വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ആര്‍ അശ്വിനെ തിരികെ വിളിക്കണം- ദിലീപ് വെങ്‌സര്‍ക്കാര്‍

പൂനെ: ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് സ്പിന്‍ ബൗളര്‍മാരുടെ പ്രകടനമാണ്. ബാറ്റിങ് നിരയും പേസ് നിരയും മികച്ചതാണെങ്കിലും സ്പിന്നര്‍മാരുടെ മികവ് കുറവ് ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിലവില്‍ ടീമിന്റെ ഭാഗമായിട്ടുള്ള കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചഹാലും പഴയ മികവ് കാട്ടുന്നില്ല. രവീന്ദ്ര ജഡേജയുടെ അഭാവം നികത്താന്‍ കൊണ്ടുവന്ന അക്ഷര്‍ പട്ടേലും ക്രുണാല്‍ പാണ്ഡ്യയും ബൗളിങ്ങില്‍ മികവ് കാട്ടുന്നില്ല.


വെങ്‌സര്‍ക്കാര്‍

ഈ അവസരത്തില്‍ ആര്‍ അശ്വിനെ ടീമിലേക്ക് തിരികെ എത്തിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ അഭിവാജ്യ ഘടകമാണ് അശ്വിനെങ്കിലും പരിമിത ഓവറില്‍ അദ്ദേഹത്തിന് ടീമില്‍ ഇടമില്ല. സ്പിന്നര്‍മാരുടെ മികവ് കുറവ് ടീമിനെ ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സീനിയര്‍ സ്പിന്നറായ അശ്വിനെ മടക്കി എത്തിക്കണമെന്നാണ് വെങ്‌സര്‍ക്കാര്‍ അഭിപ്രായപ്പെട്ടത്.

അശ്വിന്‍

'ചീഫ് സെലക്ടര്‍ പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് അശ്വിനെ തിരികെ എത്തിക്കണം.എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ അനുഭവസമ്പന്നായ സ്പിന്നറാണെന്നതിനോടൊപ്പം ബൗളിങ്ങില്‍ വ്യത്യസ്തയുള്ളവന്‍ കൂടിയാണ് അശ്വിന്‍. പക്വതയുള്ള സ്പിന്നര്‍ എന്നതിലുപരിയായി കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം മികവ് കാട്ടാനും അവന് സാധിച്ചിട്ടുണ്ട്. ടെസ്റ്റില്‍ മനോഹര പ്രകടനമാണ് അശ്വിന്‍ കാഴ്ചവെക്കുന്നത്. അതിനാല്‍ അവനെ തിരികെ എത്തിച്ചാല്‍ ടീമിനത് ഗുണം ചെയ്യും'-മുന്‍ ചീഫ് സെലക്ടര്‍ കൂടിയായ വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

അശ്വിന്‍

2017ന് ശേഷം പരിമിത ഓവറില്‍ അശ്വിന് അവസരമില്ല. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോട് അശ്വിന്റെ വെള്ളബോളിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അനുകൂല പ്രതികരണമല്ല ഉണ്ടായത്. യുവ സ്പിന്നര്‍മാര്‍ക്ക് അവസരം നല്‍കി വളര്‍ത്തിക്കൊണ്ട് വരുന്നതിലാണ് കോലി കൂടുതല്‍ പരിഗണന നല്‍കുന്നത്. എന്നാല്‍ നിലവിലെ ടീമിന്റെ പ്രതിസന്ധി മറികടക്കാന്‍ അശ്വിനെപ്പോലൊരു സീനിയര്‍ സ്പിന്നറുടെ സേവനം ടീമിന് അത്യാവശ്യമാണ്.

അശ്വിന്‍

'ഏകദിനത്തില്‍ സ്പിന്നര്‍മാരുടെ കര്‍ത്തവ്യം മധ്യ ഓവറുകളില്‍ വിക്കറ്റ് നേടുക എന്നതാണ്. അതിന് സ്പിന്നര്‍മാര്‍ക്ക് സാധിക്കാതെ വരുമ്പോള്‍ എതിരാളികള്‍ വലിയ സ്‌കോര്‍ അടിച്ചെടുക്കും. അശ്വിന്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ളവനാണ്. എതിരാളികളെ ആക്രമിക്കാന്‍ അശ്വിന്‍ മിടുക്കനാണ്. മധ്യ ഓവറുകളില്‍ മികച്ച സ്പിന്നര്‍മാര്‍ ഉള്ളതാണ് ടീമിന് ഗുണം ചെയ്യുക'-വെങ്‌സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

അശ്വിന്‍

34കാരനായ അശ്വിന്‍ ഇന്ത്യക്കായി 111 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. 675 റണ്‍സും 150 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ ഒരു തവണ പോലും അഞ്ച് വിക്കറ്റ് പ്രകടനം നടത്താനായിട്ടില്ല. എങ്കിലും വിക്കറ്റ് വീഴ്ത്തി കൂട്ടുകെട്ട് പൊളിക്കാന്‍ അശ്വിന് കഴിവുണ്ട്. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ അശ്വിന്റെ മടങ്ങിവരവ് ടീമിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Sunday, March 28, 2021, 11:09 [IST]
Other articles published on Mar 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X