IND vs ENG: ഇന്ത്യ എത്ര സ്‌കോര്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു? രോഹിത് ശര്‍മ പറയുന്നതിങ്ങനെ

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് രണ്ട് ദിനം പിന്നിടുമ്പോള്‍ ഇന്ത്യ ലീഡിനരികെ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 183 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം മഴമൂലം നേരത്തെ കളിനിര്‍ത്തുമ്പോള്‍ 46.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് എടുത്തിട്ടുള്ളത്. ആറ് വിക്കറ്റ് ശേഷിക്കെ ആതിഥേയരേക്കാള്‍ 58 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ. കെ എല്‍ രാഹുലിനൊപ്പം (57) റിഷഭ് പന്താണ് (7) ക്രീസില്‍.

INDvENG: രോഹിത്തിന്റെ പുറത്താവലില്‍ രാഹുലിനും പങ്ക്! എങ്ങനെയെന്നു ലക്ഷ്മണ്‍ പറയുന്നുINDvENG: രോഹിത്തിന്റെ പുറത്താവലില്‍ രാഹുലിനും പങ്ക്! എങ്ങനെയെന്നു ലക്ഷ്മണ്‍ പറയുന്നു

ഇന്ത്യയെ സംബന്ധിച്ച് വമ്പന്‍ സ്‌കോറിലേക്കെത്താവുന്ന സുവര്‍ണ്ണാവസരമാണ് പ്രമുഖ താരങ്ങളുടെ മോശം പ്രകടനം മൂലം നഷ്ടപ്പെടുത്തിയത്. ചേതേശ്വര്‍ പുജാര (4),വിരാട് കോലി (0),അജിന്‍ക്യ രഹാനെ (5) എന്നിവര്‍ വീണ്ടും നിരാശപ്പെടുത്തി. ഒന്നാം വിക്കറ്റില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇന്ത്യ ഇത്തരമൊരു തകര്‍ച്ച നേരിട്ടത്. ഇപ്പോഴിതാ ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനത്തെക്കുറിച്ചും എന്റെ എത്ര സ്‌കോര്‍ നേടുമെന്നതിനെക്കുറിച്ചും തന്റെ പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ.

എല്ലാവരും പറഞ്ഞു വേണ്ട, കോഹ്ലിയ്ക്കും ശങ്ക, പക്ഷെ ഞങ്ങള്‍ തറപ്പിച്ചു; ഇന്ത്യന്‍ ബ്രേക്ക് ത്രൂവിന് പിന്നില്‍!

മധ്യനിരയുടെ മോശം പ്രകടനമെന്ന് പറയാനാവില്ല

മധ്യനിരയുടെ മോശം പ്രകടനമെന്ന് പറയാനാവില്ല

മധ്യനിരയുടെ പ്രകടനം വലിയ കാര്യമാക്കി എടുക്കാനാവില്ല. കാരണം അവര്‍ പുറത്തായത് മികച്ച ബോളുകളിലാണെന്നാണ് കരുതുന്നത്. അതിനാല്‍ത്തന്നെ തെറ്റ് പറയാനാവില്ല. ചില സമയങ്ങളില്‍ സാഹചര്യത്തോട് പൊരുത്തപ്പെട്ട് ബാറ്റ് ചെയ്യേണ്ടതുണ്ട്. ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവ് നടത്തുമ്പോള്‍ അതിനോട് കൃത്യമായി പ്രതിരോധിക്കേണ്ടതായുണ്ട്-രോഹിത് പറഞ്ഞു. ഇംഗ്ലണ്ടില്‍ ഓപ്പണറെന്ന നിലയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര കളിക്കുന്ന രോഹിത് 107 പന്തുകള്‍ നേരിട്ട് 36 റണ്‍സാണ് നേടിയത്. മോശം ബോളുകളെ തിരഞ്ഞു പിടിച്ച് കളിച്ച താരം റോബിന്‍സന്റെ ഷോര്‍ട്ട് ബോളില്‍ സിക്‌സറിന് ശ്രമിച്ചാണ് പുറത്തായത്.

