IND vs ENG ODI: കുല്‍ദീപ് ഇനി വേണ്ട, പകരമാര്? ഈ മൂന്ന് പേരില്‍ ഒരാള്‍ക്ക് സാധ്യത
പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര പുരോഗമിക്കവെ ഇരു ടീമും ഇഞ്ചോടിഞ്ച് പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ രണ്ട് മത്സരത്തിലും ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ കൈയടി വാങ്ങിയപ്പോള്‍ വിക്കറ്റ് നേടാന്‍ ബൗളര്‍മാര്‍ നന്നായി കഷ്ടപ്പെട്ടു. ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. പ്രധാനമായും കുല്‍ദീപ് യാദവിന്റെ പ്രകടനം. അവസാന മത്സരത്തില്‍ കുല്‍ദീപിന് ടീമില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. മൂന്നാം ഏകദിനത്തില്‍ കുല്‍ദീപിന് പകരക്കാരനാവാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രാഹുല്‍ ചഹാര്‍
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച രാഹുല്‍ ചഹാര്‍ കുല്‍ദീപ് യാദവിന് പകരക്കാരനാവാന്‍ സാധ്യതയുള്ള താരമാണ്. ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദിനെപ്പോലെ പന്ത് നന്നായി ടേണ്‍ ചെയ്യിപ്പിക്കാന്‍ മിടുക്കുള്ള താരമാണ് രാഹുല്‍. മധ്യനിര ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനും അവന്‍ മിടുക്കനാണ്. അതിനാല്‍ത്തന്നെ ഏകദിന അരങ്ങേറ്റത്തിന് രാഹുല്‍ ചഹാറിന് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ടി20യില്‍ അനുഭവസമ്പത്തുണ്ടെങ്കിലും ഏകദിനത്തില്‍ രാഹുലിന് അനുഭവസമ്പത്ത് കുറവാണ്.

വാഷിങ്ടണ്‍ സുന്ദര്‍
കുല്‍ദീപിന് പകരം പ്ലേയിങ് 11ലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. ടെസ്റ്റിലും ടി20യിലും ഇന്ത്യക്കായി തിളങ്ങുന്ന സുന്ദറനിന് ഏകദിനത്തിലും അവസരം നല്‍കിയാല്‍ അദ്ദേഹത്തിന് തിളങ്ങാന്‍ സാധിച്ചേക്കും. ടി20യില്‍ റണ്‍സ് നന്നായി വഴങ്ങിയെങ്കിലും മധ്യ ഓവറുകളിലും ന്യൂ ബോളിലും വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് അദ്ദേഹം. കൂടാതെ ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ സുന്ദറിന് മികവുണ്ട്.

രവിചന്ദ്ര അശ്വിന്‍
സീനിയര്‍ താരം രവിചന്ദ്ര അശ്വിനെ ഇന്ത്യക്ക് ടീമിലേക്ക് പരിഗണിക്കാവുന്നതാണ്. നിലവില്‍ പരിമിത ഓവര്‍ ടീമിന് പുറത്താണ് അദ്ദേഹം. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും കളിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് അശ്വിനെ ഏകദിനത്തിലേക്ക് പരിഗണിച്ചാല്‍ അത് ഗുണം ചെയ്‌തേക്കും. അശ്വിനെപ്പോലെ പരിചയസമ്പന്നനായ ഒരു ബൗളറുടെ സേവനം നിലവില്‍ ഇന്ത്യക്ക് ആവിശ്യമാണ്. ഇന്ത്യക്കായി 111 ഏകദിനത്തില്‍ നിന്ന് 150 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയിട്ടുള്ളത്. എന്നാല്‍ ഒരു തവണപോലും അഞ്ച് വിക്കറ്റ് പ്രകടനം നടത്താനായിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications