IND vs ENG ODI: സൂര്യകുമാറോ ശ്രേയസോ? നാലാം നമ്പറില്‍ ആര് വേണം? ലക്ഷ്മണ്‍ പറയുന്നു
പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് മൂന്ന് മത്സര ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. അഞ്ച് മത്സര ടി20 പരമ്പരയില്‍ ആവേശ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. പ്രതിഭാശാലികളായ താരങ്ങളുടെ നീണ്ടനിര ടീമിലുള്ളതിനാല്‍ ആരെ തഴയും ആരെ ഉള്‍ക്കൊള്ളും എന്നത് ടീം മാനേജ്‌മെന്റിനെ കുഴക്കുന്ന പ്രശ്‌നമാണ്. പ്രധാനമായും ടി20 പരമ്പരയില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവിന്റെ കാര്യം. മധ്യനിരയില്‍ ശ്രേയസ് അയ്യറിന് പകരം സൂര്യകുമാറിനെ പരിഗണിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ നാലാം നമ്പറില്‍ ആരെയാണ് പരിഗണിക്കേണ്ടതെന്ന കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. സൂര്യകുമാര്‍ യാദവല്ല ശ്രേയസ് അയ്യര്‍ തന്നെ കളിക്കണമെന്നാണ് ലക്ഷ്മണ്‍ പറയുന്നത്. 'രണ്ട് പേരില്‍ ഒരാളെ തിരഞ്ഞെടുക്കുകയെന്നത് വളരെ പ്രയാസമേറിയ കാര്യമാണെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ആറാം നമ്പറിലും ശ്രേയസ് ബാറ്റ് ചെയ്തത് എത്ര മനോഹരമായാണെന്ന് നോക്കുക. നാലാം നമ്പറാണ് അവന് ഏറ്റവും അനുയോജ്യമായതെന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാം.
സൂര്യകുമാര്‍ വളരെ പ്രതിഭാശാലിയാണ്. എന്നാല്‍ പരിചയസമ്പത്തിന്റെ കരുത്തില്‍ സൂര്യകുമാറിനെ മറികടന്ന് ശ്രേയസ് അയ്യര്‍ കളിക്കുമെന്നാണ് കരുതുന്നത്. ഒന്നോ രണ്ടോ ഇന്നിങ്‌സുകൊണ്ട് ശ്രേയസിന് മുകളിലെന്ന് വിലയിരുത്താനാവില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങളുള്ള താരമാണ് ശ്രേയസ് അയ്യര്‍'-ലക്ഷ്മണ്‍ പറഞ്ഞു.

സൂര്യകുമാര്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ അയ്യര്‍ ഏത് പൊസിഷനിലും സ്ഥിരതയോടെ കളിക്കുന്നു. അതിനാല്‍ ഏത് സാഹചര്യത്തിലും സൂര്യകുമാറിനെക്കാളും മുന്നില്‍ ശ്രേയസിനെയാണ് ഞാന്‍ പരിഗണിക്കുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെയാണ് സൂര്യകുമാര്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ രണ്ട് ഏകദിനത്തിലൂടെ ഇന്ത്യ പരമ്പര ഉറപ്പിച്ചാല്‍ അവസാന മത്സരത്തില്‍ സൂര്യകുമാറിന് അവസരം ലഭിച്ചേക്കും.
ഓപ്പണറായി രോഹിതിനൊപ്പം ധവാന്‍ എത്തുമെന്ന് കോലി വ്യക്തമാക്കിയതോടെ കെ എല്‍ രാഹുല്‍ ടീമിലുണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായും ടീമിലുണ്ടാവും. ജസ്പ്രീത് ബുംറയുടെ അഭാവം നികത്തി ഭുവനേശ്വര്‍ കുമാര്‍ ടീമിലുണ്ട്. ജഡേജയ്ക്ക് പകരക്കാരനായി ക്രുണാല്‍ പാണ്ഡ്യ കളിക്കാനും സാധ്യതയുണ്ട്.
ഇന്ത്യ സാധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications