Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സ്‌ട്രൈക്കറേറ്റില്‍ റെക്കോഡിട്ട് റിഷഭ്, വീരേന്ദര്‍ സെവാഗിന് ശേഷം ഇതാദ്യം

പൂനെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചില്ലെങ്കിലും പിന്നീടുള്ള രണ്ട് മത്സരത്തിലും നിറഞ്ഞ് നിന്നത് റിഷഭ് പന്തായിരുന്നു. ശ്രേയസ് അയ്യറിന്റെ പകരക്കാരനായി ടീമിലെത്തിയ റിഷഭ് വെടിക്കെട്ട് ബാറ്റിങ് ശൈലി തന്നെയാണ് ഏകദിനത്തിലും പിന്തുടര്‍ന്നത്. രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടിയെങ്കിലും സെഞ്ച്വറി സ്വന്തമാക്കാന്‍ റിഷഭിന് സാധിച്ചില്ല. ഇപ്പോഴിതാ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് പുതിയൊരു റെക്കോഡിന്റെ ഭാഗമാവാനും റിഷഭ് പന്തിനായി.

ഒരു ഏകദിന പരമ്പരയില്‍ 150 റണ്‍സും 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് റിഷഭ് സ്വന്തമാക്കിയത്. ഇതിന് മുമ്പ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് മാത്രമാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്. മൈതാനത്തിന്റെ ഏത് വശത്തേക്കും ഷോട്ട് കളിക്കാന്‍ സാധിക്കുന്നുവെന്നതാണ് റിഷഭിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്.

rishabhpant

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്ന് ഫോര്‍മാറ്റിലുമായി ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് റിഷഭ് പന്ത്. 527 റണ്‍സാണ് അദ്ദേഹം നേടിയത്. എംഎസ് ധോണിയുടെ അഭാവം നികത്താന്‍ ആരെന്ന ചോദ്യത്തിന് ഇന്ത്യ ഉത്തരം കണ്ടെത്തിയത് റിഷഭിലൂടെയാണ്. ടോപ് ഓഡറിലും ഫിനിഷറെന്ന നിലയിലും മധ്യനിരയിലുമെല്ലാം കളിപ്പിക്കാന്‍ സാധിക്കുന്ന താരമായി റിഷഭ് ചുരുങ്ങിയ കാലം കൊണ്ട് മാറിക്കഴിഞ്ഞു. ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍മാരുടെ പ്രധാന പല റെക്കോഡും ഇതിനോടകം റിഷഭ് സ്വന്തമാക്കി കഴിഞ്ഞു.

2021ലെ ഇന്ത്യയുടെ പരമ്പരകള്‍ പുരോഗമിക്കെ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് റിഷഭിന്റെ കുതിപ്പ്. വിരാട് കോലി,രോഹിത് ശര്‍മ തുടങ്ങിയ ഇന്ത്യയുടെ പതിവ് റണ്‍മിഷ്യനുകളെ കടത്തിവെട്ടുന്ന പ്രകടനമാണ് 23കാരനായ റിഷഭ് പുറത്തെടുക്കുന്നത്. ഈ വര്‍ഷം ശരാശരി, സ്‌ട്രൈക്കറേറ്റ്, സിക്‌സര്‍, ബൗണ്ടറി, കൂടുതല്‍ 90ന് മുകളില്‍ റണ്‍സ്, കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് തുടങ്ങിയ റെക്കോഡുകളെല്ലാം റിഷഭിന്റെ പേരിലാണ്.

ഈ വര്‍ഷം ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ റിഷഭിന്റെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെയാവും ഉണ്ടാവുക. ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ,ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ്.

Story first published: Monday, March 29, 2021, 13:13 [IST]
Other articles published on Mar 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+