For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ശ്രീശാന്ത് ബ്രാഡ്മാനെ പോലെ ബാറ്റ് ചെയ്യണമെന്നൊക്കെ ആഗ്രഹിച്ചാല്‍..'!; ധോണി അന്ന് പറഞ്ഞത്

By Jithin TP

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ദയനീയ പരാജയമാണ് നേരിട്ടത്. മികച്ച തുടക്കം ലഭിച്ചിട്ടും ഇന്ത്യ പരാജയം വഴങ്ങുന്ന കാഴ്ചയായിരുന്നു ആദ്യ ടെസ്റ്റില്‍ കണ്ടത്. ഇതിനിടെ 2011 ലെ ഇന്ത്യ, ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട സാഹചര്യവുമായി നിലവിലെ പരമ്പരയെ പലരും താരതമ്യം ചെയ്തിരുന്നു. മഹേന്ദ്രസിംഗ് ധോണിയായിരുന്നു അന്ന് ഇന്ത്യയെ നയിച്ചിരുന്നത്. 2011 ല്‍ 4-0 ത്തിനാണ് ഇംഗ്ലണ്ടിനോട് ഇന്ത്യ അടിയറവ് പറഞ്ഞത്.

റെഡ്-ബോള്‍ ക്രിക്കറ്റിലെ അവരുടെ ഏറ്റവും മറക്കാനാവാത്ത ഘട്ടങ്ങളിലൊന്നായിരുന്നു അത്. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ ആ വര്‍ഷം അവസാനം ഓസ്ട്രേലിയയിലും അവര്‍ക്ക് സമാനമായ ഒരു വിധി നേരിടേണ്ടിവന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ചില മാറ്റങ്ങലും വന്നു. ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ മോശം പരമ്പരയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ശക്തമായ ഇംഗ്ലീഷ് ബൗളിംഗ് ആക്രമണത്തിനെതിരെ നിലവാരമില്ലാത്ത ബാറ്റിംഗ് ആയിരുന്നു.

msdhoni

പരമ്പരയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് 463 റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡാണ്. രണ്ടാം സ്ഥാനത്ത് 273 റണ്‍സ് നേടിയ സച്ചിനായിരുന്നു എന്ന് പറയുമ്പോള്‍ അറിയാം ഇന്ത്യയുടെ ബാറ്റിംഗ് എത്രത്തോളം പരിതാപകരമായിരുന്നു എന്ന്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലുടനീളം വിവിഎസ് ലക്ഷ്മണ്‍, സുരേഷ് റെയ്ന, ഗൗതം ഗംഭീര്‍ തുടങ്ങിയ താരങ്ങളെല്ലാം പരാജയപ്പെട്ടു.

പരമ്പരയിലെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍ 300 ആയിരുന്നു, എഡ്ജ്ബാസ്റ്റണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സിനും 242 റണ്‍സിനും പരാജയപ്പെട്ടു. സന്ദര്‍ശകര്‍ ആദ്യ ഇന്നിംഗ്‌സിലും രണ്ടാം ഇന്നിംഗ്‌സിലും യഥാക്രമം 224 ഉം 244 ഉം റണ്‍സ് മാത്രമാണ് നേടിയത്. ഇംഗ്ലണ്ട് 710-7 എന്ന നിലയില്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോഴായിരുന്നു ഇന്ത്യ ബാറ്റിംഗിന്റെ ബാലപാഠം പോലും മറന്ന് പോയത്.

ഇത്തരം സാഹചര്യങ്ങളില്‍ വിജയിക്കാന്‍ സാങ്കേതിക ക്രമീകരണങ്ങള്‍ ആവശ്യമാണെന്നായിരുന്നു ധോണി പിന്നീട് വിശദീകരിച്ചത്. 'കുറച്ച് കാര്യങ്ങളുണ്ട്. ശ്രീശാന്ത് ഡോണ്‍ ബ്രാഡ്മാനെ പോലെ ബാറ്റ് ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടായിരിക്കം. എന്നാല്‍ അത് കൊണ്ട് മാത്രം കാര്യം നടക്കില്ല. പ്രധാനം നിങ്ങള്‍ സ്വയം ആയിരിക്കുകയും സാഹചര്യങ്ങള്‍ക്കനുസരിച്ച് നിങ്ങളുടെ ബാറ്റിംഗ് അല്‍പ്പം ട്യൂണ്‍ ചെയ്യുകയും ചെയ്യുക എന്നതാണ്,' ധോണി പറഞ്ഞു.

ഫോര്‍മുല 1 കാറുകള്‍ ട്രാക്കുകളെ ആശ്രയിച്ച് ചെയ്യുന്നതുപോലെ എന്നായിരുന്നു ധോണി ഇതിന് ഉദാഹരണമായി പറഞ്ഞത്. ധോണി തന്റെ റെഡ്-ബോള്‍ കരിയറില്‍ ഇംഗ്ലണ്ടില്‍ 12 ടെസ്റ്റുകള്‍ ആണ് കളിച്ചത്. എട്ട് അര്‍ധ സെഞ്ച്വറികളുള്‍പ്പെടെ 37.05 ശരാശരിയില്‍ 778 റണ്‍സ് ധോണി നേടിയിട്ടുണ്ട്. ഒരു ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയില്‍ നിങ്ങളെ മെച്ചപ്പെടുത്തുന്നതിനാണ് എവേ പരമ്പരകള്‍ ഉള്ളത് എന്നും ധോണി അന്ന് വ്യക്തമാക്കിയിരുന്നു.

'ക്രിക്കറ്റ് ഒരു ലളിതമായ കായിക വിനോദമാണ്, നിങ്ങള്‍ അത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്തോറും അത് കൂടുതല്‍ സങ്കീര്‍ണ്ണമാകും. എതിരാളിക്ക് അംഗീകാരം നല്‍കുകയും കളിയെ ലളിതമായി നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് അതിന്റെ അടിസ്ഥാനപരമായ ആവശ്യകതകള്‍. ഒരു ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയില്‍ നിങ്ങളെ മെച്ചപ്പെടുത്തുന്നതിനാണ് എവേ പരമ്പരകള്‍ ഉള്ളത്. അതിനാല്‍ സാങ്കേതിക വശങ്ങളെക്കുറിച്ച് വളരെ വിമര്‍ശനാത്മകമായി ചിന്തിക്കാതെ, പുറത്തുപോയി ക്രിക്കറ്റ് ആസ്വദിക്കുക എന്നത് വളരെ പ്രധാനമാണ്,' ധോണി കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് സ്വന്തം നാട്ടില്‍ നിന്ന് പുറത്തുള്ള ടെസ്റ്റുകളില്‍ നിരവധി തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 2011-ല്‍ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഉണ്ടായ ശക്തമായ പരമ്പര തോല്‍വികള്‍ക്ക് ശേഷമാണ് ടെസ്റ്റില്‍ ഇന്ത്യ തിരിച്ചുവന്നത്. അതേസമയം 2025 ലെ പര്യടനത്തിലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ജൂലൈ 2 ബുധനാഴ്ച മുതല്‍ ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കും.

Story first published: Saturday, June 28, 2025, 12:40 [IST]
Other articles published on Jun 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+