IND vs ENG ODI: 'ദയവായി കുല്‍ദീപിനെ കളിപ്പിക്കൂ', ഇന്ത്യയുടെ ടീം ഘടന പ്രവചിച്ച് ആകാശ്
പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. പ്രതിഭാശാലികളായ താരങ്ങളുടെ നീണ്ടനിര ഇന്ത്യക്കൊപ്പം ഉള്ളതിനാല്‍ ആരൊക്കെ പ്ലേയിങ് 11ല്‍ ഇടം പിടിക്കുമെന്ന് കണ്ടറിയണം. ഇംഗ്ലണ്ടിനെതിരേ മികച്ച റെക്കോഡുള്ള സ്പിന്നറാണ് കുല്‍ദീപ് യാദവ്. എന്നാല്‍ സമീപകാലത്ത് ഒട്ടുമിക്ക പരമ്പരയിലും അദ്ദേഹം ടീമിന്റെ ഭാഗമാണെങ്കിലും പ്ലേയിങ് 11ല്‍ ഇടം പിടിക്കാന്‍ സാധിക്കാറില്ല. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ദയവായി കുല്‍ദീപിന് അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.
'ഫാസ്റ്റ് ബൗളിങ്ങില്‍ നിങ്ങള്‍ക്കാവശ്യമുള്ള പരീക്ഷണങ്ങള്‍ നടത്തിക്കൊള്ളു. പക്ഷേ സ്പിന്‍ നിരയില്‍ ദയവായി കുല്‍ദീപ് യാദവിനെ പരിഗണിക്കണം. ഇവിടെയും അവനെ കളിപ്പിച്ചില്ലെങ്കില്‍ പിന്നെ എന്താണ് കുല്‍ദീപ് ചെയ്യേണ്ടത്. അവനെ ടെസ്റ്റിലും ടി20യിലും കളിപ്പിക്കുന്നില്ല.ഏകദിനത്തിലും കളിപ്പിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് അവന്‍ ടീമില്‍'-ആകാശ് ചോപ്ര പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ കുല്‍ദീപിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ പരിമിതമായ ഓവറുകള്‍ മാത്രമാണ് ലഭിച്ചത്. ഇന്ത്യയുടെ ഏക ചൈനാമാന്‍ ബൗളറായ കുല്‍ദീപിന്റെ പേരില്‍ മികച്ച റെക്കോഡുകളുണ്ടെങ്കിലും തഴയപ്പെടുകയാണ്. റണ്‍സ് വിട്ടുകൊടുക്കാന്‍ യാതൊരു മടിയും കാട്ടാത്ത യുസ്‌വേന്ദ്ര ചഹാലിന് തുടര്‍ച്ചയായി അവസരം ലഭിക്കുമ്പോഴും കുല്‍ദീപിന് അവസരം ലഭിക്കാറില്ലെന്നതാണ് വാസ്തവം.
കെഎല്‍ രാഹുലിനെയും റിഷഭ് പന്തിനെയും ഒന്നിച്ച് കളിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ കളിപ്പിക്കുക. സാധ്യമല്ലെങ്കിലും പ്രശ്‌നമല്ല. എന്റെ കാഴ്ചപ്പാടില്‍ പരമ്പര ജയിക്കുക എന്നതാണ് പ്രധാനം. ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ ഇറങ്ങണമെന്നും ആകാശ് പറഞ്ഞു. നിലവിലെ ടീം ഘടനയില്‍ രാഹുല്‍ പുറത്തിരിക്കേണ്ടി വരും. ഓപ്പണറായി ശിഖാര്‍ ധവാന്‍ രോഹിതിനൊപ്പം ഇറങ്ങും. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് രാഹുലിന് പുറത്തിരിക്കേണ്ടി വരുന്നത്.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ 1,0,0,14 എന്നിങ്ങനെയാണ് രാഹുലിന്റെ സ്‌കോര്‍. മോശം ഫോമിലുള്ള താരത്തെ അഞ്ചാം ടി20യില്‍ ഒഴിവാക്കിയിരുന്നു. യുവതാരം സൂര്യകുമാര്‍ യാദവ് മികച്ച ഫോമിലാണെങ്കിലും പ്ലേയിങ് 11ല്‍ ഇടം ലഭിച്ചേക്കില്ല. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ക്രുണാല്‍ പാണ്ഡ്യ പകരക്കാരനാവാണ് സാധ്യത കൂടുതല്‍. ടി20,ടെസ്റ്റ് പരമ്പരകള്‍ കൈവിട്ട ഇംഗ്ലണ്ടിന് അഭിമാന പ്രശ്‌നമാണ് ഏകദിന പരമ്പര.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications