For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG ODI: വിക്കറ്റ് വേട്ടക്കാരിലെ ഇന്ത്യയുടെ ടോപ് ഫൈവ് ഇതാ

പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ പൂനെയില്‍ തുടക്കമാവുകയാണ്. ടെസ്റ്റ്,ടി20 പരമ്പര നേടിയ ഇന്ത്യ ഏകദിനവും തൂത്തുവാരാന്‍ ഒരുങ്ങുമ്പോള്‍ അഭിമാനം കാക്കാന്‍ ഇംഗ്ലണ്ടിന് ഏകദിന പരമ്പര അനിവാര്യമാണ്. മികച്ച താരങ്ങള്‍ ഇരു ടീമിനുമൊപ്പമുള്ളതിനാല്‍ പ്രവചനങ്ങള്‍ക്കും വലിയ പ്രസക്തിയില്ല. ഏകദിന പരമ്പര ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ ഏകദിന വിക്കറ്റ് നേടിയ അഞ്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ ഇതാ.

രവീന്ദ്ര ജഡേജയാണ് പട്ടികയിലെ തലപ്പത്ത്. 2011-2017 കാലയളവിനുള്ളില്‍ 22 മത്സരം കളിച്ച ജഡേജ 37 വിക്കറ്റാണ് വീഴ്ത്തിയത്. 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. രണ്ട് തവണ നാല് വിക്കറ്റ് പ്രകടനം നടത്താന്‍ ജഡേജയ്ക്ക് സാധിച്ചിട്ടുണ്ട്. പരിക്കേറ്റ് വിശ്രമത്തിലുള്ള ജഡേജ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ടീമിലില്ല.

ravindrajadeja

മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണ് രണ്ടാം സ്ഥാനത്ത്. 2002-2011 കാലയളവില്‍ 23 മത്സരം കളിച്ച ഹര്‍ഭജന്‍ വീഴ്ത്തിയത് 36 വിക്കറ്റാണ്. 31 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ഹര്‍ഭജന് സാധിച്ചിട്ടുണ്ട്. 12 മെയ്ഡന്‍ ഓവറുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

മുന്‍ ഇന്ത്യന്‍ പേസര്‍ ജവഗല്‍ ശ്രീനാഥാണ് പട്ടികയിലെ മൂന്നാമന്‍.1992-2003 കാലയളവിനുള്ളില്‍ 21 മത്സരത്തില്‍ നിന്ന് 35 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 41 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ആര്‍ അശ്വിനാണ് നാലാം സ്ഥാനത്ത്. 2011-17 കാലയളവില്‍ 23 മത്സരത്തില്‍ നിന്ന് 35 വിക്കറ്റാണ് അശ്വിനും വീഴ്ത്തിയത്. 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

എന്നാല്‍ നിലവില്‍ അശ്വിന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് കളിക്കുന്നത്. 2017ന് ശേഷം അശ്വിനെ പരിമിത ഓവര്‍ ടീമിലേക്ക് ഇന്ത്യ പരിഗണിച്ചിട്ടില്ല. കപില്‍ ദേവാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്.23 മത്സരത്തില്‍ നിന്ന് 28 വിക്കറ്റാണ് അദ്ദേഹം നേടിയത്. സഹീര്‍ ഖാന്‍ 18 മത്സരത്തില്‍ നിന്ന് 25 വിക്കറ്റും നേടിയിട്ടുണ്ട്. നിലവിലെ പേസര്‍മാരില്‍ 17 വിക്കറ്റുള്ള മുഹമ്മദ് ഷമിയാണ് തലപ്പത്ത്. 10 വിക്കറ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവും നേടിയിട്ടുണ്ട്.

Story first published: Monday, March 22, 2021, 15:23 [IST]
Other articles published on Mar 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+