Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ശുഭ്മാന്‍ ഗില്‍ പരിക്ക് മറച്ചുവെച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്- സാബ കരീം

മുംബൈ: ഇംഗ്ലണ്ട് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് ശുഭ്മാന്‍ ഗില്ലിന്റെ പരിക്ക്. ഓപ്പണറായ ഗില്ലിന് കാലിനാണ് പരിക്കേറ്റിരിക്കുന്നത്. അതിനാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ അദ്ദേഹം കളിച്ചേക്കില്ലെന്നാണ് വിവരം. ഇന്ത്യയെ സംബന്ധിച്ച് ഗില്ലിന്റെ പരിക്ക് തിരിച്ചടി തന്നെയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത് ഗില്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് തിളങ്ങാനായില്ല.

ഇപ്പോഴിതാ ശുഭ്മാന്‍ ഗില്‍ പരിക്ക് മറച്ചുവെച്ചത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. 'ശുഭ്മാന്‍ ഗില്‍ തന്റെ പരിക്ക് മറച്ചുവെച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഇന്ത്യന്‍ ടീമിനൊപ്പം നിരവധി പര്യടനങ്ങള്‍ അവന്‍ നടത്തി. താരങ്ങളുടെ ശാരീരിക ക്ഷമത വിലയിരുത്താന്‍ ഫിസിയോയും മെഡില്‍ക്കര്‍ സംഘവും ടീമിലുണ്ട്. എന്നാല്‍ ഗില്ലിന്റെ പരിക്ക് മനസിലാക്കാനാവാതെ പോയത് അത്ഭുതപ്പെടുത്തുന്നു. ഇത് എങ്ങനെയാണ് സംഭവിക്കുക'-സാബ കരിം ചോദിച്ചു.

shubmangilltest

ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ന്യൂസീലന്‍ഡിനെതിരായ ഫൈനലിലുമെല്ലാം രോഹിതിനൊപ്പം ഓപ്പണറായിരുന്നത് ശുഭ്മാന്‍ ഗില്ലാണ്. ഇരുവരും തമ്മില്‍ മികച്ച കൂട്ടുകെട്ടുമാണുള്ളത്. എന്നാല്‍ ഗില്ലിന്റെ പരിക്കോടെ രോഹിതിന്റെ പങ്കാളിയാരെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മായങ്ക് അഗര്‍വാളിന് ഇന്ത്യ മുന്‍തൂക്കം നല്‍കണമെന്നാണ് സാബ കരീം അഭിപ്രായപ്പെട്ടത്.

'മായങ്കിന് മുന്‍തൂക്കം നല്‍കരണം.രണ്ടോ മൂന്നോ മോശം ഇന്നിങ്‌സുകള്‍കൊണ്ട് ബെഞ്ചിലിരുത്തിയിരിക്കുന്ന താരമാണ് മായങ്ക്. ഇന്ത്യ തീര്‍ച്ചയായും അവസരം നല്‍കണം'-സാബ കരീം കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കായി മികച്ച പ്രകടനമാണ് മായങ്ക് നടത്തിയിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ മധ്യനിരയില്‍ കളിച്ചപ്പോള്‍ അദ്ദേഹം നിരാശപ്പെടുത്തി. ഇതോടെ ടീമിലെ സ്ഥാനവും നഷ്ടമായി. അമിത പ്രതിരോധത്തിന് മുതിരാതെ മോശം പന്തുകളെ തിരഞ്ഞു പിടിച്ചാക്രമിക്കാന്‍ മായങ്കിന് മികവുണ്ട്.

മുന്‍ ഇന്ത്യന്‍ താരം നിഖില്‍ ചോപ്രയും മായങ്കിനെ ഓപ്പണറാക്കണമെന്ന് അഭിപ്രായപ്പെട്ടു. 'മായങ്കിന് മികച്ച ഹോം സീരിസ് റെക്കോഡുണ്ട്. മികച്ച താരങ്ങള്‍ അവസരം കാത്ത് ബെഞ്ചിലിരിക്കുമ്പോള്‍ പുറത്ത് നിന്ന് മറ്റു താരങ്ങളെ എത്തിക്കുന്നത് ശരിയായ രീതിയല്ല. അതൊരു തെറ്റായ ഉദാഹരണമാണ് കാട്ടുന്നത്'-നിഖില്‍ ചോപ്ര പറഞ്ഞു. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം മായങ്കിനോ കെ എല്‍ രാഹുലിനോ ഓപ്പണറായി അവസരം ലഭിച്ചേക്കും. കൂടുതല്‍ സാധ്യത മായങ്കിനാണ്.

Story first published: Sunday, July 4, 2021, 16:04 [IST]
Other articles published on Jul 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+