
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 1990-2012 കാലഘട്ടത്തിലായി 32 മത്സരത്തില്‍ നിന്ന് 2535 റണ്‍സാണ് സച്ചിന്‍ നേടിയത്. 51.73 ശരാശരിയില്‍ കളിച്ച അദ്ദേഹം ഏഴ് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. എന്നാല്‍ ഒരു തവണപോലും ഇരട്ട സെഞ്ച്വറി നേടിയിട്ടില്ല. 193 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍

സുനില്‍ ഗവാസ്‌കര്‍
മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ സുനില്‍ ഗവാസ്‌കറാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. 1971-1986 കാലഘട്ടത്തിലായി 38 മത്സരങ്ങളില്‍ നിന്ന് 38.20 ശരാശരിയില്‍ 2483 റണ്‍സാണ് ഗവാസ്‌കര്‍ നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 221 റണ്‍സാണ് ഗവാസ്‌കറിന്റെ ഉയര്‍ന്ന സ്‌കോര്‍.

രാഹുല്‍ ദ്രാവിഡ്
ഇന്ത്യയുടെ വന്മതില്‍ രാഹുല്‍ ദ്രാവിഡ് മൂന്നാം സ്ഥാനത്താണ്. 1996-2011 കാലയളവിലായി 21 ടെസ്റ്റാണ് ദ്രാവിഡ് ഇംഗ്ലണ്ടിനെതിരേ കളിച്ചത്. 60.93 ശരാശരിയില്‍ നേടിയത് 1950 റണ്‍സും. ഇതില്‍ 7 സെഞ്ച്വറിയും 9 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഒരു തവണ മാത്രം പൂജ്യത്തിന് പുറത്തായി. 217 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇംഗ്ലണ്ടിനെതിരേ 20 ടെസ്റ്റിലധികം കളിച്ച താരങ്ങളില്‍ ഉയര്‍ന്ന ശരാശരി ദ്രാവിഡിന്റെ പേരിലാണ്.

ഗുണ്ടപ്പ വിശ്വനാഥ്
ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ഗുണ്ടപ്പ വിശ്വനാഥാണ് നാലാം സ്ഥാനത്ത്.1971-1982 കാലയളവില്‍ 30 ടെസ്റ്റാണ് ഇംഗ്ലണ്ടിനെതിരേ അദ്ദേഹം കളിച്ചത്. 37.60 ശരാശരിയില്‍ 1880 റണ്‍സ് വിശ്വനാഥ് നേടിയിട്ടുണ്ട്. നാല് സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 222 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ദിലീപ് വെങ്‌സര്‍ക്കാര്‍
കവര്‍ ഡ്രൈവുകളുടെ മനോഹാരിതകൊണ്ട് ആരാധകരുടെ പ്രിയപ്പെട്ടവനായിരുന്ന ദിലീപ് വെങ്‌സര്‍ക്കാരാണ് അഞ്ചാം സ്ഥാനത്ത്. 1977-1990 കാലയളവിലായി 26 മത്സരമാണ് ഇംഗ്ലണ്ടിനെതിരേ അദ്ദേഹം കളിച്ചത്. 42.94 ശരാശരിയില്‍ 1589 റണ്‍സും അദ്ദേഹം നേടി. അഞ്ച് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 157 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

നിലവിലെ മികച്ച താരം
നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ റണ്‍സ് നായകന്‍ കോലിക്കാണ്. 2012-2018 കാലയളവിലായി 19 മത്സരങ്ങള്‍ അദ്ദേഹം ഇംഗ്ലണ്ടിനെതിരേ കളിച്ചു. 49.06 ശരാശരിയില്‍ 1570 റണ്‍സാണ് സമ്പാദ്യം.അഞ്ച് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടിയ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 235 റണ്‍സാണ്.

ചേതേശ്വര്‍ പുജാര 18 മത്സരം കളിച്ച് 44.63 ശരാശരിയില്‍ 1339 റണ്‍സും നേടിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും പുജാരയുടെ പേരിലുണ്ട്. പുറത്താകാതെ 206 റണ്‍സ് നേടിയതാണ് മികച്ച സ്‌കോര്‍.


Click it and Unblock the Notifications