For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രാഹുല്‍ ഓപ്പണറാവേണ്ട, അഞ്ചാം നമ്പറില്‍ അനുയോജ്യന്‍, കണക്കുകളിതാ

പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിന് മുന്നോടിയായി ഇരു ടീമിനെയും പരിക്ക് വേട്ടയാടുകയാണ്. ഇംഗ്ലണ്ട് നിരയില്‍ ഓയിന്‍ മോര്‍ഗനും സാം ബില്ലിങ്‌സും പരിക്കിന്റെ പിടിയിലകപ്പെട്ടപ്പോള്‍ ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മയും ശ്രേയസ് അയ്യരുമാണ് പരിക്കിന്റെ പിടിയിലായത്. ശ്രേയസ് കളിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. രോഹിത് കളിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. രോഹിതിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ആര് ഓപ്പണറാവണം എന്ന ചോദ്യം ഇതിനോടകം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.

കെ എല്‍ രാഹുലിനെ ശിഖര്‍ ധവാനോടൊപ്പം ഓപ്പണിങ്ങില്‍ ഇറക്കണോ അതോ ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറാക്കി അഞ്ചാം നമ്പറില്‍ത്തന്നെ രാഹുലിനെ ഇറക്കണോ എന്നതാണ് പ്രധാന പ്രശ്‌നം. രാഹുല്‍ ഓപ്പണറായാല്‍ പകരം സൂര്യകുമാര്‍ ഇറങ്ങും. അഞ്ചാം നമ്പറിലേക്ക് റിഷഭ് പന്തിനെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.

klrahul

എന്നാല്‍ രാഹുലിന് ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ അഞ്ചാം നമ്പര്‍ തന്നെയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 9 ഏകദിന ഇന്നിങ്‌സില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയ രാഹുല്‍ 63.71 ശരാശരിയില്‍ 446 റണ്‍സാണ് അഞ്ചാം നമ്പറില്‍ അടിച്ചെടുത്തത്. 117.36 എന്ന മികച്ച സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ട്. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും നേടാനും രാഹുലിനായി.

മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനാണ് രാഹുല്‍. ഏകദിനത്തില്‍ ഓപ്പണറായിട്ടുള്ള കണക്കുകളെക്കാള്‍ മികവ് രാഹുല്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യുമ്പോളുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ നാല് മത്സരത്തില്‍ നിന്ന് വെറും 15 റണ്‍സാണ് രാഹുല്‍ നേടിയത്. ഏകദിന പരമ്പരയില്‍ രാഹുലിന് സ്ഥാനം ഉണ്ടാകില്ലെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും റിഷഭ് പന്തിന് പകരക്കാരനായി രാഹുലിനെ പരിഗണിക്കുകയായിരുന്നു.

മോശം ഫോമിലായിരുന്ന രാഹുല്‍ മധ്യനിരയില്‍ താളം കണ്ടെത്തിയതിനാല്‍ അഞ്ചാം നമ്പറില്‍ത്തന്നെ കളിക്കാനാണ് സാധ്യത. രോഹിതിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ പകരം ശുഭ്മാന്‍ ഗില്‍ എത്താനാണ് സാധ്യത. ടി20യില്‍ ഇന്ത്യയുടെ ഓപ്പണിങ്ങില്‍ രോഹിതിനൊപ്പം മുഖ്യ പരിഗണന രാഹുലിനാണെങ്കിലും ഏകദിനത്തില്‍ ധവാന്‍-രോഹിത് കൂട്ടുകെട്ട് തന്നെയാണ് ഇപ്പോഴും മികച്ച് നില്‍ക്കുന്നത്.

28കാരനായ രാഹുല്‍ 36 ഏകദിനത്തില്‍ നിന്ന് 48.07 ശരാശരിയില്‍ നേടിയത് 1394 റണ്‍സാണ്. ഇതില്‍ നാല് സെഞ്ച്വറിയും ഉള്‍പ്പെടും. രാഹുലിനെപ്പോലൊരു താരത്തെ ഇന്ത്യയുടെ മധ്യനിരയില്‍ അത്യാവശ്യമാണ്. ശ്രേയസ് അയ്യരുടെ അഭാവം നികത്താന്‍ സൂര്യകുമാറിനെക്കൊണ്ട് സാധിച്ചേക്കും. അവസാന ഓവറുകളില്‍ രാഹുലിന് ക്രീസില്‍ തുടരാനായാല്‍ ടീം സ്‌കോര്‍ ഉയരാന്‍ അത് വലിയ കാരണമായി മാറും.

Story first published: Thursday, March 25, 2021, 14:18 [IST]
Other articles published on Mar 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+