Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സെഞ്ച്വറിക്കായി ഒരുപാട് പദ്ധതി തയ്യാറാക്കിയിരുന്നോ? റിഷഭിനെ ഇന്റര്‍വ്യൂ ചെയ്ത് രോഹിത്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി റിഷഭ് പന്ത് കൈയടി നേടുകയാണ്. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരും ഇന്ത്യയുടെ പേരുകേട്ട ടോപ് ഓഡറും ബാറ്റ് ചെയ്യാന്‍ പ്രയാസപ്പെട്ട പിച്ചില്‍ 118 പന്തില്‍ 13 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 101 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. റിഷഭിന്റെ മൂന്നാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണിത്. വിരാട് കോലിയും പുജാരയും രഹാനെയുമെല്ലാം പരാജയപ്പെട്ട പിച്ചിലെ റിഷഭിന്റെ പ്രകടനം ഏറെ വിലമതിക്കുന്നതാണ്.

ഇപ്പോഴിതാ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ റിഷഭിനെ ഇന്റര്‍വ്യൂ ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. സെഞ്ച്വറിക്കായി ഒരുപാട് പദ്ധതി തയ്യാറാക്കിയിരുന്നോ എന്നാണ് റിഷഭിനോട് രോഹിത് ചോദിച്ചത്. ഇരുവരും തമ്മിലുള്ള അഭിമുഖത്തിന്റെ വീഡിയോ ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഞാന്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ പിച്ചിനെ മനസിലാക്കാന്‍ ഞാന്‍ എനിക്ക് ആവിശ്യമുള്ള സമയമെടുത്തു. ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ താങ്കള്‍ എന്നോട് പറഞ്ഞതും പിച്ചിനെ മനസിലാക്കിയ ശേഷം നിന്റെ ഷോട്ട് കളിക്കാനാണ്. ഒരു പദ്ധതി മാത്രമാണ് മനസില്‍ ഉണ്ടായിരുന്നത്. മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുക. അതായിരുന്നു ഗെയിം പ്ലാന്‍. ടീമിന് ലീഡ് ലഭിച്ചശേഷം മാത്രമാണ് ഞാന്‍ എന്റേതായ ഷോട്ടുകള്‍ കളിച്ചത്'- റിഷഭ് പറഞ്ഞു.

rishabhpant-rohit

തുടക്കത്തിലേ പതിയ തുടങ്ങിയ റിഷഭ് പിന്നീട് കത്തിക്കയറുകയായിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സനെയടക്കം റിവേഴ്‌സ് സ്വീപ് ചെയ്ത് റിഷഭ് ബൗണ്ടറി നേടി. അതും ന്യൂബോളില്‍. ഇന്ത്യ ലീഡെടുത്തതിന് പിന്നാലെ കത്തിക്കയറിയ റിഷഭ് സെഞ്ച്വറിക്ക് തൊട്ടുപിന്നാലെ ആന്‍ഡേഴ്‌സന് വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ഷോട്ട് ബോള്‍ പുള്‍ചെയ്ത റിഷഭിന് ടൈമിങ് പിഴച്ചപ്പോള്‍ ഷോട്ട് ഫീല്‍ഡര്‍ ജോ റൂട്ടിന്റെ കൈയില്‍ പന്ത് സുരക്ഷിതമായെത്തി.

'ഒരുപാട് ചിന്തിച്ചുകൊണ്ട് കളിക്കരുത്.മറ്റുള്ളവര്‍ ചിലപ്പോള്‍ ഒരുപാട് ആലോചിച്ചാവും കളിക്കുന്നത്. അല്‍പ്പം ചിന്തിച്ച് തങ്ങളുടേതായ കളി കളിക്കുകയാണ് വേണ്ടത്. അതാണ് നിന്നില്‍ നിന്ന് ഞങ്ങള്‍ക്ക് വേണ്ടത്. അത് നന്നായി നീ ചെയ്യുന്നുമുണ്ട്'-രോഹിത് റിഷഭിന് ഉപദേശം നല്‍കുകയും ചെയ്തു. ഏഴാം വിക്കറ്റിലെ റിഷഭ്-വാഷിങ്ടണ്‍ സുന്ദര്‍ സെഞ്ച്വറി കൂട്ടുകെട്ടാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്.

ടെസ്റ്റ് മൂന്നാം ദിനത്തിലേക്ക് കടക്കവെ നിലവില്‍ 89 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. മൂന്ന് വിക്കറ്റ് ശേഷിക്കെ ലീഡ് 150 കടത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്. അര്‍ധ സെഞ്ച്വറി നേടിയ സുന്ദറിനൊപ്പം (60) അക്ഷര്‍ പട്ടേലാണ് (11) ക്രീസില്‍. ടെസ്റ്റ് പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് നാലാം ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ സാധിക്കും. ഇംഗ്ലണ്ടിന് ജയിക്കാനായാല്‍ ടെസ്റ്റ് പരമ്പര സമനില പിടിക്കാന്‍ സാധിക്കുമെങ്കിലും ഫൈനലില്‍ കടക്കാനാവില്ല.

Story first published: Saturday, March 6, 2021, 10:40 [IST]
Other articles published on Mar 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+