For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: റിഷഭ് പന്തിന് അനുയോജ്യമായ ബാറ്റിങ് പൊസിഷനേത്? തിരഞ്ഞെടുത്ത് നാസര്‍ ഹുസൈന്‍

സിഡ്‌നി: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ആഗസ്റ്റ് നാലിന് ആരംഭമാവുകയാണ്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പര ഇരു ടീമിനും അഭിമാന പ്രശ്‌നമാണ്. ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റ ക്ഷീണത്തിലിറങ്ങുമ്പോള്‍ തട്ടകത്തില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയ ഇന്ത്യക്ക് ആ മികവ് ഇംഗ്ലണ്ടില്‍ കാട്ടാനാവുമോയെന്നാണ് കണ്ടറിയേണ്ടത്.

സമീപകാലത്തെ പ്രകടനംകൊണ്ട് ഇന്ത്യയുടെ മാച്ച് വിന്നറായിരിക്കുന്ന താരമാണ് റിഷഭ് പന്ത്. വിക്കറ്റ് കീപ്പറായ റിഷഭാണ് വിദേശ മൈതാനത്തെ ഇന്ത്യയുടെ തുറുപ്പുചീട്ട്. അതിവേഗം റണ്‍സുയര്‍ത്തുന്ന റിഷഭിന്റെ പ്രകടനം ഇംഗ്ലണ്ടിലും ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഏത് ബാറ്റിങ് പൊസിഷനാവും റിഷഭിന് കൂടുതല്‍ യോജിക്കുകയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍.

rishabpanttest

'ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ റിഷഭ് പന്ത് ഒരു സ്ഥാനം ഉയര്‍ന്ന് ആറാമനായി ഇറങ്ങണം. അതാവും ഏറ്റവും അനുയോജ്യമാവുക. ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതിനാല്‍ ഇന്ത്യ പുതിയ ഓപ്പണറെ കണ്ടെത്തേണ്ടതായുണ്ട്. പിച്ചില്‍ ടേണിങ് ലഭിക്കുകയാണെങ്കില്‍ രവീന്ദ്ര ജഡേജയേയും ആര്‍ അശ്വിനേയും ഒന്നിച്ച് കളിപ്പിക്കാം'-ഡെയ്‌ലി മെയ്‌ലിന് നല്‍കിയ അഭിമുഖത്തില്‍ നാസര്‍ഹുസൈന്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ ഇതിന് മുമ്പ് തന്നെ കളിച്ച് സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് റിഷഭ്.ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ്. ഇംഗ്ലണ്ടില്‍ ഇടവേള ആഘോഷിക്കുന്നതിനിടെ കോവിഡ് ബാധിച്ച റിഷഭ് നിലവില്‍ കോവിഡ് നെഗറ്റീവായിട്ടുണ്ട്. ഇന്ത്യക്കായി ആറാം നമ്പറില്‍ 12 മത്സരങ്ങള്‍ കളിച്ച റിഷഭ് 580 റണ്‍സാണ് നേടിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി കളിച്ചത് തിരിച്ചടിയായിരുന്നു. അതിനാല്‍ത്തന്നെ ഇംഗ്ലണ്ട് പരമ്പരയില്‍ ഒരു അധിക ബാറ്റ്‌സ്മാനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.

ഹനുമ വിഹാരിക്ക് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍. അങ്ങനെ വന്നാല്‍ ഏഴാം നമ്പറിലേക്ക് റിഷഭിന്റെ സ്ഥാനം എത്തപ്പെടും. ജഡേജയേയും അശ്വിനെയും ഒന്നിച്ച് കളിപ്പിച്ചാല്‍ ബാറ്റിങ് കരുത്തില്‍ ഇന്ത്യയെയത് പ്രതികൂലമായി ബാധിക്കും. ഇംഗ്ലണ്ടിലെ പേസ് സാഹചര്യത്തില്‍ ബാറ്റിങ് കരുത്താണ് ഇന്ത്യക്ക് പ്രധാനമായും വേണ്ടത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ബാറ്റിങ് നിര നിരാശപ്പെടുത്തിയതാണ് തോല്‍വിക്ക് കാരണമായത്.

Story first published: Tuesday, July 20, 2021, 17:16 [IST]
Other articles published on Jul 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+