Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG ODI: കൊമ്പുകോര്‍ത്ത് ഹര്‍ദിക് പാണ്ഡ്യയും സാം കറാനും- വീഡിയോ

പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ആറ് വിക്കറ്റിന്റെ ഗംഭീര ജയം ഇംഗ്ലണ്ട് നേടിയിരിക്കുകയാണ്. ഇന്ത്യ മുന്നോട്ടുവെച്ച 337 റണ്‍സ് വിജയലക്ഷ്യത്തെ 39 പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇന്ത്യയുടെ ബാറ്റിങ് നിര ഗംഭീര പ്രകടനം കാഴ്ചവെച്ചെങ്കിലും ബൗളര്‍മാരുടെ പ്രകടനം നിരാശപ്പെടുത്തി. ആക്രമിച്ച് കളിച്ച ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്ക് തടയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല.

രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ ഹര്‍ദിക് പാണ്ഡ്യയും ഇംഗ്ലണ്ടിന്റെ സാം കറാനും തമ്മിലുള്ള വാക്കേറ്റത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇന്ത്യക്കായി ഹര്‍ദിക് ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇംഗ്ലണ്ട് പേസ് ഓള്‍റൗണ്ടര്‍ സാം കറാന്‍ അദ്ദേഹത്തെ സ്ലെഡ്ജ് ചെയ്തത്. മത്സരത്തിന്റെ 46ാമത്തെ ഓവറിലായിരുന്നു സംഭവം.

ഹര്‍ദിക് രണ്ട് സിക്‌സും പന്ത് ഒരു സിക്‌സും പറത്തി നില്‍ക്കവെ ഓവറിലെ അവസാന പന്തില്‍ ഹര്‍ദികിന് റണ്‍സ് നേടാനായില്ല. സാം കറാന്റെ സ്ലോ ബൗണ്‍സറെ മുതലാക്കാന്‍ ഹര്‍ദിക്കിന് സാധിക്കാതെ പോയി. ഇതോടെ ദേഷ്യത്തോടെ സാം കറാന്‍ ഹര്‍ദിക്കിനെ പ്രകോപിപ്പിച്ചു. സാം കറാന്റെ അടുത്തേക്ക് ഓടിയെത്തിയ ഹര്‍ദിക് മറുപടി പറഞ്ഞതോടെ വാക്കേറ്റമായി. ഒടുവില്‍ അംപയര്‍മാര്‍ ഇടപെട്ട് ഇരുവരെയും മടക്കി അയക്കുകയായിരുന്നു.

hardikpandya-samcurran

ഏഴ് ഓവര്‍ എറിഞ്ഞ് 47 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് സാം കറാന്‍ വീഴ്ത്തിയത്. പതിയെ തുടങ്ങിയ ഇന്ത്യ അവസാന ഓവറുകളില്‍ കത്തിക്കയറുകയായിരുന്നു. അവസാന 10 ഓവറില്‍ 126 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഹര്‍ദിക് പാണ്ഡ്യ (16 പന്തില്‍ 35*) റിഷഭ് പന്ത് (40 പന്തില്‍ 77) എന്നിവരാണ് അവസാന ഓവറുകളില്‍ കടന്നാക്രമിച്ചത്. റണ്‍നിരക്കിനെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തതിന്റെ നിരാശയാണ് സാം കറാനെ പ്രകോപിച്ചത്.

ജയത്തോടെ മൂന്ന് മത്സര പരമ്പര 1-1 സമനിലയിലാക്കാന്‍ ഇംഗ്ലണ്ടിനായി. ഇന്ത്യക്കായി കെ എല്‍ രാഹുല്‍ (108) സെഞ്ച്വറി നേടി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ സെഞ്ച്വറി (124) സെഞ്ച്വറി നേടി. എന്നാല്‍ ബെന്‍ സ്‌റ്റോക്‌സിന്റെ (99) ഇന്നിങ്‌സാണ് കളി മാറ്റി മറിച്ചത്. 52 പന്തില്‍ നാല് ഫോറും 10 സിക്‌സും ഉള്‍പ്പടെ ഇന്ത്യന്‍ ബൗളര്‍മാരെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ബെന്‍ സ്റ്റോക്‌സ് പുറത്തെടുത്തത്.

കുല്‍ദീപ് യാദവ് 10 ഓവറില്‍ 84 റണ്‍സ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് പോലും നേടിയില്ല. ക്രുണാല്‍ പാണ്ഡ്യ ആറ് ഓവറില്‍ 72 റണ്‍സാണ് വിട്ടുകൊടുത്തത്. വിക്കറ്റ് നേടാനുമായില്ല. പ്രസിദ്ധ് കൃഷ്ണ 10 ഓവറില്‍ 58 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 63 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Saturday, March 27, 2021, 13:24 [IST]
Other articles published on Mar 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+