വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvsENG: റിഷഭിന് കോവിഡ്, സാഹ നിരീക്ഷണത്തില്‍, ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി രാഹുല്‍ എത്തുമോ?

സതാംപ്റ്റണ്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആഗസ്റ്റ് നാലിന് ആരംഭിക്കാനിരിക്കെയാണ് ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സീനിയര്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, അഭിമന്യും ഈശ്വരന്‍, ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍ എന്നിവര്‍ക്ക് ചെറിയ ലക്ഷണങ്ങള്‍ കാണിച്ചതോടെ ഇവരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

ENG vs IND 2021: KL Rahul To Keep Wickets | Oneindia Malayalam

ഇവരുടെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവാണെങ്കിലും നിരീക്ഷണത്തില്‍ തുടരുകയാണെന്നാണ് ഇന്‍സൈഡ് സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 20ന് കൗണ്ടി 11നുമായി ഇന്ത്യയുടെ സന്നാഹ മത്സരം നടക്കുകയാണ്. ഡുര്‍ഹാമില്‍ നിശ്ചയിച്ചിരിക്കുന്ന മത്സരത്തില്‍ റിഷഭും സാഹയും ഈശ്വരനും കളിക്കില്ലെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

റിഷഭിന്റെയും സാഹയുടെയും അഭാവത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ആര് എന്നത് വലിയ ചോദ്യമാണ്. സന്നാഹ മത്സരത്തില്‍ കെ എല്‍ രാഹുലിന് അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. രാഹുലിനെ രോഹിത് ശര്‍മയോടൊപ്പം ഓപ്പണറാക്കി ഇറക്കാനും സാധ്യതകളുണ്ട്. ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതോടെ ഇന്ത്യയുടെ ഓപ്പണിങ്ങില്‍ ഒരു സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ റിഷഭിനും സാഹക്കും കളിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്ത്യക്കത് വലിയ വെല്ലുവിളിയാവും. കാരണം രാഹുല്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറല്ല. ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ക്ക് നിര്‍ണ്ണായക റോളുള്ളതിനാല്‍ റിഷഭിന്റെയും സാഹയുടെയും അഭാവം നികത്താന്‍ രാഹുലിന് സാധിച്ചേക്കില്ല. കൂടാതെ വിക്കറ്റ് കീപ്പറായ ശേഷം ഓപ്പണിങ്ങില്‍ ബാറ്റിങ്ങിനിറങ്ങുകയെന്നത് കടുപ്പമാവും.

kl-rahul

രാഹുലിനെ മധ്യനിരയില്‍ കളിപ്പിച്ചാല്‍ ഓപ്പണിങ്ങില്‍ മറ്റൊരു താരത്തെ കണ്ടെത്തണം. മധ്യനിരയില്‍ രാഹുലിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതല്ല. രാഹുലിനെ മധ്യനിരയിലിറക്കിയാല്‍ വിശ്വസ്തനായ ഹനുമ വിഹാരിയെ പുറത്തിരുത്തേണ്ടി വരും. ഇത് ഇന്ത്യക്ക് ക്ഷീണമായേക്കും. റിഷഭിന്റ പരിശോധനാ ഫലം നിര്‍ണ്ണായകമാവും.

സാഹക്ക് ഐപിഎല്ലിന്റെ ആദ്യ പാദത്തിനിടെ കോവിഡ് പോസിറ്റീവായിരുന്നു. അതിനാല്‍ത്തന്നെ ഇനിയൊരു കോവിഡ് ബാധ ഉണ്ടായാല്‍ അത് കായിക ക്ഷമതയെ പ്രതികൂലമായി ബാധിച്ചേക്കും. വിദേശ പിച്ചില്‍ സാഹയെ വിക്കറ്റ് കീപ്പറാക്കിയാല്‍ ബാറ്റിങ്ങിലത് ഇന്ത്യക്ക് തിരിച്ചടിയായേക്കും. വരും ദിവസങ്ങളിലെ കോവിഡ് ഫലം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഇംഗ്ലണ്ടില്‍ ഇടവേള ആഘോഷിക്കുന്നതിന്റെ ഇടയിലാവാം താരങ്ങള്‍ക്ക് കോവിഡ് ബാധയുണ്ടായതെന്നാണ് വിലയിരുത്തല്‍. താരങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Story first published: Friday, July 16, 2021, 8:59 [IST]
Other articles published on Jul 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X