര്യത്തില്‍ തൊട്ട് മുന്നത്തെ മത്സരം വരെയായി പരമ്പര ചുരുക്കും. അതായത് അഞ്ച് മത്സര പരമ്പരയിലെ അഞ്ചാം മത്സരം നടക്കാതെ പോയാല്‍ നാല് മത്സര പരമ്പരയായി ചുരുങ്ങും. ഇത് പ്രകാരം ഇന്ത്യ 2-1ന് ഇന്ത്യയാണ് പരമ്പര നേടേണ്ടത്. എന്നാല്‍ അന്തിമ തീരുമാനം എന്താണെന്ന് കണ്ടറിയണം.

ഇന്ത്യന്‍ താരങ്ങള്‍ അഞ്ചാം ടെസ്റ്റില്‍ നിന്ന് പിന്മാറിയത് ഐപിഎല്ലിനുവേണ്ടിയാണെന്നാണ് പ്രധാനമായും ഇസിബിയുടെ ആരോപണം. ഇംഗ്ലണ്ട് പരമ്പരയെക്കാളും പ്രാധാന്യം ഫ്രാഞ്ചൈസി ക്രിക്കറ്റിന് നല്‍കിയെന്നതാണ് പ്രശ്‌നം. ഇതിനെതിരേയുള്ള പ്രതിഷേധമെന്നോളം ഒട്ടുമിക്ക ഇംഗ്ലണ്ട് താരങ്ങളും ഐപിഎല്ലിന്റെ രണ്ടാം പാദത്തില്‍ നിന്ന് പിന്മാറി. ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ് എന്നിവരെല്ലാം നേരത്തെ രണ്ടാം പാദം കളിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്.

അടുത്ത വര്‍ഷം ജൂലൈയില്‍ ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തുന്നുണ്ട്. മൂന്ന് മത്സര ഏകദിന,ടി20 പരമ്പരയാണ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുന്നത്. ഇതിനോടൊപ്പം ഒഴിവാക്കിയ ഒരു ടെസ്റ്റ് കളിക്കാമെന്നും അല്ലെങ്കില്‍ രണ്ട് ടി20കൂടി അധികമായി കളിക്കാമെന്നും ബിസിസിഐ ഇസിബിയോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനോടും അനുകൂലമായി ഇസിബി പ്രതികരിച്ചിട്ടില്ല.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, September 14, 2021, 9:08 [IST]
Other articles published on Sep 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X