Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ക്രുണാല്‍ പാണ്ഡ്യക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും വിളിയെത്തിയേക്കും- റിപ്പോര്‍ട്ട്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് കര്‍ണാടക പേസ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയേയും ബറോഡ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയേയും പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും ഇതുവരെ ഏകദിന ടീമിലേക്ക് വിളിയെത്തിയിട്ടില്ല. ക്രുണാല്‍ ടി20യില്‍ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ പോകുന്നത്. വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്.

മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ക്രുണാല്‍ പാണ്ഡ്യ. മധ്യനിരയില്‍ ബാറ്റുകൊണ്ടും തിളങ്ങാന്‍ കഴിയുന്ന ക്രുണാല്‍ ഇടം കൈയന്‍ സ്പിന്നറെന്ന നിലയിലും വലിയ മികവുള്ള താരമാണ്. രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റതിനാല്‍ ഏകദിന പരമ്പരയും കളിക്കാനിടയില്ല. അങ്ങനെയാണെങ്കില്‍ പകരം പരിഗണിക്കാന്‍ ഏറ്റവും അനുയോജ്യനായ താരമാണ് ക്രുണാല്‍ പാണ്ഡ്യ.

പ്രസിദ്ധ് കൃഷ്ണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി ഐപിഎല്ലില്‍ തിളങ്ങുന്ന പേസ് ബൗളറാണ്. ഏഴ് മത്സരത്തില്‍ 14 വിക്കറ്റാണ് വിജയ് ഹസാരെ ട്രോഫിയില്‍ പ്രസിദ്ധ് വീഴ്ത്തിയത്. ഐപിഎല്ലിലൂടെത്തന്നെ തന്റെ മികവ് ഇതിനോടകം തെളിയിക്കാന്‍ പ്രസിദ്ധിന് സാധിച്ചിട്ടുണ്ട്. 24 ഐപിഎല്ലില്‍ നിന്ന് 18 വിക്കറ്റാണ് പ്രസിദ്ധ് നേടിയിട്ടുള്ളത്. പവര്‍പ്ലേയിലടക്കം മികവ് കാട്ടാന്‍ കഴിയുന്ന ബൗളറാണ് പ്രസിദ്ധ്. 25കാരനായ താരത്തിന് നന്നായി പന്ത് സ്വിങ് ചെയ്യാനും മിടുക്കുണ്ട്.

krunalpandya

വിജയ് ഹസാരെ ട്രോഫിയില്‍ ക്രുണാല്‍ 5 മത്സരത്തില്‍ നിന്ന് 388 റണ്‍സ് നേിയിരുന്നു. ഇതില്‍ ഒരു സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും. 29കാരനായ ക്രുണാല്‍ 18 ടി20യില്‍ നിന്ന് 14 വിക്കറ്റ് ഇന്ത്യക്കായി നേടിയിട്ടുണ്ട്. 71 ഐപിഎല്ലില്‍ നിന്ന് 46 വിക്കറ്റും 1000 റണ്‍സും ക്രുണാലിന്റെ പേരിലുണ്ട്. ടി20 സ്‌പെഷ്യലിസ്റ്റാണെങ്കിലും ക്രുണാലിന് ഇന്ത്യയുടെ ടി20 ടീമില്‍ ഇടമില്ല.

അതേ സമയം ഇത്തവണ വിജയ് ഹസാരെ ട്രോഫിയില്‍ റെക്കോഡ് പ്രകടനം കാഴ്ചവെച്ച ദേവ്ദത്ത് പടിക്കലും പൃത്ഥ്വി ഷായ്ക്കും ഏകദിന ടീമില്‍ അവസരം ലഭിച്ചേക്കില്ലെന്നാണ് വിവരം. മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്താണ് നിലവില്‍ പൃത്ഥ്വി. എന്നാല്‍ കന്നി വിളിയാണ് ദേവ്ദത്ത് പ്രതീക്ഷിക്കുന്നത്. പൃത്ഥ്വി എട്ട് മത്സരത്തില്‍ നിന്ന് 827 റണ്‍സും ദേവ്ദത്ത് ഏഴ് മത്സരത്തില്‍ നിന്ന് 737 റണ്‍സുമാണ് നേടിയത്.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്. മാര്‍ച്ച് 23ന് ആരംഭിച്ച് 30നാണ് പരമ്പര അവസാനിക്കുന്നത്. ഏപ്രില്‍ 9ന് ഐപിഎല്‍ തുടങ്ങുന്നതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം. നിലവില്‍ ഇന്ത്യയും ഇംഗ്ലണ്ടും ടി20 പരമ്പര കളിക്കുകയാണ്.

Story first published: Tuesday, March 16, 2021, 9:24 [IST]
Other articles published on Mar 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+