IND vs ENG ODI: മത്സരത്തില്‍ പിറന്ന അഞ്ച് വമ്പന്‍ റെക്കോഡുകള്‍ ഇതാ
പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ആറ് വിക്കറ്റിനാണ് സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 337 റണ്‍സ് വിജയലക്ഷ്യത്തെ 39 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഇംഗ്ലണ്ട് മറികടന്നത്. ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ച്വറിയും (124) ബെന്‍ സ്റ്റോക്‌സിന്റെ (99) വെടിക്കെട്ട് ബാറ്റിങ്ങുമാണ് ഇംഗ്ലണ്ടിനെ തുണച്ചത്. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലെത്തി. ആവേശകരമായ രണ്ടാം മത്സരത്തില്‍ നിരവധി റെക്കോഡുകളും പിറന്നിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

എംഎസ് ധോണിയുടെ റെക്കോഡ് തകര്‍ത്ത് റിഷഭ്
മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ നാല് വര്‍ഷം മുമ്പ് കുറിച്ച റെക്കോഡ് തകര്‍ത്ത് റിഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരേ ഒരു ഏകദിനത്തില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് റിഷഭ് സ്വന്തമാക്കിയത്. രണ്ടാം ഏകദിനത്തില്‍ 40 പന്തില്‍ 77 റണ്‍സാണ് റിഷഭ് നേടിയത്. ഇതില്‍ മൂന്ന് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടും. എംഎസ് ധോണി,ബ്രണ്ടന്‍ മക്കല്ലം,ക്വിന്റന്‍ ഡീകോക്ക് എന്നിവര്‍ ആറ് സിക്‌സര്‍ വീതമാണ് നേടിയത്.

മൂന്നാം നമ്പറില്‍ 10000 റണ്‍സ് തികച്ച് കോലി
മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി ഏകദിനത്തില്‍ 10000 റണ്‍സ് നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനായി വിരാട് കോലി. രണ്ടാം ഏകദിനത്തില്‍ 66 റണ്‍സെടുത്തതോടെയാണ് കോലി ഈ നേട്ടത്തിലെത്തിയത്. മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് 12662 റണ്‍സാണ് മൂന്നാം സ്ഥാനത്ത് കൂടുതല്‍ ഏകദിന റണ്‍സ് നേടിയത്. രണ്ട് തവണ ഏകദിന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക് സമ്മാനിച്ച നായകനാണ് പോണ്ടിങ്. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയാണ് മൂന്നാം സ്ഥാനത്ത്. 9747 റണ്‍സാണ് അദ്ദേഹം നേടിയത്.

കൂട്ടുകെട്ടില്‍ അപൂര്‍വ റെക്കോഡ്
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം കൂട്ടുകെട്ടില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. 1,2,3,4 വിക്കറ്റുകളില്‍ സെഞ്ച്വറി കൂട്ടുകെട്ടുകള്‍ പിറക്കുന്ന ആദ്യ മത്സരമാണിത്. ഇംഗ്ലണ്ടിന്റെ ജേസന്‍ റോയ്- ജോണി ബെയര്‍സ്‌റ്റോ ഓപ്പണിങ്ങില്‍ 110 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ രണ്ടാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോയും ബെന്‍ സ്‌റ്റോക്‌സും ചേര്‍ന്ന് 175 റണ്‍സാണ് കെട്ടിപ്പടുത്തത്. ഇന്ത്യയുടെ വിരാട് കോലിയും- കെഎല്‍ രാഹുലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയപ്പോള്‍ രാഹുലും റിഷഭും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 113 റണ്‍സാണ് പടുത്തുയര്‍ത്തിയത്.

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനത്തിലെ കൂടുതല്‍ സിക്‌സര്‍
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ 34 സിക്‌സാണ് പിറന്നത്. ബെന്‍ സ്റ്റോക്‌സ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം വമ്പന്‍ സിക്‌സുകളാണ് നേടിയത്. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മത്സരത്തിലാണ് കൂടുതല്‍ സിക്‌സര്‍ പിറന്നത് (46 സിക്‌സ്). രണ്ടാം സ്ഥാനത്ത് ഇന്ത്യ-ഓസ്‌ട്രേലിയ മത്സരമാണ് (38 സിക്‌സ്).

ഇന്ത്യക്കെതിരേ വിജയകരമായ പിന്തുടര്‍ന്ന് ജയം
ഇന്ത്യക്കെതിരേ ഇത്രയും ഉയര്‍ന്ന റണ്‍സ് ഇംഗ്ലണ്ട് പിന്തുടര്‍ന്ന് ജയിക്കുന്നത് ഇതാദ്യം. ഇന്ത്യ മുന്നോട്ടുവെച്ച 337 റണ്‍സ് വിജയലക്ഷ്യം 39 പന്തുകള്‍ ബാക്കിയാക്കിയാണ് ഇംഗ്ലണ്ട് മറികടന്നത്. ഇരു ടീമും തമ്മിലുള്ള മത്സരത്തില്‍ ഏറ്റവും വിജയകരമായ പിന്തുടര്‍ന്ന ജയം ഇന്ത്യയുടെ പേരിലാണ്. 2013ല്‍ 362 റണ്‍സ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications