വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'തോല്‍വികളാണ് ചാമ്പ്യന്‍ താരങ്ങളെ ശക്തരാക്കുന്നത്', രാഹുലിനെക്കുറിച്ച് ധവാന്‍

പൂനെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനം ഇന്ത്യന്‍ താരങ്ങളിലെ പലര്‍ക്കും വളരെ നിര്‍ണ്ണായകമായിരുന്നു. ഫോം ഔട്ടിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിട്ടപ്പോള്‍ പരിഹസിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ബാറ്റുകൊണ്ട് മറുപടി പറയാനുള്ള അവസരമായിരുന്നു അത്. ശിഖര്‍ ധവാനും കെ എല്‍ രാഹുലും മികച്ച പ്രകടനത്തോടെ വിമര്‍ശകരുടെ വായടപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ രാഹുലിന്റെ തിരിച്ചുവരവിനെ പ്രശംസിച്ചിരിക്കുകയാണ് ധവാന്‍.

'കെ എല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടിയത് കാണുന്നത് വളരെ മനോഹരമായാണ് തോന്നുന്നത്. അവനൊരു ക്ലാസ് താരമാണ്. അവന്റെ കളി കാണാന്‍ ഞങ്ങളെല്ലാവരും ഇഷ്ടപ്പെടുന്നു. പരാജയങ്ങളാണ് ഒരു ചാമ്പ്യന്‍ താരത്തെ ശക്തനാക്കുന്നത്. അവന്‍ ഇപ്പോള്‍ ഒരു ശക്തനായ താരമാണെന്ന് എനിക്കുറപ്പുണ്ട്. അവന്‍ ഇന്ന് കളിച്ച രീതിയും ഇന്ത്യയെ 300 കടത്താന്‍ സഹായിച്ചും കാണാന്‍ മനോഹരമായിരുന്നു. ഈ പ്രകടനം അവനെ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സഹായിക്കുമെന്ന് ഉറപ്പുണ്ട്. അവന്‍ കൂടുല്‍ മനോഹരമായി കളിക്കുന്നത് നമുക്ക് കാണാം'-ശിഖര്‍ ധവാന്‍ പറഞ്ഞു.

klrahulanddhawan

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ നാല് മത്സരത്തില്‍ നിന്ന് വെറും 15 റണ്‍സാണ് രാഹുല്‍ നേടിയത്. 1,0,0,14 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്‌കോര്‍. ഇതോടെ അവസാന ടി20യില്‍ നിന്ന് താരത്തെ പുറത്താക്കുകയും ചെയ്തിരുന്നു. ഏകദിനത്തില്‍ റിഷഭ് പന്തിനെ പുറത്തിരുത്തിയാണ് അഞ്ചാം നമ്പറില്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായി രാഹുലിനെ പരിഗണിച്ചത്. 43 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 62 റണ്‍സുമായാണ് രാഹുല്‍ പുറത്താവാതെ നിന്നത്.

ശിഖര്‍ ധവാന്‍ ആദ്യ ടി20യില്‍ ഓപ്പണറായെങ്കിലും നിരാശപ്പെടുത്തിയതോടെ ടീമിലെ സ്ഥാനം നഷ്ടമായി. എന്നാല്‍ ഏകദിന പരമ്പരയില്‍ ശക്തമായി തിരിച്ചെത്തിയ ധവാന്‍ 98 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് റണ്‍സകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറ പാകാന്‍ ശിഖര്‍ ധവാന് സാധിച്ചു. 11 ഫോറും രണ്ട് സിക്‌സും പറത്തിയ ധവാന്‍ രോഹിതിനൊപ്പം 50 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടില്‍ പുതിയ നേട്ടവും സ്വന്തമാക്കി.

ഇംഗ്ലണ്ടിനെ 66 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ 1-0ന് പരമ്പരയില്‍ മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു. ടെസ്റ്റ്,ടി20 പരമ്പരകള്‍ നേടിയ ഇന്ത്യക്ക് രണ്ടാം മത്സരം കൂടി ജയിക്കാനായാല്‍ ഇംഗ്ലണ്ടിനെ സമ്പൂര്‍ണ്ണ നാണക്കേടോടെ നാട്ടിലേക്ക് മടക്കി അയക്കാം. 3-0ന് പരമ്പര നേടിയാല്‍ ഇംഗ്ലണ്ടിനെ മറികടന്ന് ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്താനും ഇന്ത്യക്ക് സാധിക്കും.

Story first published: Wednesday, March 24, 2021, 12:30 [IST]
Other articles published on Mar 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X