വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: റിഷഭും സാഹയും ഐസൊലേഷനില്‍, വിക്കറ്റ് കീപ്പറാവാന്‍ കാര്‍ത്തിക്, സൂചന നല്‍കി ട്വീറ്റ്

സതാംപ്റ്റണ്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പര ആഗസ്റ്റ് നാലിന് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന് പോസിറ്റീവായപ്പോള്‍ സീനിയര്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ ഐസൊലേഷനിലാണ്.അഭിമന്യു മിഥുന്‍, ബൗളിങ് കോച്ച് ഭരത് അരുണ്‍ എന്നിവരും ഐസൊലേഷനിലാണ്. ഇവരുടെ മൂന്ന് പേരുടെയും ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവാണെങ്കിലും നിരീക്ഷണം തുടരുകയാണ്.

Dinesh Karthik Hints He is Ready to Don Gloves with Pant & Saha in Isolation

റിഷഭും സാഹയും നിരീക്ഷണത്തിലായതോടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആരാവുമെന്നത് വലിയ വെല്ലുവിളിയാവുന്ന ചോദ്യമാണ്. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാണെങ്കിലും ടെസ്റ്റില്‍ കീപ്പറാവാന്‍ സാധിക്കുന്ന തരത്തിലേക്കുള്ള പരിചസമ്പത്തില്ല. ഇപ്പോഴിതാ 20ന് ആരംഭിക്കുന്ന കൗണ്ടി 11നുമായുള്ള ഇന്ത്യയുടെ സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തിക് എത്തിയേക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. ദിനേഷ് കാര്‍ത്തികിന്റെ ട്വീറ്റാണ് ഇത് സംബന്ധിച്ച് സൂചന നല്‍കുന്നത്.

dineshkarthik

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ അദ്ദേഹത്തിന്റെ ബാഗിന്റെ മുകളില്‍ കീപ്പിങ് ഗ്ലൗ എടുത്തുവെച്ചിരിക്കുന്ന ചിത്രമാണ് കാര്‍ത്തിക് ട്വിറ്ററില്‍ പങ്കുവെച്ചത്. ചിരിയുടെ ഇമോജിയോടൊപ്പം 'വെറുതെ പറയുകയാണ്' എന്ന ക്യാപ്ഷനോടെയാണ് കാര്‍ത്തിക് ഈ ചിത്രം പങ്കുവെച്ചത്. കീപ്പിങ് ഗ്ലൗവിന്റെ ചിത്രം എടുത്തുകാട്ടി പോസ്റ്റിട്ടതും ക്യാപ്ഷനും ചേര്‍ത്തുവായിക്കുമ്പോള്‍ വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തിക് എത്തുന്നുവെന്ന സൂചനയാണുള്ളത്.

ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പത്തുള്ള താരമാണ് ദിനേഷ് കാര്‍ത്തിക്. എംഎസ് ധോണിക്ക് മുമ്പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ ദിനേഷിനായിരുന്നു. എന്നാല്‍ സ്ഥിരതക്കുറവ് അദ്ദേഹത്തിന് ടീമില്‍ സ്ഥിരം ഇടം നിഷേധിച്ചു. ധോണി അതിവേഗം വളര്‍ന്നതോടെ കാര്‍ത്തികിന്റെ തിരിച്ചുവരവ് സാധ്യതയും മങ്ങി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കമന്ററി പറയുന്നതിനായി കാര്‍ത്തികും ഇംഗ്ലണ്ടിലുണ്ടായിരുന്നു. അതിനാല്‍ത്തന്നെ സന്നാഹ മത്സരത്തില്‍ ഇന്ത്യക്കായി കീപ്പറായി ഇറങ്ങാനുള്ള അവസരവും കാര്‍ത്തികിന് മുന്നിലുണ്ട്.

36 കാരനായ ദിനേഷ്26 ടെസ്റ്റില്‍ നിന്ന് 1025 റണ്‍സും 94 ഏകദിനത്തില്‍ നിന്ന് 1752 റണ്‍സും 32 ടി20യില്‍ നിന്ന് 399 റണ്‍സും ഇന്ത്യക്കായി നേടിയിട്ടുണ്ട്. വരാനിരിക്കുന്ന രണ്ട് ടി20 ലോകകപ്പില്‍ ഒന്നിലെങ്കിലും കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കാര്‍ത്തിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ നിരവധി യുവതാരങ്ങള്‍ അവസരം കാത്തിരിക്കുമ്പോള്‍ കാര്‍ത്തികിന്റെ മടങ്ങിവരവ് എളുപ്പമല്ല.

Story first published: Friday, July 16, 2021, 11:58 [IST]
Other articles published on Jul 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X