For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യയെ അലട്ടുന്ന മൂന്ന് പ്രശ്‌നങ്ങളിതാ, പരിഹരിക്കുക പ്രയാസം

പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കുകയാണ്. ഇരു ടീമും 1-1 എന്ന നിലയില്‍ നില്‍ക്കുന്നതിനാല്‍ മൂന്നാം മത്സരം ജയിക്കുന്നവരാണ് പരമ്പര സ്വന്തമാക്കുക. ആദ്യ മത്സരത്തിലെ പിഴവുകള്‍ നികത്തി രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് ഇംഗ്ലണ്ട് നേടിയത്. നിലവിലെ ഫോമില്‍ മുന്‍തൂക്കവും സന്ദര്‍ശകര്‍ക്കാണ്. എന്നാല്‍ ആതിഥേയരായ ഇന്ത്യ പ്രധാനമായും മൂന്ന് പ്രശ്‌നങ്ങളാണ് വേട്ടയാടുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ന്യൂ ബോളില്‍ വിക്കറ്റ് നേടാനാവുന്നില്ല

ന്യൂ ബോളില്‍ വിക്കറ്റ് നേടാനാവുന്നില്ല

ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ന്യൂ ബോളില്‍ വിക്കറ്റ് നേടാനാവുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഭുവനേശ്വര്‍ കുമാര്‍,പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ നന്നായി പന്തെറിയുന്നവരുണ്ടെങ്കിലും ഇംഗ്ലണ്ടിന്റെ ഓപ്പണിങ് കൂട്ടുകെട്ട് നേരത്തെ പൊളിക്കാന്‍ സാധിക്കുന്നില്ല. ഇതോടെ മികച്ച തുടക്കം ഇംഗ്ലണ്ടിന് ലഭിക്കുന്നു. ഇത് മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആക്രമിച്ച് കളിക്കാന്‍ അവസരം നല്‍കുന്നു. കൂടാതെ ആദ്യ ഓവറുകളില്‍ റണ്ണൊഴുക്ക് തടുത്ത് നിര്‍ത്താനും സാധിക്കുന്നില്ല. ജേസണ്‍ റോയി-ജോണി ബെയര്‍സ്‌റ്റോ ഓപ്പണിങ് കൂട്ടുകെട്ടിനെ അതിവേഗം മടക്കാനായില്ലെങ്കില്‍ ഇന്ത്യക്ക് അത് വലിയ തിരിച്ചടി നല്‍കിയേക്കും.

ഓപ്പണര്‍മാരുടെ മെല്ലപ്പോക്ക്

ഓപ്പണര്‍മാരുടെ മെല്ലപ്പോക്ക്

ശിഖര്‍ ധവാന്‍-രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് നിലവിലെ ഏകദിന കൂട്ടുകെട്ടുകളിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ്. ഇരുവരും തമ്മില്‍ മികച്ച റെക്കോഡുമുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരത്തിലും ഇരുവരുടെയും മെല്ലപ്പോക്ക് ബാറ്റിങ് ടീമിനെ പ്രയാസപ്പെടുത്തിയിട്ടുണ്ട്. രോഹിത് പൊതുവേ ആക്രമിച്ച് കളിക്കുന്ന താരമാണെങ്കിലും ആദ്യ രണ്ട് മത്സരത്തിലും മികവിനൊത്ത് ഉയര്‍ന്നില്ല. ഒരു താരം വിക്കറ്റ് കാക്കുമ്പോള്‍ സഹതാരം റണ്‍നിരക്ക് ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്.മൂന്നാം മത്സരത്തിലെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് ഇത്തരമൊരു പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കില്‍ അത് ടീമിനെ തോല്‍വിയിലേക്ക് നയിക്കും.

സ്പിന്നര്‍മാര്‍ നിരാശപ്പെടുത്തുന്നു

സ്പിന്നര്‍മാര്‍ നിരാശപ്പെടുത്തുന്നു

ഇംഗ്ലണ്ട് ബാറ്റിങ് നിരയെ ഒരു തരത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കാകുന്നില്ല. ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യയുടെ സ്പിന്‍ നിരയെ കടന്നാക്രമിക്കുകയാണ് ആദ്യ രണ്ട് മത്സരത്തിലും ചെയ്തത്. ഇതോടെ മധ്യ ഓവറുകളില്‍ അതിവേഗം റണ്ണൊഴുകയും ചെയ്തു. മധ്യ ഓവറുകളില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് നേടാനും സ്പിന്നര്‍മാര്‍ക്ക് സാധിക്കുന്നില്ല. ഇത് ഇന്ത്യയെ വലിയ സമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നു. കുല്‍ദീപ് യാദവ്,ക്രുണാല്‍ പാണ്ഡ്യ സ്പിന്‍ കൂട്ടുകെട്ട് ഫലം കാണാത്തതിനാല്‍ത്തന്നെ മൂന്നാം മത്സരത്തില്‍ കുല്‍ദീപിന് പകരം യുസ് വേന്ദ്ര ചഹാല്‍ എത്തിയേക്കും.

Story first published: Sunday, March 28, 2021, 12:56 [IST]
Other articles published on Mar 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+