Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG ODI: 'സോറി ഡാഡ്', സെഞ്ച്വറി നഷ്ടപ്പെട്ടതില്‍ നിരാശയോടെ ബെന്‍ സ്‌റ്റോക്‌സ്

പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ അനായാസ ജയത്തിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത് ബെന്‍ സ്റ്റോക്‌സിന്റെ പ്രകടനമായിരുന്നു. 52 പന്തുകള്‍ നേരിട്ട് സ്റ്റോക്‌സ് സെഞ്ച്വറിക്ക് ഒരു റണ്‍സകലെയാണ് പുറത്തായത്. നാല് ഫോറും 10 സിക്‌സുമടക്കം ഇന്ത്യന്‍ ബൗളര്‍മാരെ നിലം തൊടാതെ പറപ്പിക്കാന്‍ സ്റ്റോക്‌സിനായി. എങ്കിലും 99ല്‍ പുറത്തായതില്‍ കടുത്ത നിരാശയോടെയാണ് സ്‌റ്റോക്‌സ് മടങ്ങിയത്. പുറത്തായ ശേഷം നിരാശയോടെ മുകളിലേക്ക് നോക്കിയാണ് സ്‌റ്റോക്‌സ് മടങ്ങിയത്.

എന്തിനാണ് പുറത്തായ ശേഷം ഇത്തരത്തില്‍ മുകളിലേക്ക് നോക്കിയതെന്ന് മത്സരശേഷം ബെന്‍ സ്‌റ്റോക്‌സ് വെളിപ്പെടുത്തിയിരിക്കുകയാണ്. സെഞ്ച്വറി നഷ്ടപ്പെടുത്തിയതിന് തന്റെ മരണപ്പെട്ട പിതാവിനോട് സ്‌റ്റോക്‌സ് ക്ഷമ ചോദിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അര്‍ബുദ ബാധയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടത്.

പിതാവുമായി വലിയ സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന സ്റ്റോക്‌സിനെ വലിയ സങ്കടമാണ് പിതാവിന്റെ വിയോഗം സൃഷ്ടിച്ചത്. പിതാവിന്റെ ചികിത്സക്കായി ഇംഗ്ലണ്ട് ടീമില്‍ നിന്ന് അദ്ദേഹം ഇടവേളയെടുത്തിരുന്നു. 2019ലെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് സ്വന്തമാക്കിയത് സ്റ്റോക്‌സിന്റെ മികവിലായിരുന്നു. അതിന് ശേഷം സ്‌റ്റോക്‌സ് ഏകദിനം കളിക്കുന്നത് ഇന്ത്യക്കെതിരെയാണ്. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സ്റ്റോക്‌സിനായി.

benstokes

ഭുവനേശ്വര്‍ കുമാറാണ് 99ല്‍ സ്‌റ്റോക്‌സിനെ പുറത്താക്കിയത്. ലെഗ്‌സൈഡിലെത്തിയ സ്ലോ ബൗണ്‍സറില്‍ ഷോട്ട് കളിക്കാനുള്ള സ്‌റ്റോക്‌സിന്റെ ശ്രമം വിഫലമായപ്പോള്‍ റിഷഭ് പന്തിന്റെ ക്യാച്ചില്‍ അദ്ദേഹത്തിന്റെ മനോഹര ഇന്നിങ്‌സ് അവസാനിച്ചു. ക്രുണാല്‍ പാണ്ഡ്യ,കുല്‍ദീപ് യാദവ് എന്നിവരെ തിരഞ്ഞുപിടിച്ച് സ്റ്റോക്‌സ് ആക്രമിച്ചു. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ സെഞ്ച്വറി നഷ്ടമായി.

ആദ്യ മത്സരത്തിലെ തോല്‍വിക്ക് പലിശ സഹിതം മറുപടി നല്‍കുന്ന ജയമാണ് ഇംഗ്ലണ്ട് നേടിയെടുത്തത്. ആറ് വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ട് 39 പന്തുകള്‍ ബാക്കി നിര്‍ത്തി എന്നതാണ് ശ്രദ്ധേയം. ടി20 ടെസ്റ്റ് പരമ്പര തോറ്റ ഇംഗ്ലണ്ടിന് ഏകദിന പരമ്പര അഭിമാന പ്രശ്‌നമാണ്. രണ്ടാം മത്സരത്തിലെ ജയത്തോടെ നിലവിലെ ഒന്നാം നമ്പര്‍ ഏകദിന ടീമെന്ന ബഹുമതി നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിനായി.

ഇംഗ്ലണ്ട് നിരയില്‍ ജോണി ബെയര്‍സ്‌റ്റോ (124) സെഞ്ച്വറി പ്രകടനത്തോടെ കളിയിലെ താരമായി. 11 ഫോറും 7 സിക്‌സും ഉള്‍പ്പെടെയായിരുന്നു ബെയര്‍‌സ്റ്റോയുടെ പ്രകടനം. ജേസന്‍ റോയ് (55) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. ഇന്ത്യക്കായി കെ എല്‍ രാഹുല്‍ (108) സെഞ്ച്വറി നേടിയപ്പോള്‍ വിരാട് കോലി (66),റിഷഭ് പന്ത് (77) എന്നിവര്‍ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി.

Story first published: Saturday, March 27, 2021, 13:50 [IST]
Other articles published on Mar 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+