For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG ODI: അവസാന അഞ്ച് ഏകദിനത്തിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആര്? പട്ടിക ഇതാ

പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ എല്ലാ മത്സരങ്ങളും പൂനെയിലാണ് നടക്കുന്നത്. ഇരും ടീമും ഒന്നിനൊന്ന് ശക്തരായതിനാല്‍ പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ല. ഇരു ടീമിലും സൂപ്പര്‍ താരങ്ങളുടെ അഭാവമുണ്ട്. ഇംഗ്ലണ്ട് ടീമില്‍ ജോ റൂട്ടും ആര്‍ച്ചറുമില്ല. ഇന്ത്യക്കൊപ്പം ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയുമാണ് ഇല്ലാത്തത്. ഇരു ടീമും തമ്മിലുള്ള ആവേശ പോരാട്ടത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരെല്ലാം ഫോമിലാണ്. അതിനാല്‍ത്തന്നെ ഇന്ത്യയുടെ പ്രതീക്ഷകളും വളരെ വലുതാണ്. അവസാന അഞ്ച് ഏകദിനത്തിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. രോഹിത് ശര്‍മയാണ് തലപ്പത്ത് നില്‍ക്കുന്നത്. ഇന്ത്യയുടെ ഓപ്പണര്‍ 393 റണ്‍സാണ് അവസാന അഞ്ച് ഏകദിനത്തില്‍ നിന്ന് നേടിയത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര രോഹിതിന് നഷ്ടമായിരുന്നു.

rohitshrama

രണ്ടാം സ്ഥാനത്തുള്ളത് ശിഖര്‍ ധവാനാണ്. 290 റണ്‍സാണ് ധവാന്‍ അവസാന അഞ്ച് ഏകദിനത്തില്‍ നിന്ന് നേടിയത്. ടെസ്റ്റ്,ടി20 ടീമുകളില്‍ ഓപ്പണര്‍ സ്ഥാനം ധവാന് നഷ്ടമായെങ്കിലും ഏകദിനത്തില്‍ ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറാണ് ധവാന്‍. രോഹിത് ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ട് മികച്ച റെക്കോഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെയും ഇവര്‍ തന്നെയാവും ഓപ്പണിങ് ഇറങ്ങുക.

പട്ടികയിലെ മൂന്നാം സ്ഥാനത്ത് ഹര്‍ദിക് പാണ്ഡ്യയാണ്. ടി20 സ്‌പെഷ്യലിസ്റ്റ് എന്ന റോളില്‍ നിന്ന് മാറി ഏത് ഫോര്‍മാറ്റിലും സാഹചര്യത്തിനനുസരിച്ച് കളിക്കുന്ന താരമായി ഹര്‍ദിക് മാറി. 249 റണ്‍സാണ് ഹര്‍ദിക് അടിച്ചെടുത്തത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രദ്ധേയ ബാറ്റിങ് പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇംഗ്ലണ്ടിനെതിരായ ടി20യിലും അദ്ദേഹം തിളങ്ങിയിരുന്നു.

കെ എല്‍ രാഹുല്‍ നാലാം സ്ഥാനത്താണ്. 209 റണ്‍സാണ് രാഹുല്‍ നേടിയത്. ടോപ് ഓഡറിലും മധ്യനിരയിലും ഫോമിലുള്ള താരങ്ങള്‍ നിരവധിയായതിനാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ രാഹുലിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ടി20 പരമ്പരയിലെ രാഹുലിന്റെ പ്രകടനം മോശമായിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലി അഞ്ചാം സ്ഥാനത്തുണ്ട്. 197 റണ്‍സാണ് കോലി നേടിയത്.

ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര ടി20യില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയടക്കം ഗംഭീര പ്രകടനമാണ് കോലി കാഴ്ചവെച്ചത്. ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ 173 റണ്‍സും നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെയും നാലാം നമ്പറില്‍ ശ്രേയസ് ഇറങ്ങിയേക്കും. സൂര്യകുമാര്‍ യാദവിന് ഏകദിന അരങ്ങേറ്റത്തിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

ആദ്യ രണ്ട് മത്സരത്തിനുള്ളില്‍ പരമ്പര ഉറപ്പിക്കാനായാല്‍ യുവതാരങ്ങള്‍ക്ക് അരങ്ങേറാനുള്ള അവസരം ഇന്ത്യ നല്‍കിയേക്കും. പ്രസിദ്ധ് കൃഷ്ണ,ക്രുണാല്‍ പാണ്ഡ്യ എന്നിവരും പരമ്പരയില്‍ അവസരം തേടുന്നവരാണ്.

Story first published: Tuesday, March 23, 2021, 10:45 [IST]
Other articles published on Mar 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+