Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കുല്‍ദീപ് പുറത്ത് ചഹാല്‍ അകത്ത്, ഇന്ത്യയുടെ സാധ്യതാ ഇലവന്‍ ഇതാ

പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ജേതാവിനെ ഇന്നറിയാം. ഇരു ടീമും 1-1 നിലയില്‍ തുടരുന്ന സാഹചര്യത്തില്‍ മൂന്നാം മത്സരത്തിലെ വിജയിക്കാവും പരമ്പര ലഭിക്കുക. രണ്ടാം ഏകദിനത്തില്‍ ഗംഭീര ജയമാണ് സന്ദര്‍ശകരായ ഇംഗ്ലണ്ട് നേടിയെടുത്തത്. നാല് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 39 പന്ത് ശേഷിക്കെ ഇന്ത്യയുടെ 336 റണ്‍സ് മറികടന്ന ഇംഗ്ലണ്ടിന് ഏകദിന പരമ്പര ജയം പ്രധാനപ്പെട്ടതാണ്. ഇന്ത്യക്കും അഭിമാനപ്രശ്‌നമായ പരമ്പരയിലെ മൂന്നാം മത്സരത്തിലെ ടീമിന്റെ സാധ്യതാ ഇലവനെ പരിശോധിക്കാം.

മൂന്നാം മത്സരം

രണ്ടാം മത്സരത്തിലെ ടീമില്‍ നിന്ന് വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. രണ്ടു മാറ്റമാണ് പ്രധാനമായും പ്രതീക്ഷിക്കപ്പെടുന്നത്. പേസ് ബൗളര്‍ ശര്‍ദുല്‍ ഠാക്കൂറിന് പകരം പേസര്‍ മുഹമ്മദ് സിറാജും സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം യുസ് വേന്ദ്ര ചഹാലിനും അവസരം ലഭിച്ചേക്കും. ആദ്യ രണ്ട് മത്സരത്തിലും സ്പിന്നറെന്ന നിലയില്‍ ടീമില്‍ ഇടം പിടിച്ച കുല്‍ദീപ് യാദവ് നന്നായി തല്ലുവാങ്ങിക്കൂട്ടിയിരുന്നു. അതിനാല്‍ത്തന്നെ ചഹാലിന് അവസരം ലഭിച്ചേക്കും.

മൂന്നാം മത്സരം

പേസ് നിരയില്‍ ഒരു മാറ്റവും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിന് പകരം പേസര്‍ മുഹമ്മദ് സിറാജ് കളിച്ചേക്കും. അങ്ങനെയാണെങ്കില്‍ ഭുവനേശ്വര്‍ കുമാര്‍,പ്രസിദ്ധ് കൃഷ്ണ,മുഹമ്മദ് സിറാജ് കൂട്ടുകെട്ടാവും പേസ് ബൗളിങ്ങില്‍ ഇടം പിടിക്കാന്‍ സാധ്യത. രണ്ടാം മത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യയും നിരാശപ്പെടുത്തിയിരുന്നു. ബാറ്റിങ്ങില്‍ കരുത്ത് കാട്ടുന്നുണ്ടെങ്കിലും ബൗളിങ്ങില്‍ മികവ് കാട്ടാനാകുന്നില്ല. എങ്കിലും നിര്‍ണ്ണായക മത്സരത്തില്‍ അദ്ദേഹം ടീമില്‍ ഇടം കണ്ടെത്തിയേക്കും.

മൂന്നാം മത്സരം

സൂര്യകുമാര്‍ യാദവിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കില്ല. ശ്രേയസ് അയ്യറിന് പകരക്കാരനായി രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ച റിഷഭ് പന്ത് വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയാണ് നേടിയത്. ഈ അവസരത്തില്‍ റിഷഭിനെ നിലനിര്‍ത്തി ഇന്ത്യ മുന്നോട്ട് പോയേക്കും. അതിനാല്‍ സൂര്യകുമാര്‍ യാദവ് അവസരത്തിനായി കാത്തിരിക്കണം.

മൂന്നാം മത്സരം

ഓപ്പണര്‍മാരായി ശിഖര്‍ ധവാനും-രോഹിത് ശര്‍മയും തന്നെയാവും ഉണ്ടാവുക. രോഹിത്-ധവാന്‍ കൂട്ടുകെട്ടിന് തുടക്കത്തില്‍ റണ്‍സ് ഉയര്‍ത്താനാവുന്നില്ല. ആദ്യ രണ്ട് മത്സരത്തിലും ആദ്യ 20 ഓവറിലെ റണ്‍ നിരക്ക് വളരെ കുറവായിരുന്നു. അതിനാല്‍ത്തന്നെ ഇരുവരും ഗംഭീര തുടക്കം നല്‍കേണ്ടത് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാണ്.

മൂന്നാം മത്സരം

ടോസും മത്സരത്തില്‍ നിര്‍ണ്ണായകമാണ്. ആദ്യ മത്സരത്തില്‍ റണ്‍സ് പിന്തുടരാനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനം പിഴച്ചെങ്കിലും രണ്ടാം മത്സരത്തില്‍ വിജയകരമായി പിന്തുടര്‍ന്ന് ജയിക്കാന്‍ ഇംഗ്ലണ്ടിനായി. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 400നോട് അടുത്ത റണ്‍സ് എങ്കിലും ജയിക്കാനായി എടുക്കേണ്ടിവരുമെന്നാണ് ആദ്യ രണ്ട് മത്സരത്തിലെയും ബാറ്റിങ് പ്രകടനം സൂചിപ്പിക്കുന്നത്.

മൂന്നാം മത്സരം

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്/ശര്‍ദുല്‍ ഠാക്കൂര്‍, യുസ് വേന്ദ്ര ചഹാല്‍.

Story first published: Sunday, March 28, 2021, 10:27 [IST]
Other articles published on Mar 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+