IND vs ENG ODI: ശ്രേയസ് അയ്യറിന് പകരം ആര്? ഈ മൂന്ന് പേരില്‍ ഒരാള്‍
പൂനെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിനിടെ പരിക്കേറ്റ ഇന്ത്യയുടെ മധ്യനിര താരം ശ്രേയസ് അയ്യര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിന് പരിക്കേറ്റ ശ്രേയസ് ആശുപത്രിയിലാണുള്ളത്. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ഐപിഎല്ലും താരത്തിന് പൂര്‍ണ്ണമായും നഷ്ടമാവും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് ശ്രേയസ്. ഇന്ന് നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ശ്രേയസിന്റെ അഭാവം നികത്താന്‍ ഇന്ത്യ ആരെയാവും ഇറക്കുക? സാധ്യതാ പട്ടികയിലുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സൂര്യകുമാര്‍ യാദവ്
ടി20യില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത മുംബൈ താരം സൂര്യകുമാര്‍ യാദവിനാണ് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്. മികച്ച ഫോമിലുള്ള താരം നാലാം നമ്പറില്‍ അനുയോജ്യനായ താരമാണ്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ മികവുള്ള സൂര്യക്ക് ഏകദിന അരങ്ങേറ്റത്തിനുള്ള അവസരം ഇന്ത്യ നല്‍കുമോയെന്നാണ് കണ്ടറിയേണ്ടത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം സൂര്യകുമാര്‍ ശ്രേയസിന്റെ പകരക്കാരനാവാനുള്ള സാധ്യത കൂടുതലാണ്.

റിഷഭ് പന്ത്
കെ എല്‍ രാഹുലിനെ ഏകദിന വിക്കറ്റ് കീപ്പറായി നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് ഒന്നാം ഏകദിനത്തില്‍ റിഷഭ് പന്തിന് പുറത്തിരിക്കേണ്ടി വന്നത്. ശ്രേയസിന്റെ അഭാവത്തില്‍ നാലാം നമ്പറിലേക്ക് റിഷഭിനെ പരിഗണിക്കാനും സാധ്യതയുണ്ട്. ടി20യിലും ടെസ്റ്റിലും മികവ് കാട്ടുന്ന റിഷഭിന് ഏകദിനത്തില്‍ വലിയ മികവ് കാട്ടാന്‍ സാധിച്ചിട്ടില്ല. 16 ഏകദിനത്തില്‍ നിന്ന് 26.71 ശരാശരിയില്‍ 374 റണ്‍സാണ് യുവതാരം നേടിയത്. മോശം ഫോമിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ താരത്തെ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു.

ശുഭ്മാന്‍ ഗില്‍
ഓപ്പണര്‍ ബാറ്റ്‌സ്മാനായ ശുഭ്മാന്‍ ഗില്ലിനെ ശ്രേയസിന്റെ പകരക്കാരനാക്കാനും സാധ്യതയുണ്ട്. പരിക്കേറ്റ രോഹിത് ശര്‍മക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ധവാനൊപ്പം ശുഭ്മാന്‍ ഓപ്പണറായാല്‍ നാലാം നമ്പറില്‍ രാഹുലിന് കളിക്കാം. ഏകദിനത്തില്‍ ഇന്ത്യ പ്രതീക്ഷയോടെ വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. 2019ല്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലൂടെ ഏകദിന അരങ്ങേറ്റം കുറിക്കാന്‍ ഗില്ലിനായിരുന്നു. എന്നാല്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന് ഏകദിനത്തില്‍ നിന്ന് 16.3 ശരാശരിയില്‍ 49 റണ്‍സ് മാത്രമാണ് താരം നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 59 മത്സരത്തില്‍ നിന്ന് 44.9 ശരാശരിയില്‍ 2336 റണ്‍സാണ് ശുഭ്മാന്റെ പേരിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications