For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'പ്രകടനം മോശമായാല്‍ വിമര്‍ശനം നേരിടേണ്ടി വരും, കോലി ധോണിയെക്കണ്ട് പഠിക്കണം'- സഞ്ജയ്

പൂനെ: സമീപകാലത്തായി മൂന്ന് ഫോര്‍മാറ്റിലും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. നായകനെന്ന നിലയില്‍ വിരാട് കോലിക്കും നേട്ടമേറെയാണ്.വലിയ ആരാധക പിന്തുണയുള്ള ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മോശമായാല്‍ ശക്തമായ വിമര്‍ശനവും നേരിടാറുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിനിടെ പുറത്ത് നിന്നുള്ള ഒരു പ്രതികരണങ്ങളെ ചെവിക്കൊള്ളാറില്ലെന്നും അതെല്ലാം അസംബന്ധമാണെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ കോലിയുടെ പ്രതികരണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ സഞ്ജയ് മഞ്ജരേക്കര്‍.

'പുറത്തുനിന്നുള്ള സംസാരങ്ങളെ അസംബന്ധം എന്നാണ് കോലി വിളിച്ചത്. പൊതുവായ മത്സരങ്ങളില്‍ പൊതുസമൂഹത്തിന്റെ പ്രതികരണങ്ങള്‍ ഉണ്ടാവും.അത് എപ്പോഴും ഒരുപോലെയാവില്ല. നന്നായി ചെയ്യുമ്പോള്‍ അഭിനന്ദിക്കും മോശമായാല്‍ വിമര്‍ശിക്കുകയും ചെയ്യും. ഇതിന്റെ സത്യാവസ്ഥകള്‍ വിരാട് മനസിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യണം.ധോണി ചെയ്ത പോലെ ശാന്തമായി പക്വതയോടെ ഇതിനെ നേരിടണം' എന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്.

sanjaymanjrekar

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ ഓരോ മത്സരത്തിലും ടീമില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പരമ്പര 3-2ന് വിജയിച്ചെങ്കിലും ടീമില്‍ നിരന്തരം മാറ്റം വരുത്തിയതിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് കോലി പുറത്തുനിന്ന് അഭിപ്രായം പറയുന്നവരെ വിമര്‍ശിച്ചത്. 'എന്റെ കരിയറിലെ ആദ്യ ദിവസം മുതല്‍ അവസാന ദിവസം വരെ പുറത്തുള്ള സംസാരങ്ങള്‍ എനിക്ക് അസംബന്ധമായിരിക്കും. ഉത്തരത്തില്‍ പുറത്ത് നിന്ന് വിമര്‍ശിക്കുന്നവരുടെ ഉദ്ദേശം എന്താണ്,താരങ്ങളെക്കുറിച്ച് എന്ത് അടിസ്ഥാനത്തിലാണ് ഇവര്‍ ഇങ്ങനെ പറയുന്നത്. ഞങ്ങള്‍ താരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി മികച്ച മാനസിക സാഹചര്യം ഒരുക്കാനാണ് ആഗ്രഹിക്കുന്നത്'-കോലി പറഞ്ഞു.

ടെസ്റ്റ് പരമ്പരയില്‍ കോലിക്ക് പ്രതീക്ഷയ്‌ക്കൊത്ത് തിളങ്ങാനായിരുന്നില്ല. അതിനാല്‍ത്തന്നെ വലിയ വിമര്‍ശനം കോലിക്കെതിരേ ഉയര്‍ന്നിരുന്നു. എന്നാല്‍ ടി20യിലെ തകര്‍പ്പന്‍ പ്രകടനത്തോടെ വിമര്‍ശകരുടെ വായടപ്പിക്കാനും കോലിക്ക് സാധിച്ചിരുന്നു. ഒരുകാലത്ത് സെഞ്ച്വറികൊണ്ട് വിസ്മയിപ്പിച്ചിരുന്ന കോലി സെഞ്ച്വറി നേടിയിട്ട് ഒന്നര വര്‍ഷത്തോളം ആയിരിക്കുകയാണ്.

ടി20 പരമ്പരയില്‍ ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ്,രാഹുല്‍ ചഹര്‍ എന്നിവര്‍ക്കാണ് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യ,പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കും ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയിട്ടുണ്ട്. ടി20 പരമ്പരയില്‍ 3-0ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് റാങ്കിങ്ങില്‍ ഒന്നാമതെത്താം.

Story first published: Tuesday, March 23, 2021, 19:03 [IST]
Other articles published on Mar 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+