IND vs ENG: 41 റണ്‍സകലെ വിരാട് കോലിയെ കാത്ത് ചരിത്ര റെക്കോഡ്
പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്ത് ചരിത്ര റെക്കോഡ്. 41 റണ്‍സ് നേടിയാല്‍ കൂടുതല്‍ ഏകദിന റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തിനെ മറികടക്കാന്‍ കോലിക്ക് സാധിക്കും. 93 ഏകദിനങ്ങളില്‍ നിന്ന് 5376 റണ്‍സാണ് കോലിക്ക് നിലവില്‍ ഏകദിനത്തിലുള്ളത്. 150 ഏകദിനത്തില്‍ നിന്ന് 5416 റണ്‍സാണ് ക്യാപ്റ്റനെന്ന നിലയില്‍ സ്മിത്ത് നേടിയത്. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ കോലിക്ക് രണ്ടാം മത്സരത്തിലും തിളങ്ങാനായാല്‍ സ്മിത്തിനെ മറികടക്കാനാവും.

ദക്ഷിണാഫ്രിക്കായി 197 ഏകദിനങ്ങളില്‍ നിന്ന് 6989 റണ്‍സാണ് ആകെ സ്മിത്ത് നേടിയത്. ഇതില്‍ 10 സെഞ്ച്വറിയും 47 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണറായാണ് അദ്ദേഹം കളിച്ചിരുന്നത്. ധോണിക്ക് ശേഷം ഇന്ത്യയുടെ നായകനായ കോലി 252 ഏകദിനത്തില്‍ നിന്ന് 12096 റണ്‍സാണ് ഇതിനോടകം നേടിയത്. ഇതില്‍ 43 സെഞ്ച്വറിയും 61 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള നിലവിലെ ഏക താരമാണ് കോലി.

മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങാണ് ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്ത്. 234 ഏകദിനത്തില്‍ നിന്ന് 8497 റണ്‍സാണ് പോണ്ടിങ് നേടിയത്. ഓസ്‌ട്രേലിയക്ക് രണ്ട് ലോകകപ്പ് കിരീടം സമ്മാനിച്ച പോണ്ടിങ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളാണ്. ഓസ്‌ട്രേലിയക്കായി 375 ഏകദിനത്തില്‍ നിന്ന് 13704 റണ്‍സാണ് പോണ്ടിങ് നേടിയത്. ഇതില്‍ 30 സെഞ്ച്വറിയും 82 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

രണ്ടാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ്. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച ധോണി 200 ഏകദിനങ്ങളില്‍ നിന്ന് 6641 റണ്‍സാണ് ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പറായ ധോണി മധ്യനിരയിലാണ് പ്രധാനമായും ബാറ്റിങ്ങിനിറങ്ങിയിരുന്നത്. 2020 ആഗസ്റ്റ് 15നാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 350 ഏകദിനത്തില്‍ നിന്ന് 10773 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 10 സെഞ്ച്വറിയും 73 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്ങാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുങ്കെ നാലാം സ്ഥാനത്തും.

ഈ പട്ടികയില്‍ ഏറ്റവും മികച്ച ശരാശരിയും സ്‌ട്രൈക്കറേറ്റും കോലിയുടെ പേരിലാണ്. 70ന് മുകളില്‍ ശരാശരിയും 98.55 എന്ന മികച്ച സ്‌ട്രൈക്കറേറ്റും ഈ കണക്ക് പ്രകാരം കോലിക്കുണ്ട്. മറ്റൊരു റെക്കോഡും കോലിയെ കാത്തിരിക്കുന്നു. 79 റണ്‍സ് നേടിയാല്‍ സ്വന്തം നാട്ടില്‍ 5000 ഏകദിന റണ്‍സ് നേടുന്ന താരങ്ങളുടെ റെക്കോഡ് പട്ടികയില്‍ ഇടം പിടിക്കാനും കോലിക്കാവും. സച്ചിന്‍,പോണ്ടിങ്,കാലീസ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications