വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കണ്ണും പൂട്ടി വീശിയതല്ല! ജഡ്ഡുവിലൂടെ ദ്രാവിഡ് കൈമാറിയ ഉപദേശം റിഷഭ് പറയുന്നു

222 റണ്‍സ് റിഷഭ്- ജഡേജ സഖ്യം ചേര്‍ന്നെടുത്തിരുന്നു

ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലേക്കു ഗംഭീര തിരിച്ചുവരവാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. 150 റണ്‍സ് പോലും നേടുമോയെന്നു സംശയിച്ച ഇത്തു നിന്നും 350 റണ്‍സിന് അരികിലെത്തി നില്‍ക്കുകയാണ് ഇന്ത്യ. ആദ്യ ദിനം ഏഴു വിക്കറ്റിനു 338 റണ്‍സെന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. സെഞ്ച്വറിക്കരികെ നില്‍ക്കുന്ന രവീന്ദ്ര ജഡേജയിലാണ് ഇനി ഇന്ത്യന്‍ പ്രതീക്ഷകള്‍.

IPL: സച്ചിനെയും ദാദയെയും വേണ്ടെന്നു വച്ചു, സിഎസ്‌കെയ്ക്കു ധോണിയെ കിട്ടി!- ടീമുടമ പറയുന്നുIPL: സച്ചിനെയും ദാദയെയും വേണ്ടെന്നു വച്ചു, സിഎസ്‌കെയ്ക്കു ധോണിയെ കിട്ടി!- ടീമുടമ പറയുന്നു

അഞ്ചിനു 98 റണ്‍സിലേക്കു കൂപ്പുകുത്തിയ ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത് റിഷഭ് പന്ത്- ജഡേജ കൂട്ടുകെട്ടാണ്. 222 റണ്‍സാണ് ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്. റിഷഭ് 146 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

1

ലഞ്ച് ബ്രേക്കിനു ശേഷം ഇന്ത്യ അഞ്ചു വിക്കറ്റിനു 98 റണ്‍സെന്ന നിലയില്‍ പതറവെയായിരുന്നു രവീന്ദ്ര ജഡേജ ക്രീസിലേക്കു വന്നത്. ഈ സമയത്തു എന്തായിരുന്നു തങ്ങള്‍ തമ്മില്‍ സംസാരിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് റിഷഭ് പന്ത്. ആദ്യദിനത്തിലെ കളിക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

2

നമുക്കൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കാം. ലെറ്റ്‌സ് ഡു ഇറ്റ് എന്നായിരുന്നു ജഡേജയോടു താന്‍ പറഞ്ഞതെന്നു റിഷഭ് വെളിപ്പെടുത്തി. ഞങ്ങള്‍ രണ്ടു പേരും വളരെയധികം പ്രചോദിതരും ആവേശഭരിതരുമായിരുന്നുവെന്നും റിഷഭ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോച്ച് രാഹുല്‍ ദ്രാവിഡ് നല്‍കിയ സന്ദേശവുമായിട്ടാണ് ജഡേജ ക്രീസിലേക്കു വന്നത്. ബോളിനു അനുസരിച്ച് കളിക്കൂയെന്നു മാത്രമായിരുന്നു ദ്രാവിഡ് ഉപദേശിച്ചതെന്നും റിഷഭ് വ്യക്തമാക്കി.

ഓര്‍മയുണ്ടോ ടി20യിലെ കന്നി സൂപ്പര്‍ ഓവര്‍? ബോസായി ഗെയ്ല്‍! കിവികള്‍ വീണു

3

വളരെ അഗ്രസീവായ അറ്റാക്കിങ് ബാറ്റിങായിരുന്നു റിഷഭ് പന്തിന്റേത്. താന്‍ ബോളിനു അനുസരിച്ചാണ് കളിച്ചതെന്നും മോശം ബോളുകളിലാണ് ഷോട്ടുകള്‍ കളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏതു മല്‍സരത്തില്‍ കളിക്കാന്‍ ഇറങ്ങിയാലും ഞാന്‍ 100 ശതമാനവും നല്‍കാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കാറുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതിരോധത്തിലും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. മികച്ച ബോളിനു ബഹുമാനം നല്‍കുകയും മോശം ബോളിനെ പ്രഹരിക്കുകയും വേണം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യുമ്പോള്‍ ബൗളറുടെ ലെങ്ത്തിനെ ശല്യപ്പെടുത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും റിഷഭ് പന്ത് കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റിലെ 'ചുള്ളന്‍മാര്‍', ആരാണ് നിങ്ങളുടെ ഫേവറിറ്റ്?

4

ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ പല ബാറ്റിങ് റെക്കോര്‍ഡുകളും റിഷഭ് പന്ത് തന്റെ പേരില്‍ കുറിച്ചിരുന്നു. ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ സെഞ്ച്വറിയാണ് അദ്ദേഹം ഈ മല്‍സരത്തില്‍ നേടിയത്. അഞ്ചില്‍ നാലു സെഞ്ച്വറികളും ഏഷ്യക്കു പുറത്തുമാണ്. ഏഷ്യക്കു പുറത്ത് കൂടുതല്‍ സെഞ്ച്വറികളടിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടത്തിനു റിഷഭ് അവകാശിയായി.
മൂന്നു വീതം സെഞ്ച്വറികളുള്ള വിജയ് മഞ്ജരേക്കര്‍, അജയ് രാത്ര, വൃധിമാന്‍ സാഹ എന്നിവര്‍ക്കൊപ്പം നേരത്തേ റെക്കോര്‍ഡ് പങ്കിടുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ അവരെ മറികടന്ന് റിഷഭ് ഒന്നാമനായിരിക്കുകയാണ്.

5

ഇംഗ്ലണ്ടുമായുള്ള അഞ്ചാം ടെസ്റ്റില്‍ ആദ്യ സിക്‌സര്‍ അടിച്ചതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സിക്‌സറുകള്‍ റിഷഭ് പന്ത് പൂര്‍ത്തിയാക്കിയിരുന്നു. ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായും അദ്ദേഹം മാറി. 24 വയസ്സും 271 ദിവസവും പ്രായമുള്ളപ്പോഴാണ് റിഷഭിന്റെ നേട്ടം മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയും ചെയ്തു. 25 വയസ്സുള്ളപ്പോഴായിരുന്നു അദ്ദേഹം 100 സിക്‌സറുകളടിച്ചത്. ഈ ലിസ്റ്റിലെ മൂന്നാമന്‍ സുരേഷ് റെയ്‌നയാണ്. 25 വയസ്സും 77 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്.

Story first published: Saturday, July 2, 2022, 14:08 [IST]
Other articles published on Jul 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X