Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG ODI: എന്തുകൊണ്ട് ഹര്‍ദിക്കിനെക്കൊണ്ട് പന്തെറിയിച്ചില്ല? വിമര്‍ശിച്ച് ലക്ഷ്മണ്‍

ഇന്ത്യ-ഇംഗ്ലണ്ട്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ആതിഥേയരായ ഇന്ത്യ പരാജയപ്പെട്ടത്. ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടും ബൗളര്‍മാര്‍ നിരാശപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യ മുന്നോട്ടുവെച്ച 337 റണ്‍സ് വിജയലക്ഷ്യത്തെ 39 പന്തുകള്‍ ബാക്കി നിര്‍ത്തി വിജയിക്കാന്‍ ഇംഗ്ലണ്ടിനായി എന്നതാണ് വലിയ നാണക്കേട്. ഇന്ത്യയുടെ ഒട്ടുമിക്ക ബൗളര്‍മാരും നന്നായി തല്ലുവാങ്ങിയതോടൊപ്പം ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്തുന്നതിലും പരാജയപ്പെട്ടു.

മത്സരത്തില്‍ വിരാട് കോലി ഹര്‍ദിക് പാണ്ഡ്യക്ക് ഓവര്‍ നല്‍കിയിരുന്നില്ല. ടി20യില്‍ ഭേദപ്പെട്ട ബൗളിങ് പ്രകടനം കാഴ്ചവെച്ച ഹര്‍ദിക്കിന് ഒരോവര്‍ പോലും നല്‍കിയില്ല എന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ ഹര്‍ദിക്കിന് ഓവര്‍ നല്‍കാത്ത കോലിയുടെ തീരുമാനത്തെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. എന്തുകൊണ്ടാണ് ഹര്‍ദിക് പാണ്ഡ്യക്ക് ഓവര്‍ നല്‍കാത്തതെന്ന് ചോദിച്ച ലക്ഷ്മണ്‍ ടി20 പരമ്പരയില്‍ നന്നായി പന്തെറിഞ്ഞിരുന്നുവെന്നും അഭിപ്രായപ്പെട്ടു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആറാം ബൗളറെന്ന നിലയില്‍ ഹര്‍ദിക്കിനെ ഉപയോഗിക്കണമെന്നാണ് ലക്ഷ്മണ്‍ പറഞ്ഞത്.

vvslaxman2

ലക്ഷ്മണിന്റെ ട്വീറ്റിന് താഴെ ഇതിനോട് യോജിച്ച് നിരവധി പ്രതികരണങ്ങളാണ് എത്തിയിരിക്കുന്നത്. ബാറ്റിങ്ങില്‍ തിളങ്ങിയ ഹര്‍ദിക്കിന് ഒരോവറെങ്കിലും നല്‍കിയിരുന്നെങ്കില്‍ മത്സരഫലം ചിലപ്പോള്‍ മാറിയേനെ. നന്നായി സ്ലോ ബൗണ്‍സറുകള്‍ എറിയാന്‍ കഴിയുന്ന ഹര്‍ദിക്കിന് വിക്കറ്റ് ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. പ്രസിദ്ധ് കൃഷ്ണ ഒരോവറില്‍ത്തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി കളി ഇന്ത്യക്ക് അനുകൂലമാക്കിയപ്പോള്‍ പോലും ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഹര്‍ദിക്കിന് ഒരവസരം നല്‍കാമായിരുന്നു.

ഇന്ത്യയുടെ സ്പിന്നര്‍മാര്‍ നന്നായി തല്ലുവാങ്ങിയിട്ടും ഒരു പരീക്ഷണം നടത്താന്‍ പോലും കോലി തയ്യാറായില്ലെന്നാണ് ആരാധക പക്ഷം. കുല്‍ദീപ് യാദവിന് 10 ഓവര്‍ നല്‍കിയപ്പോള്‍ 84 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലുംനേടിയുമില്ല. ക്രുണാല്‍ പാണ്ഡ്യ ആറ് ഓവറില്‍ വഴങ്ങിയത് 72 റണ്‍സും. ബെന്‍ സ്‌റ്റോക്‌സും ജോണി ബെയര്‍‌സ്റ്റോയും തല്ലിത്തകര്‍ത്തപ്പോഴും ആറാം ബൗളറെന്ന നിലയില്‍ ഹര്‍ദിക്കിനെ പരീക്ഷിക്കാമായിരുന്നു.

ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ 10 ഓവറില്‍ 58 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 63 റണ്‍സ് വഴങ്ങി 1 വിക്കറ്റും സ്വന്തമാക്കി. ശര്‍ദുല്‍ ഠാക്കൂറിന് 7.3 ഓവര്‍ ആണ് ലഭിച്ചത്. സ്പിന്നര്‍മാരെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ കടന്നാക്രമിച്ചിട്ടും കുല്‍ദീപിന് 10 ഓവര്‍ നല്‍കാനുള്ള കോലിയുടെ തീരുമാനം തെറ്റായിപ്പോയെന്ന് മത്സര ഫലത്തിലൂടെ വ്യക്തം.

Story first published: Saturday, March 27, 2021, 13:42 [IST]
Other articles published on Mar 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+