വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിനെതിരേ പുജാരക്ക് അത് നേടാനായാല്‍ ഞാന്‍ പാതി മീശ വടിച്ച് കളിക്കും; വെല്ലുവിളിച്ച് അശ്വിന്‍

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഫെബ്രുവരി അഞ്ചിന് ആരംഭിക്കാനിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ പരമ്പരയാണിത്. കോവിഡിന്റെ വലിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര പരമ്പരയായതിനാല്‍ എന്തും വിലകൊടുത്തും ജയിക്കേണ്ടത് ഇന്ത്യയുടെ അഭിമാന പ്രശ്‌നമാണ്. ഇന്ത്യയിലായാലും വിദേശത്തായാലും ചേതേശ്വര്‍ പുജാരയാണ് ഇന്ത്യയുടെ ടെസ്റ്റിലെ നട്ടെല്ല്. ആ പ്രതീക്ഷ ഇക്കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും കാത്ത് സൂക്ഷിക്കാന്‍ അദ്ദേഹത്തിനായി. ഇപ്പോഴിതാ പുജാരയെ രസകരമായൊരു ചലഞ്ചിന് ക്ഷണിച്ചിരിക്കുകയാണ് സ്പിന്‍ ബൗളര്‍ ആര്‍ അശ്വിന്‍.

R Ashwin Promises To Shave Half His Moustache If Cheteshwar Pujara Completes This Challenge

ഇംഗ്ലണ്ടിനെതിരേ മോയിന്‍ അലിക്കോ മറ്റേതെങ്കിലും സ്പിന്നര്‍മാര്‍ക്കെതിരെയോ ക്രീസില്‍ നിന്ന് കയറി സിക്‌സര്‍ നേടിയാല്‍ താന്‍ പാതി മീശ വടിച്ച് കളിക്കാനിറങ്ങുമെന്നാണ് അശ്വിന്‍ പറഞ്ഞത്. ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തൂറിനൊപ്പം യുട്യൂബ് ചാനലില്‍ നടത്തിയ സംഭാഷണത്തിലാണ് അശ്വിന്റെ രസകരമായ ചലഞ്ച്.

rashwinandpujara

എന്നാല്‍ അതിന് സാധ്യതയില്ലെന്നാണ് വിക്രം പറയുന്നത് 'അതിനായുള്ള ശ്രമം തുടരുകയാണ്. ഒരിക്കല്‍ എങ്കിലും സിക്‌സര്‍ നേടുന്നതിനായി അവനെ ഞാന്‍ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതുവരെ അവന്‍ സ്വാധീനത്തില്‍ വീണില്ല. അതിന് മഹത്തായ പല കാരണങ്ങളും അവന്‍ നല്‍കുന്നുണ്ട്'-വിക്രം പറഞ്ഞു.നിലവിലെ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ടെസ്റ്റ് ബാറ്റ്‌സ്മാനാണ് പുജാര. അതിനാല്‍ത്തന്നെ വമ്പന്‍ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്താന്‍ പുജാര ഒരിക്കലും ശ്രമിക്കില്ല.

ക്ഷമയോടെ ക്രീസില്‍ തുടര്‍ന്ന് എതിര്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലാക്കി മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ അവസരം ഒരുക്കുകയാണ് പുജാരയുടെ പ്രധാന ചുമതല. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കുവേണ്ടി മൂന്ന് അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് അദ്ദേഹം കാഴ്ചവെച്ചത്. ഗാബയിലെ ഇന്ത്യ ചരിത്ര ജയം നേടിയപ്പോള്‍ പ്രതിരോധ ബാറ്റിങ്ങിലൂടെ ഓസീസ് ബൗളര്‍മാരെ തളര്‍ത്തിയത് പുജാരയായിരുന്നു.

ഐപിഎല്ലിലടക്കം കളിച്ചിട്ടുള്ള താരമാണ് പുജാര.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂര്‍,കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകളുടെ ഭാഗമാവാന്‍ പുജാരയ്ക്ക് സാധിച്ചിട്ടുണ്ട്. 30 ഐപിഎല്ലില്‍ നിന്നായി 390 റണ്‍സാണ് അദ്ദേഹം ഐപിഎല്ലില്‍ നേടിയത്. എന്നാല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ മാത്രം ഭാഗമായ പുജാരയ്ക്ക് ടീമില്‍ പ്രതിരോധ ഉത്തരവാദിത്തമാണ് ഉള്ളത്. അതിനാല്‍ അശ്വിന്റെ വെല്ലുവിളിയെ പുജാര സ്വീകരിക്കാന്‍ സാധ്യതയില്ല.

Story first published: Tuesday, January 26, 2021, 13:53 [IST]
Other articles published on Jan 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X