വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: വാലറ്റത്ത് കൂടുതല്‍ അര്‍ധ സെഞ്ച്വറി, ഹര്‍ഭജനെ മറികടന്ന് അശ്വിന്‍, മുന്നില്‍ കപില്‍ മാത്രം

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ കൈയടി നേടുന്നത് ആര്‍ അശ്വിനാണ്. അഞ്ച് വിക്കറ്റുകളുമായി ഇംഗ്ലണ്ടിനെ 134 എന്ന സ്‌കോറിലേക്ക് ഒതുക്കിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെ ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററുമായി. അഞ്ച് വിക്കറ്റിന് പിന്നാലെ അര്‍ധ സെഞ്ച്വറിയും നേടിയതോടെ നിരവധി റെക്കോഡുകള്‍ അശ്വിന്‍ സ്വന്തമാക്കി കഴിഞ്ഞു.

എട്ടാം നമ്പറിലോ അതില്‍ താഴെയോ ബാറ്റിങ്ങിനിറങ്ങി ഇന്ത്യയില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും അശ്വിനായി. ഇന്ത്യയില്‍ ഇത് ആറാം തവണയാണ് അശ്വിന്‍ 50ന് മുകളില്‍ റണ്‍സ് നേടുന്നത്. ഇതോടെ അഞ്ച് തവണ 50ന് മുകളില്‍ റണ്‍സ് നേടിയ ഹര്‍ഭജന്‍ സിങ്, രവീന്ദ്ര ജഡേജ, സയ്യിദ് കിര്‍മാണി എന്നിവരെയാണ് അശ്വിന്‍ മറികടന്നത്.

മുന്‍ ഇന്ത്യന്‍ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവാണ് ഈ റെക്കോഡില്‍ ഇനി അശ്വിന് മുന്നിലുള്ളത്. കപില്‍ 8 തവണയാണ് ഈ നേട്ടത്തിലെത്തിയത്. ഇംഗ്ലണ്ടിനെതിരായി രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നതിനാല്‍ ഈ റെക്കോഡില്‍ കപിലിനെ മറികടക്കാനുള്ള അവസരവും അശ്വിന് മുന്നിലുണ്ട്. ചെന്നൈയില്‍ ഒരു മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റും അര്‍ധ സെഞ്ച്വറിയും നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍.

ashwin

ചെന്നൈയിലെ ഇന്ത്യയുടെ ഉയര്‍ന്ന മൂന്നാമത്തെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കാനും അശ്വിനായി. വിരാട് കോലിക്കൊപ്പം ചേര്‍ന്ന് 96 റണ്‍സാണ് അശ്വിന്‍ ഏഴാം വിക്കറ്റില്‍ നേടിയത്. 62 റണ്‍സില്‍ നില്‍ക്കെ വിരാട് കോലി മോയിന്‍ അലിക്ക് മുന്നില്‍ കുടുങ്ങി പുറത്തായതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. 2016ല്‍ കരുണ്‍ നായരും രവീന്ദ്ര ജേഡജയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ ചെന്നൈയില്‍ 138 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. 2004ല്‍ പാര്‍ഥിവ് പട്ടേലും മുഹമ്മദ് കൈഫും ചേര്‍ന്നെടുത്ത 102 റണ്‍സാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്.

ഇന്ത്യന്‍ മൈതാനങ്ങളില്‍ മാത്രമല്ല വിദേശ മൈതാനത്തും തന്റെ പ്രതിഭ തെളിയിക്കാന്‍ ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ അശ്വിന് സാധിച്ചിരുന്നു. നാല് ടെസ്റ്റ് സെഞ്ച്വറിയും അശ്വിന്‍ നേടിയിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ലീഡ് 431 റണ്‍സ് പിന്നിട്ട് കഴിഞ്ഞു. അതിനാല്‍ത്തന്നെ സന്ദര്‍ശകരായ ഇംഗ്ലണ്ടിന് ജയിക്കുക ഏറെക്കുറെ പ്രയാസകരമാവും.

Story first published: Monday, February 15, 2021, 15:48 [IST]
Other articles published on Feb 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X