For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടി, ഓയിന്‍ മോര്‍ഗനും സാം ബില്ലിങ്‌സും രണ്ടാം ഏകദിനം കളിച്ചേക്കില്ല

പൂനെ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്ന ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടി. പരിക്കേറ്റ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും മധ്യനിര താരം സാം ബില്ലിങ്‌സും രണ്ടാം മത്സരം കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഒന്നാം മത്സരത്തിനിടെ ഇരുവര്‍ക്കും പരിക്കേറ്റതാണ് തിരിച്ചടിയായിരിക്കുന്നത്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ന് പിന്നിലാണ്. ഈ സാഹചര്യത്തില്‍ നിര്‍ണ്ണായകമായ രണ്ടാം മത്സരത്തില്‍ സൂപ്പര്‍ താരങ്ങള്‍ കളിക്കാതിരുന്നാല്‍ ഇംഗ്ലണ്ടിനത് കടുത്ത തിരിച്ചടിയാവുമെന്നുറപ്പ്.

ഇരുവര്‍ക്കും ഫീല്‍ഡിങ്ങിനിടെയാണ് പരിക്കേറ്റത്. '48 മണിക്കൂര്‍ കാത്തിരുന്ന ശേഷം പരിക്കിനെക്കുറിച്ച് കൃത്യമായി പറയാം.കൈവിരലിന് ഇടയിലാണ് എനിക്ക് പരിക്ക്.സാം ബില്ലിങ്‌സിന്റെ തോളിനുമാണ് പരിക്ക്. രണ്ടാം മത്സരത്തില്‍ കളിക്കാന്‍ സാധിക്കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല. കഴിയുമെന്നാണ് പ്രതീക്ഷ. സഹതാരങ്ങള്‍ക്ക് കളിക്കാന്‍ അവസരം നല്‍കാനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. അതിനാല്‍ യുവതാരങ്ങള്‍ക്ക് തിളങ്ങാനുള്ള അവസരമാണുള്ളത്'-മോര്‍ഗന്‍ പറഞ്ഞു.

eoinmorganpractice

48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാവും ഇരുവരുടെയും കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് വരികയുള്ളു. നിലവിലെ വിവരം അനുസരിച്ച് ഇംഗ്ലണ്ട് ഇരുവര്‍ക്കും വിശ്രമം നല്‍കിയേക്കും. ജോ റൂട്ട്,ജോഫ്രാ ആര്‍ച്ചര്‍ എന്നിവരില്ലാതെ ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ മത്സരത്തില്‍ത്തന്നെ തിരിച്ചടി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ മോര്‍ഗനും ബില്ലിങ്‌സും കൂടി ടീമിന് പുറത്തായാല്‍ വമ്പന്‍ തിരിച്ചടി തന്നെ ഇംഗ്ലണ്ടിന് നേരിടേണ്ടി വന്നേക്കും.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനാണ് ഓയിന്‍ മോര്‍ഗന്‍. മോര്‍ഗന്റെ പരിക്ക് കെകെആറിനെയും ആശങ്കപ്പെടുത്തുന്നു. ഏപ്രില്‍ 9ന് ഐപിഎല്‍ ആരംഭിക്കാനിരിക്കെ മോര്‍ഗന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ടീമിനെയത് പ്രതികൂലമായി ബാധിച്ചേക്കും. സാം ബില്ലിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ്.

ടെസ്റ്റും ടി20യും കൈവിട്ട ഇംഗ്ലണ്ടിന് ഏകദിന പരമ്പര അഭിമാന പ്രശ്‌നമാണ്. മോര്‍ഗന് വിശ്രമം അനുവദിച്ചാല്‍ ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ നയിക്കും. ഐപിഎല്‍ അടുത്തിരിക്കെ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് ഫ്രാഞ്ചൈസികളുടെ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ആദ്യ ഏകദിനത്തില്‍ ഇന്ത്യയോട് 66 റണ്‍സിനാണ് ഇംഗ്ലണ്ട് തോറ്റത്.

ഇന്ത്യക്കും പരിക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. രോഹിത് ശര്‍മ,ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും രണ്ടാം മത്സരം കളിക്കാന്‍ സാധ്യത കുറവാണ്. രോഹിത് മുംബൈ ഇന്ത്യന്‍സിന്റെയും ശ്രേയസ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും ക്യാപ്റ്റനാണ്. രോഹിതിന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും ശ്രേയസിന്റെ തോളിന് കാര്യമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Story first published: Wednesday, March 24, 2021, 13:19 [IST]
Other articles published on Mar 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+