Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'അവന്‍ കുക്കിനെയും സ്‌ട്രോസിനെയും ഓര്‍മിപ്പിക്കുന്നു'- സിബ്ലിയെ പുകഴ്ത്തി നാസര്‍

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരേ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്ന ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ഇന്ത്യക്കെതിരേ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നാം വിക്കറ്റില്‍ 63 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. അതില്‍ ഡോം സിബ്ലിയുടെ (87) പ്രകടനം മികച്ചുനിന്നു. ഇപ്പോഴിതാ സിബ്ലിയുടെ പ്രകടനം അലെസ്റ്റര്‍ കുക്കിനെയും ആന്‍ഡ്രൂ സ്‌ട്രോസിനെയും ഓര്‍മിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍.

'ഓപ്പണറെന്ന നിലയിലെ ഡോം സിബ്ലിയുടെ സമീപനം അലെസ്റ്റര്‍ കുക്കിനും ആന്‍ഡ്രൂ സ്‌ട്രോസിനും ശേഷം മറ്റാരിലും കണ്ടിട്ടില്ല. ക്രീസില്‍ പിടിച്ചുനിന്ന് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന സിബ്ലിയെപ്പോലുള്ള താരങ്ങളെ തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ രീതിയെ ഞാന്‍ അഭിനന്ദിക്കുന്നു. സ്വീപ് ഷോട്ടില്‍ വ്യത്യസ്ത വ്യതിയാനങ്ങള്‍ കൊണ്ടുവരാന്‍ അവന് സാധിച്ചു. റൂട്ട് സിബ്ലിക്ക് മുന്നിലുള്ള നല്ലൊരു ഉദാഹരണമാണ്. 10 മത്സരം അല്ലെങ്കില്‍ 100 മത്സരം കളിച്ചോ എന്നല്ല. മികച്ച അന്താരാഷ്ട്ര താരങ്ങള്‍ നോക്കുന്നത് മെച്ചപ്പെടുത്താനുള്ള ഭാഗങ്ങളാണ്'-നാസര്‍ ഹുസൈന്‍ പറഞ്ഞു.

സിബ്ലി അശ്വിനെതിരേ സ്വീപ് ചെയ്യാന്‍ ശ്രമിച്ചില്ല. കാരണം അശ്വിന്റെ സ്പിന്നില്‍ അമിത ബൗണ്‍സിന് സാധ്യതയുണ്ട്. ഇന്ത്യയുടെ പരിചയസമ്പന്നരല്ലാത്ത ബൗളര്‍മാര്‍ക്കായി അവന്‍ കാത്തിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍,ഷഹബാസ് നദീം എന്നിവര്‍ക്കെതിരേ ആക്രമിച്ച് കളിച്ചു. ഏത് ബൗളറെ ആക്രമിക്കണമെന്ന് അവന്‍ തീരുമാനിച്ചത് എങ്ങനെ ഒരു മത്സരത്തില്‍ ആധിപത്യം നേടണമെന്നതിന് ഉദാഹരണമാണെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു.

domsibley

286 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറി ഉള്‍പ്പെടെയാണ് സിബ്ലി അര്‍ധ സെഞ്ച്വറി നേടിയത്. വളരെ ക്ഷമയോടെയുള്ള ഇന്നിങ്‌സായിരുന്നു അത്. ഇന്ത്യന്‍ ബൗളിങ് നിരയെ കരുതലോടെ കളിച്ച സിബ്ലി മോശം ബോളുകളെ തിരഞ്ഞുപിടിച്ച് റണ്‍സ് നേടുകയായിരുന്നു. റൂട്ട്-സിബ്ലി കൂട്ടുകെട്ടാണ് ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായത്.

ജോ റൂട്ട് 150 റണ്‍സ് പിന്നിട്ട് ക്രീസില്‍ തുടരുകയാണ്. 100ാം മത്സരത്തില്‍ സെഞ്ച്വറി നേടിയ റൂട്ട് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് 150ന് മുകളില്‍ സ്‌കോര്‍ നേടുന്നത്. ഫാബുലസ് ഫോര്‍ താരങ്ങളില്‍ ഉള്‍പ്പെടുന്ന റൂട്ടിന്റെ 2020ലെ പ്രകടനം വളരെ മോശമായിരുന്നെങ്കിലും 2021ല്‍ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്. നിരവധി താരങ്ങളാണ് റൂട്ടിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടി നാട്ടിലിറങ്ങിയ ഇന്ത്യക്ക് തട്ടകത്തിന്റെ ആധിപത്യം മുതലാക്കാനാവുന്നില്ല. സ്പിന്നര്‍മാര്‍ക്ക് പ്രതീക്ഷിച്ച ടേണ്‍ ലഭിക്കാതിരുന്നതോടെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ സര്‍വാധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. നിലവിലെ ബാറ്റിങ് വിലയിരുത്തുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 500 റണ്‍സ് പിന്നിട്ടേക്കും.

Story first published: Saturday, February 6, 2021, 14:11 [IST]
Other articles published on Feb 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+