For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പൃഥ്വിയേയും ദേവ്ദത്തിനേയും ഇംഗ്ലണ്ടിലേക്ക് അയക്കില്ല, ശ്രീലങ്കയില്‍ തുടരും

സതാംപ്റ്റണ്‍: ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിലേക്ക് പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരെക്കൂടി അയക്കണമെന്ന ടീം മാനേജ്‌മെന്റിന്റെ ആവിശ്യം ബിസിസി ഐ തള്ളിയതായി റിപ്പോര്‍ട്ട്. പരിക്കേറ്റ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പകരക്കാരായാണ് ഇരുവരെയും ഇംഗ്ലണ്ട് പര്യടനത്തിലേക്ക് ആവിശ്യപ്പെട്ടത്. എന്നാല്‍ ശ്രീലങ്കന്‍ പര്യടനത്തിലുള്‍പ്പെട്ട് നിലവില്‍ കൊളംബോയില്‍ പരിശീലനം ആരംഭിച്ച താരങ്ങളെ ഇംഗ്ലണ്ടിലേക്ക് അയക്കേണ്ടന്ന നിലപാടാണ് ബിസിസി ഐ സ്വീകരിച്ചത്.

ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. രോഹിത് ശര്‍മയുടെ പ്രധാന ഓപ്പണര്‍മാരിലൊരാളായ ഗില്ലിന് കാലിന് പരിക്കേറ്റതോടെയാണ് അദ്ദേഹത്തിന് ഇംഗ്ലണ്ട് പരമ്പര നഷ്ടമാകുന്നത്. ഗില്ലിന് നാട്ടിലേക്ക് മടങ്ങാന്‍ ബിസിസി ഐ അനുവാദം നല്‍കിയിരുന്നു.താരത്തിന് പകരം കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ എന്നീ സീനിയര്‍ താരങ്ങള്‍ ഓപ്പണറാവാന്‍ അവസരം തേടി ടീമിലുണ്ട്. എന്നിട്ടും ഇവരെ പരിഗണിക്കാതെ പൃഥ്വിയേയും ദേവ്ദത്തിനെയും ഇംഗ്ലണ്ടിലേക്ക് പരമ്പരക്കായി ക്ഷണിച്ചതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

devduttpadikkal-prithvishaw

രാഹുലും മായങ്കും മികച്ച ബാറ്റിങ് റെക്കോഡുള്ള താരങ്ങളാണ്. ഇരുവരുടെയും ന്യൂബോളിലെ സമീപകാല പ്രകടനം അത്ര മികച്ചതല്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലണ്ട് പരമ്പരയില്‍ ഇരുവരെയും ഓപ്പണര്‍മാരായി പരിഗണിക്കാന്‍ ഇന്ത്യന്‍ മാനേജ്‌മെന്റ് വിമുഖത കാട്ടുന്നത്. രാഹുല്‍ ഏറെ നാളുകളായി ടീമിന്റെ ഭാഗമാവുന്നുണ്ടെങ്കിലും പ്ലേയിങ് 11ന് പുറത്താണ്. അതേ സമയം ഓസ്‌ട്രേലിയന്‍ പര്യടനത്തിലോ രണ്ട് മോശം ഇന്നിങ്‌സാണ് മായങ്കിന് പ്ലേയിങ് 11ലെ സ്ഥാനം നഷ്ടമാവാന്‍ കാരണം.

പൃഥ്വി ഷാ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തോടെ ടീമിന് പുറത്തായി. സമീപകാലത്തായി താരം ആഭ്യന്തര ക്രിക്കറ്റിലടക്കം മികച്ച പ്രകടനം നടത്തിയിരുന്നു. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള പൃഥ്വിയെപ്പോലൊരുതാരമെത്തിയാല്‍ ടീമിനത് ഗുണം ചെയ്യുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

എന്നാല്‍ നിലവില്‍ ശ്രീലങ്കന്‍ പരമ്പരയുടെ പദ്ധതികളുടെ ഭാഗമാണ് പൃഥ്വിയും ദേവ്ദത്തും. ഇരുവര്‍ക്കും ഓപ്പണര്‍മാരെന്ന നിലയില്‍ അവസരം ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യന്‍ ടീം പരമ്പരയ്ക്കായുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്. ഈ സമയത്ത് ഇരുവരേയും ഇംഗ്ലണ്ടിലേക്ക് അയക്കുന്നത് ശ്രീലങ്കന്‍ പരമ്പരയെ ബാധിച്ചേക്കും.

Story first published: Thursday, July 8, 2021, 11:04 [IST]
Other articles published on Jul 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+