Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രണ്ടാം ഇന്നിങ്‌സിലും രോഹിത് നിരാശപ്പെടുത്തി- ആരാധക രോഷം, മായങ്ക് വരണം

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് നാലാം ദിനത്തിന്റെ അവസാന സെക്ഷനില്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായിരുന്നു. ജാക്ക് ലീച്ചിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് രോഹിത് പുറത്തായത്. 20 പന്തില്‍ ഓരോ സിക്‌സറും ബൗണ്ടറിയുമടക്കം 12 റണ്‍സാണ് രോഹിത് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ വെറും 6 റണ്‍സാണ് രോഹിതിന് നേടാനായത്.

നാട്ടില്‍ മികച്ച ശരാശരിയുള്ള രോഹിതിന് ചെന്നൈയില്‍ രണ്ട് ഇന്നിങ്‌സിലും തിളങ്ങാനായില്ല. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ രോഹിതിനെതിരേ ആരാധക പ്രതിഷേധം ശക്തമാവുകയാണ്. രോഹിതിനെ വിശ്രമം അനുവദിച്ച് മായങ്ക് അഗര്‍വാളിനോ കെഎല്‍ രാഹുലിനോ അവസരം നല്‍കണമെന്നാണ് കൂടുതല്‍ ആരാധകരും അഭിപ്രായപ്പെടുന്നത്.

ഇത്രയും നിര്‍ണ്ണായകമായ സമയത്ത് സീനിയര്‍ താരമായ രോഹിത് കൂടുതല്‍ ഉത്തരവാദിത്തതോടെ ബാറ്റ് ചെയ്യേണ്ടിയിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ആക്രമിച്ച് കളിക്കാനുള്ള ശ്രമത്തിനിടെ സ്പിന്നര്‍ ലീച്ചിന്റെ ടേണിനെ കൃത്യമായി മനസിലാക്കുന്നതില്‍ രോഹിത് പരാജയപ്പെട്ടു. രണ്ട് ഇന്നിങ്‌സിലും നിരാശപ്പെടുത്തിയതോടെ പകരം മായങ്കിനെ കൊണ്ടുവരാന്‍ ഹാഷ് ടാഗ് വരെ ആരാധകര്‍ തയ്യാറാക്കിയിട്ടുണ്ട്.

rohitsharma-mayankagarwal-

ഓസ്‌ട്രേലിയയില്‍ നിരാശപ്പെടുത്തിയതോടെയാണ് മായങ്കിന്റെ ഓപ്പണര്‍ സ്ഥാനം നഷ്ടമായത്. ചെന്നൈയില്‍ മായങ്കിനെ മറികടന്ന് യുവതാരം ശുബ്മാന്‍ ഗില്ലാണ് ടീമില്‍ ഇടം പിടിച്ചത്. ഇന്ത്യയില്‍ 99.50 ആണ് ഓപ്പണറെന്ന നിലയിലെ മായങ്കിന്റെ ശരാശരി. എന്നിട്ടും മായങ്കിനെ ഇന്ത്യ പരിഗണിച്ചില്ല. എന്നാല്‍ രോഹിത് തുടര്‍ച്ചയായി മോശം പ്രകടനം കാഴ്ചവെക്കുന്നതോടെ പകരക്കാരനെ കണ്ടെത്തേണ്ട നിലയിലാണ് നിലവിലെ അവസ്ഥയുള്ളത്.

ട്വിറ്ററില്‍ രസകരമായ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ വിരാട് കോലിക്കും അജിന്‍ക്യ രഹാനെയ്ക്കും പകരക്കാരെ തേടേണ്ട അവസ്ഥയാണെന്ന് ഒരു വിഭാഗം ആരാധകരും അഭിപ്രായപ്പെടുന്നു. എന്തായാലും സീനിയര്‍ താരമായ രോഹിതിനെ അത്ര പെട്ടെന്ന് ഓപ്പണിങ്ങില്‍ നിന്ന് മാറ്റാന്‍ ഇടയില്ല.

ചെന്നൈയില്‍ അവസാന ദിനം ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 381 റണ്‍സാണ്. ഇംഗ്ലണ്ട് 420 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ചപ്പോള്‍ നാലാം ദിനത്തിന്റെ അവസാന സെക്ഷനില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെടുക്കാന്‍ ഇന്ത്യക്കായി. ശുബ്മാന്‍ ഗില്‍ (15),ചേതേശ്വര്‍ പുജാര (12) എന്നിവരാണ് ക്രീസില്‍. അഞ്ചാം ദിനം വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചാല്‍ മാത്രമെ ഇന്ത്യക്ക് ജയിക്കാനാവു.

Story first published: Tuesday, February 9, 2021, 10:08 [IST]
Other articles published on Feb 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+