Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ബിസിസിഐ ആവിശ്യപ്പെട്ടു, തമിഴ്‌നാട് ടീമില്‍ നിന്ന് നടരാജനെ ഒഴിവാക്കി

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിക്കുള്ള തമിഴ്‌നാട് ടീമില്‍ നിന്ന് പേസ് ബൗളര്‍ ടി നടരാജനെ ഒഴിവാക്കി. ഇംഗ്ലണ്ടിനെതിരായ പരിമിത ഓവര്‍ പരമ്പരയ്ക്കുവേണ്ടിയാണ് തമിഴ്‌നാട് താരത്തെ ഒഴിവാക്കിയത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടരാജന്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ നടരാജന്‍ കളിച്ചിരുന്നെങ്കിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പരിമിത ഓവര്‍ പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ നടരാജന്‍ നിര്‍ണ്ണായക താരമാണ്.

ഈ മാസം 20 മുതല്‍ മാര്‍ച്ച് 14വരെയാണ് വിജയ് ഹസാരെ ട്രോഫി നടക്കുന്നത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി മാറിയ നടരാജന്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തമിഴ്‌നാടിന്റെ ഭാഗമായിരുന്നില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്ന നടരാജന്‍ ബംഗളൂരുവില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. മൂന്ന് ഏകദിനവും അഞ്ച് ടി20യുമാണ് പരമ്പരയിലുള്ളത്. മാര്‍ച്ച് 12നാണ് പരമ്പര ആരംഭിക്കുന്നത്.

'ബിസിസി ഐയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റും നടരാജന്റെ സേവനം രാജ്യത്തിന് ആവിശ്യമാണെന്ന് വ്യക്തമാക്കിയതോടെ ഞങ്ങള്‍ അതിന് തയ്യാറായി. അവന്റെ പകരക്കാരനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അത് പരിഹരിക്കേണ്ട പ്രശ്‌നമാണ്. ഞങ്ങള്‍ ടീമില്‍ നിന്ന് നടരാജനെ ഒഴിവാക്കുകയാണ്'-തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി എസ് രാമസ്വാമി പറഞ്ഞു.

tnatarajan

യുഎഇ ഐപിഎല്ലില്‍ യോര്‍ക്കറുകളിലൂടെ എതിരാളികളെ വിറപ്പിച്ച നടരാജനെ ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് നെറ്റ് ബൗളറായി കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ പരിക്ക് സീനിയര്‍ താരങ്ങളെ വേട്ടയാടിയതോടെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്താന്‍ നടരാജന് അവസരമൊരുക്കി. ഇതോടെ ഒരു പര്യടനത്തില്‍ തന്നെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്തുന്ന ആദ്യ താരമാവാന്‍ നടരാജന് സാധിച്ചു. പരിമിത ഓവര്‍ പരമ്പരയിലാണ് നടരാജനെ ഇന്ത്യ പരിഗണിക്കുന്നത്.

ഡെത്ത് ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ അസാമാന്യ മികവാണ് നടരാജനുള്ളത്. ഭുവനേശ്വര്‍ കുമാറിന്റെ അഭാവത്തില്‍ ജസ്പ്രീത് ബൂംറയ്‌ക്കൊപ്പം ഇന്ത്യയുടെ ഡെത്ത് ഓവറുകളില്‍ കളി നിയന്ത്രിക്കാന്‍ നട്ടുവും ഉണ്ടാവും. മികച്ചൊരു ഇടം കൈയന്‍ പേസറുടെ അഭാവം ഇന്ത്യന്‍ നിരയില്‍ ഏറെ നാളായുണ്ട്. അത് പരിഹരിക്കാനുള്ള ആയുധമായാണ് 29കാരനായ നടരാജനെ ഇന്ത്യ കാണുന്നത്.

ഈ വര്‍ഷം ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നുണ്ട്. അതിനാല്‍ ടീമിന്റെ ഭാഗമാവണമെങ്കില്‍ മികച്ച പ്രകടനം നടരാജന്‍ നടത്തേണ്ടതുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20പരമ്പരയും ഐപിഎല്ലിലെ പ്രകടനവും നടരാജന് നിര്‍ണ്ണായകമാവും. രണ്ടിലും തിളങ്ങിയാല്‍ ടി20 ലോകകപ്പ് ടീമില്‍ അദ്ദേഹത്തിന് സ്ഥാനം ഉറപ്പാണ്.

Story first published: Thursday, February 11, 2021, 14:32 [IST]
Other articles published on Feb 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+