INDvENG: കോലിക്കു വീണ്ടുമൊരു റെക്കോര്‍ഡ്, ഇത്തവണ നാണക്കേടിന്റെ! ധോണിക്കു ആശ്വാസം

ഇംഗ്ലണ്ടിന്റെ സ്‌കോര്‍ മറികടക്കുക ലക്ഷ്യം

ഇംഗ്ലണ്ടിന്റെ സ്‌കോര്‍ മറികടക്കുക ലക്ഷ്യം

ഇന്ത്യയുടെ പ്രധാന ലക്ഷ്യം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കുക എന്നതാണ്. ആദ്യ ഇന്നിങ്‌സില്‍ വലിയ ആധിപത്യം ലഭിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ രണ്ടാം ഇന്നിങ്‌സില്‍ എതിരാളികള്‍ക്ക് മുന്നില്‍ വലിയ സമ്മര്‍ദ്ദം ഉയര്‍ത്തേണ്ടതായുണ്ട്-രോഹിത് പറഞ്ഞു. രാഹുല്‍-റിഷഭ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാവും. രവീന്ദ്ര ജഡേജ,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ബാറ്റുകൊണ്ട് നടത്തുന്ന പ്രകടനങ്ങളും ഇന്ത്യക്ക് വളരെ വിലപ്പെട്ടതായിരിക്കും. 100 റണ്‍സിന് മുകളിലെങ്കിലും ലീഡ് നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

IND vs ENG: 'രണ്ടാംദിനം മുഴുവന്‍ ബാറ്റ് ചെയ്യണം, 350 റണ്‍സ് നേടണം', ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് ബട്ട്

എന്റെ ഷോട്ട് കളിച്ചാണ് പുറത്തായത്

എന്റെ ഷോട്ട് കളിച്ചാണ് പുറത്തായത്

മികച്ച ബാറ്റിങ് പ്രകടനം നടത്തി മുന്നേറവെയാണ് രോഹിത് ശര്‍മ ഷോര്‍ട്ട് ബോളില്‍ കുടുങ്ങിയത്. പുള്‍ ഷോട്ട് രോഹിതിന്റെ വീക്കനസാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ത്തന്നെ രോഹിതിനെ ഷോര്‍ട്ട് ബോള്‍ എറിഞ്ഞ് പുള്‍ ഷോട്ട് കളിക്കാന്‍ പ്രേരിപ്പിച്ച റോബിന്‍സന്റെ ശ്രമം ഫലം കാണുകയായിരുന്നു. രോഹിത് പുറത്തായ ഷോട്ട് അനാവശ്യ ഷോട്ടായിരുന്നെന്ന തരത്തില്‍ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ തന്റെ ഷോട്ട് മാത്രമാണ് കളിച്ചതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

INDvENG: RRR- രോഹിത്, രാഹുല്‍, റെക്കോര്‍ഡ്! 10 വര്‍ഷത്തെ ചരിത്രം വഴിമാറി

''എന്റെ ഷോട്ട് മാത്രമാണ് കളിച്ചത്. മത്സരത്തിന്റെ ആദ്യ മണിക്കൂര്‍ നോക്കിയാല്‍ വളരെ അച്ചടക്കത്തോടെയാണ് അവര്‍ പന്തെറിഞ്ഞത്. ഒരു മോശം പന്തുപോലും ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ മോശം പന്തുകളെ ലഭിക്കുമ്പോള്‍ റണ്‍സ് നേടേണ്ടതായുണ്ട്. അതിന് സാധിക്കാതെ വന്നപ്പോഴുള്ള നിരാശ മാത്രമാണുള്ളത്. ആത്മവിശ്വാസം ഉള്ള മേഖലയില്‍ പന്ത് ലഭിക്കുമ്പോള്‍ ഷോട്ട് കളിക്കുക തന്നെയാണ് വേണ്ടത്. അല്ലാതെ അതില്‍ നിന്ന് ഒളിച്ചോടുകയല്ല'-രോഹിത് പറഞ്ഞു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, August 6, 2021, 9:39 [IST]
Other articles published on Aug 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X